Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാം വട്ടവും അധികാരത്തിൽ എത്തിയതോടെ മോദിയും അമിത്ഷായും ശ്രമിക്കുന്നത് രാജ്യത്തിന്റെ പരിപൂർണ്ണ നിയന്ത്രണം;കാശ്മീരിലെ കരുത്തുറ്റ ഇടപെടൽ വഴി ആത്മവിശ്വാസം ഉയർത്തി.. ഇനി തൊടുക ജനസംഖ്യാ നിയന്ത്രണത്തിൽ..100 ലക്ഷം കോടി നിക്ഷേപിച്ചും സൈന്യത്തെ ശക്തീകരിച്ചും അധികാരം ഉറപ്പിച്ച് ഇവരുടെ യാത്ര എങ്ങോട്ട്?

ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാം വട്ടവും അധികാരത്തിൽ എത്തിയതോടെ മോദിയും അമിത്ഷായും ശ്രമിക്കുന്നത് രാജ്യത്തിന്റെ പരിപൂർണ്ണ നിയന്ത്രണം;കാശ്മീരിലെ കരുത്തുറ്റ ഇടപെടൽ വഴി ആത്മവിശ്വാസം ഉയർത്തി.. ഇനി തൊടുക ജനസംഖ്യാ നിയന്ത്രണത്തിൽ..100 ലക്ഷം കോടി നിക്ഷേപിച്ചും സൈന്യത്തെ ശക്തീകരിച്ചും അധികാരം ഉറപ്പിച്ച് ഇവരുടെ യാത്ര എങ്ങോട്ട്?

ഷാജൻ സ്‌കറിയ

സ്വാതന്ത്ര്യത്തിന്റെ 73ാം വാർഷികം ആഘോഷിച്ച്‌കൊണ്ട് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകളിൽ പതിവിൽ കവിഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ കൂടിയ ഭൂരിപക്ഷം തന്നെയാണ് ഈ ആത്മവിശ്വാസത്തിന്റെ അടയാളം. കഴിഞ്ഞ തവണ പിന്നിലിരുന്നുകൊണ്ട് ചരടു വലിച്ച അമിത് ഷാ വലം കൈയായി ഒപ്പം നിൽക്കാൻ തുടങ്ങിയതോടു കൂടി കരുത്തിന്റെ പ്രതീകമായി പല തീരുമാനങ്ങളും ഈ സർക്കാർ തുടങ്ങി കഴിഞ്ഞിരിക്കുന്നു.

Stories you may Like

 

അധികാരത്തിലെത്തി കേവലം രണ്ട് മാസം കൊണ്ട് നടപ്പിലാക്കിയ പരിഷ്‌കാരങ്ങളും വിപ്ലവകരങ്ങളായ നിയമ മാറ്റങ്ങളും എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ സ്വന്തം കാര്യം നോക്കി ജീവിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവർക്ക് ആത്മാഭിമാനത്തിന്റെയും സന്തോഷത്തിന്റേയും ശബ്ദമായിരുന്നു അത്. നിങ്ങൾ സ്വാതന്ത്ര്യത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും രാജ്യതന്ത്രങ്ങളെ കുറിച്ചും മനുഷ്യാവകാശത്തെ കുറിച്ചും ഒക്കെ വ്യാകുലപ്പെടുന്ന ഒരാളാണെങ്കിൽ ഒരു പക്ഷേ ഈ ശബ്ദത്തിലെ മൂർച്ചയേറിയ ആത്മവിശ്വാസം നിങ്ങളെ ഫാസിസത്തിന്റെയും ഏകാധിപത്യത്തിന്റെയും ഒക്കെ കാണാക്കയങ്ങളിലേക്ക് കൊണ്ടു പോയെന്ന് വരാം.

എന്നാൽ നിങ്ങൾ തികഞ്ഞ ഒരു രാജ്യ സ്‌നേഹിയും സ്വന്തം കാര്യം നോക്കി കൃത്യമായി ശമ്പളം വാങ്ങി കഴിയുകയും ചെയ്യുന്ന ഒരു സാധാരണക്കാരനാണെങ്കിൽ തീർച്ചയായും രാജ്യം ആത്മാഭിമാനത്തിന്റെയും വളർച്ചയുടേയും പാത പിന്തുടരുന്നു എന്ന് മനസിലാക്കി സന്തോഷിക്കുകയാകും ചെയ്യുക. ഇതിൽ ഏതാണ് ശരി അതോ ഇതിന്റെ രണ്ടിന്റെയും ഇടയിലാണോ ശരി എന്നതൊക്കെ മറ്റൊരു ചർച്ചാ വിഷയം. മോദി സുപ്രധാനമായ മൂന്ന് കാര്യങ്ങൾ ഇന്ന് പറയുകയുണ്ടായി. ഒന്ന് ഏതാണ്ട് നൂറ് ലക്ഷം കോടി രൂപ മുതൽ മുടക്കിക്കൊണ്ട് രാജ്യത്തെ അടിസ്ഥാന മേഖലയിൽ പൊളിച്ചെഴുത്ത് നടത്തുന്നു.

ഇന്ത്യ പോലൊരു രാജ്യത്ത് എത്ര ലക്ഷം കോടി രൂപ മുടക്കിയാലും അടിസ്ഥാന മേഖല അതിന്റെ പ്രാഥമിക ഘട്ടം മാത്രമേ പൂർത്തിയാക്കുകയുള്ളൂ. കാരണം കഴിഞ്ഞ 70 കൊല്ലം നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിലൂടെ നടന്നു പോയെങ്കിലും അടിസ്ഥാന മേഖലയുടെ വികസനം ഇപ്പോഴും അകലെ തന്നെയാണ്. അതുകൊണ്ടാണ് 70 കൊല്ലം കൊണ്ട് രണ്ട് ട്രില്യൺ എക്കണോമി ആയിരുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഒരു കൊല്ലം കൊണ്ട് ഒരു ട്രില്യൺ കൂടി മൂന്ന് ട്രില്യണായി ഉയർന്നത്. ഈ മൂന്നു ട്രില്യൺ സമ്പദ് വ്യവസ്ഥയെ അഞ്ചു ട്രില്യൺ സമ്പദ് വ്യവസ്ഥയാക്കി മാറ്റുമെന്നാണ് മോദി പ്രഖ്യാപിച്ചിരിക്കുന്നത്.

അതിന്റെ തുടക്കമായിരിക്കും 100 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾ. ഇന്ത്യ എന്ന മഹാരാജ്യത്ത് എത്രലക്ഷം കോടി രൂപ മുടക്കിയാലും അതൊട്ടും കൂടുതലാകില്ല എന്നതുകൊണ്ട് തന്നെ നമുക്ക് ശുഭപ്രതീക്ഷയോടെ തന്നെ അതിനെ കാത്തിരിക്കാം. രണ്ടാമത്തെ സുപ്രധാനമായ പ്രഖ്യാപനം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പുതിയ തസ്തികയുടെ രൂപവത്കരണമാണ്. ഇതിനു മുൻപ് ഒരു ഭരണകൂടത്തിനും അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. കാരണം മൂന്നു സേനകളുടേയും തലവനായി ഒരാൾ വന്നാൽ ഒരുപക്ഷേ ജനാധിപത്യം അട്ടിമറിക്കുന്ന തരത്തിലേക്ക് സേനയുടെ സ്വാധീനം ഉയർന്നെന്ന് വരാം.

ആ ഭയത്തെ അതി ജീവിക്കണമെങ്കിൽ രാഷ്ട്രീയമായ സുസ്ഥിരതയും കരുത്തുന്ന നേതൃത്വവും വേണം. മോദിയും അമിത് ഷായും ചേർന്നാൽ സേനകളുടെ തലവൻ വിചാരിച്ചാൽ ഒന്നും ചെയ്യുകയില്ല എന്ന ആത്മവിശ്വാസമാണ് ഈ തീരുമാനത്തിന്റെ പ്രധാന കാരണം. ഇത്തരമൊരു തീരുമാനം മോദി എടുക്കുമ്പോൾ രാജ്യത്തെ സേനയുടെ കരുത്ത് ഇരട്ടിയായി വർധിക്കുകയാണ്. പ്രത്യേകിച്ച് കശ്മീരിൽ നടത്തുന്ന നാടകീയമായ നീക്കങ്ങൾ അൽപം പോലും പാളാൻ സാധിക്കുകയില്ല എന്ന സാഹചര്യത്തിൽ ഈ മാറ്റം ശ്ലാഖനീയമാണ്. (പൂർണരൂപം വീഡിയോയിൽ)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP