Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

റോഹിങ്യൻ മുസ്ലീങ്ങൾക്ക് വേണ്ടി കണ്ണീരൊഴുക്കിയ ആരെയും എന്താ ഉയിഗൂർ മുസ്ലീങ്ങൾക്ക് അനുഭവിക്കുന്ന കൊടും ക്രൂരതകൾക്കെതിരെ ശബ്ദിക്കാൻ കണ്ടു കിട്ടാത്തത്? കാശ്മീരിൽ ഇന്ത്യ മുസ്ലിംങ്ങലെ പീഡിപ്പിക്കുന്നു എന്നു പറുയന്ന അറബ് രാജ്യങ്ങൾക്ക് പോലും എന്തേ മിണ്ടാട്ടം മുന്നുട്ടുന്നത്? ഇസ്ലാമോഫോബിയ പറഞ്ഞു വോട്ടു നോടുന്ന പാർട്ടിക്കാരെയും ആരും എവിടെയും കാണുന്നില്ലല്ലോ?

റോഹിങ്യൻ മുസ്ലീങ്ങൾക്ക് വേണ്ടി കണ്ണീരൊഴുക്കിയ ആരെയും എന്താ ഉയിഗൂർ മുസ്ലീങ്ങൾക്ക് അനുഭവിക്കുന്ന കൊടും ക്രൂരതകൾക്കെതിരെ ശബ്ദിക്കാൻ കണ്ടു കിട്ടാത്തത്? കാശ്മീരിൽ ഇന്ത്യ മുസ്ലിംങ്ങലെ പീഡിപ്പിക്കുന്നു എന്നു പറുയന്ന അറബ് രാജ്യങ്ങൾക്ക് പോലും എന്തേ മിണ്ടാട്ടം മുന്നുട്ടുന്നത്? ഇസ്ലാമോഫോബിയ പറഞ്ഞു വോട്ടു നോടുന്ന പാർട്ടിക്കാരെയും ആരും എവിടെയും കാണുന്നില്ലല്ലോ?

മറുനാടൻ ഡെസ്‌ക്‌

രോഹ്യാങ്ക മുസ്ലീമുകളെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി തദ്ദേശീയർ നടത്തിയ വാർത്തകൾ വായിച്ചും അവരുടെ പലായനത്തിന്റെ കഥകൾ കണ്ടും കണ്ണീര് പൊഴിക്കാത്ത ഒരു മനുഷ്യരും ലോകത്തുണ്ടാവുകയില്ല. ഒട്ടേറെ വംശീയ വെറി മനസിൽ കരുതുന്നവർ പോലും ഒരു സമുദായത്തിന്റെ പേരിൽ ഒരു വിശ്വാസത്തിന്റെ പേരിൽ പിറന്ന നാട്ടിൽ നിന്നും ഓടി രക്ഷപെടേണ്ടി വരുന്ന ജനതയെ ഓർത്ത് സങ്കടപ്പെടുകയുണ്ടായി. പ്രത്യേകിച്ച് കേരളത്തിലെ പുരോഗമന സമൂഹം. സിപിഎം അടങ്ങുന്ന രാഷ്ട്രീയ പാർട്ടികളും കേരളത്തിലെ പൊതു സമൂഹവും രോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് വേണ്ടി കണ്ണീരോഴുക്കുകയും മെഴുകുതിരി കത്തിച്ച് സങ്കടപ്പെടുകയും ചെയ്തു.

എന്നാൽ ഇപ്പോൾ അതിനേക്കാൾ ഭീതിതമായ അവസ്ഥയിലൂടെ ഒരു ന്യൂനപക്ഷ മുസ്ലിം സമുദായം കടന്നു പോകുമ്പോൾ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാർ പോലും എന്തുകൊണ്ടാണ് കണ്ണടയ്ക്കുന്നത് എന്ന ചോദ്യം അവശേഷിക്കുകയാണ്. ലോകത്ത് മറ്റൊരു ജനതയും അനുഭവിച്ചിട്ടില്ലാത്ത വിധം ക്രൂരതകളും നിസ്സംഗമായ പീഡനങ്ങളും ഏറ്റുവാങ്ങുകയാണ് ചൈനയിലെ മുസ്ലീമുകൾ. ചൈന എന്ന ചെങ്കൊടിയുടെ തണലിൽ കഴിയുന്ന രാഷ്ട്രം. ആ രാഷ്ട്രത്തെ ഭീകരവാദത്തിന്റെ പിടിയിൽ അമരാതിരിക്കുക എന്ന പ്രഖ്യാപനത്തോടു കൂടി ഇസ്ലാമിക മൗലിക വാദത്തെ അടിച്ചമർത്തുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇസ്ലാമിക വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്ന ജനതയെ ഒന്നടങ്കം കോൺസൺട്രേഷൻ ക്യാമ്പുകളിൽ പാർപ്പിച്ച് അതിക്രൂരമായി പീഡിപ്പിക്കുകയാണ്.

അത് കോൺസൺട്രേഷൻ ക്യാമ്പാണ് എന്ന് സമ്മതിക്കാത്ത ചൈനീസ് ഭരണകൂടം. ആ ഇസ്ലാമിക വിശ്വാസികളെ പുറത്തേക്ക് പോലും പോകാൻ അനുവദിക്കാതെ കോൺസൺട്രേഷൻ ക്യാമ്പുകളേക്കാൾ ഭീതിതമായ സാഹചര്യത്തിൽ അടിമപ്പണിയെടുത്തും അവരുടെ വിശ്വാസം മറികടക്കുന്നതിന് വേണ്ടി വിദ്യാഭ്യാസം നൽകുന്നുവെന്ന വ്യാജേനെ ചൈനിസ് മതേതരത്വത്തിന്റെ കപട വ്യഖ്യാനങ്ങൾ അടിച്ചേൽപ്പിക്കുകയുമാണ്. ചൈനയിലെ സിൻജ്യാങ് പ്രവിശ്യയിലെ ഉയിഗൂർ എന്ന മുസ്ലിം സമുദായമാണ് ഈ കൊടിയ യാതനകൾക്കും പീഡനങ്ങൾക്കും ഇരയാകുന്നത്.

ഏറ്റവും കുറഞ്ഞത് പത്തു ലക്ഷം ഈഗൂർ മുസ്ലിംകൾ എങ്കിലും കോൺസെൻട്രെഷൻ ക്യാമ്പുകളിൽ ബോധവത്കരണ പ്രക്രിയയിലാണ് എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. അതൊരുപക്ഷേ മുപ്പത് ലക്ഷം പേരുവരെ ആയെന്ന് വരാം. മറ്റൊരു 20 ലക്ഷത്തോളം ആളുകൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. അവർക്ക് അവരുടെ താമസ സഥലം വിട്ട് മറ്റൊരിടത്തേക്ക് പോകാൻ കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP