Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202410Wednesday

പ്രവാസികൾ ഇങ്ങെത്തിയാൽ മതി..എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു ഗീർവാണം അടിച്ച പിണറായി റെഡ്‌സോണിൽ നിന്നു വന്നവരെ കൂട്ടിയിട്ടിരിക്കുന്ന കാഴ്‌ച്ച കണ്ടോ? ചെന്നൈക്കാർക്ക് ഇങ്ങനെയാണെങ്കിൽ ഗൾഫുകാർക്ക് എങ്ങനെയാവും? പ്രവാസികൾക്ക് ഹൗസ് ബോട്ടുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും ഒരുക്കുമെന്നു പറഞ്ഞിട്ട് ഇപ്പോൾ പശുകൂട്! വാചകമടിയിൽ എല്ലാം തീർത്തതിന്റെ ശിക്ഷ അനുഭവിക്കാൻ കാത്തിരുന്നോളൂ

മറുനാടൻ ഡെസ്‌ക്‌

ങ്ങനെ നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ പ്രവാസികൾ കേരളത്തിൽ എത്തിതുടങ്ങിയിരിക്കുന്നു. കേരളത്തിൽ എത്തുന്ന പ്രവാസികളിൽ എത്രപേരെ എത്രദിവസം എവിടെയൊക്കെ ക്വറന്റൈൻ ചെയ്യും എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ തീരുമാനമൊന്നുമില്ല. കേന്ദ്രം പറയുന്നത് 14 ദിവസനമെങ്കിലും ക്വാറന്റൈൻ ചെയ്യണമെന്നാണ്.

കേരളം പറയുന്നത് ഞങ്ങൾ ഏഴുദിവസമെ ക്വാറന്റൈൻ ചെയ്യു എന്നാണ്. എന്നാൽ ഏഴുദിവസമാണോ 14 ദിവസമാണോ അതോ 28 ദിവസമാണോ ക്വാറന്റൈൻ ചെയ്യുന്നത് എന്നതിന്റെ ശാസ്ത്രം ആർക്കും അറിയത്തുമില്ല. എവിടെയാണ് ഇവരെ ക്വാറന്റൈൻ ചെയ്യുന്നത്. പ്രവാസികളെ രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ കാത്തിരുന്ന കേരള സർക്കാരിന് ഒരു നിശ്ചയവുമില്ല. ആദ്യം പറഞ്ഞിരുന്നത് നിങ്ങളിങ്ങോട്ട് വന്നാൽ ഞങ്ങൾ കേരളത്തിലെ മുന്തിയ ഹോട്ടലുകളൊക്കെ ബുക്ക് ചെയ്ത് നിങ്ങളെ അവിടെ സുഖമായി പാർപ്പിക്കും എന്നായിരുന്നു.

പിന്നെ പറഞ്ഞത് തികയാത്തവരെ ആലപ്പുഴയിലേയും കുമരകത്തേയും ഹൗസ് ബോട്ടുകളിൽ പാർപ്പിക്കും എന്ന്. അനേകം കൺവെൻഷൻ സെന്ററുകൾ ഈ നാട്ടിൽ വെറുതെ പൊടിപിട്ച്ച് കിടപ്പുണ്ടെന്നും അവിടെയാക്കെ നിങ്ങൾക്ക് സുഖവാസം ഉറപ്പിക്കാമെന്നും ചിലർ പറയുന്നത് കേട്ടു. മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞത് 1,4600 ബെഡ്ഡുകൾ ഞങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ്. അത് എവിടെയാണ് ഈ ബെഡ്ഡുകൾ ഒരുക്കിയിരിക്കുന്നത്, എന്തെല്ലാം സൗകര്യങ്ങൾ അവിടെ ഒരുക്കിയിട്ടുണ്ട്. അവർ എങ്ങനെ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുമെന്ന് നിങ്ങൾ ഉറപ്പാക്കുന്നു.

അവർ അവിടെ നിന്ന് ചാടി അവരുടെ ബന്ധുക്കളെ കാണാൻ പോകുകയില്ല എന്ന് നിങ്ങൾ എങ്ങനെ ഉറപ്പിച്ചിരിക്കുന്നു. എന്ത്തരം ഭക്ഷണമാണ് അവർക്ക് കൊടുക്കുന്നത്. എന്ത് തരം ജീവിത സൗകര്യമാണ് അവർക്ക് കൊടുക്കുന്നത്. അവർക്ക് പ്രാധമിക കാര്യങ്ങൾ നടപ്പിലാക്കാൻ കക്കൂസെങ്കിലും ഏർപ്പെടുത്തിയിട്ടുണ്ടോ. ഈ ചോദ്യത്തിനൊന്നും വ്യക്തമായ ഉത്തരം സർക്കാർ ഇതുവരെ നൽകിയിട്ടില്ല.

ഞാനിപ്പോൾ പ്രേക്ഷകരെ കാണിക്കുന്ന ചില ദൃശ്യങ്ങളുണ്ട്. ഈ ദൃശ്യങ്ങൾ ഔദ്യോഗികമായി ഇന്ന് എനിക്ക് ലഭിച്ചതാണ്. തിരുവനന്തപുരത്തെ നാലാംചിറയിലുള്ള മാർ ഇവാനിയോസ് കോളജ് ഹോസ്റ്റലിലെ ദൃശ്യങ്ങളാണ്. ഇവിടെ ക്വാറന്റൈൻ ചെയ്തിരിക്കുന്ന ആളുകളാണ് ഈ നടക്കുന്നതും, ഇരിക്കുന്നതും ക്യൂ നിൽക്കുന്നതും എല്ലാം. നിങ്ങൾ നോക്കുക ഇവിടെ സോഷ്യൽ ഡിസ്റ്റൻസിങ് ഉണ്ടോ. നിങ്ങൾ നോക്കുക ഇവിടെ മാസ്‌കുകൾ ധരിച്ചിട്ടുണ്ടോ.

നിങ്ങൾ നോക്കുക ഇവർക്ക് എന്ത് സൗകര്യമാണ് ഒരുക്കി കൊടുത്തിരിക്കുന്നത്. ഇനി പരിശോധിക്കേണ്ടത് എവിടെ നിന്ന് വന്നവരാണ് ഇവരെന്നതാണ്. ഇന്നലെ തിരുവനന്തപുരം കന്യാകുമാരി ജില്ലയുടെ അതിർത്തി പ്രദേശത്ത് വച്ച് ഹോട്ട്‌സ് പോട്ടിൽ നിന്ന് വന്നവരാണ് എന്ന് പറഞ്ഞ് പിടിച്ചു കയറ്റി ആംബുലൻസിലാക്കി കൊണ്ടുവന്നവരാണ്. അതായത് രോഗം കത്തിപ്പടരുന്ന ചെന്നൈയിലെ മാർക്കറ്റ് പരിസരത്ത് നിന്നും എത്തിയവരാണ്. ഇവരിൽ ചിലർ രോഗികളാണ് എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട.

എന്നാൽ ഇവരെ പാർപ്പിച്ചിരിക്കുന്നിടത്ത് ഒരു സോഷ്യൽ ഡിസ്റ്റൻസിങ്ങും ഇല്ല. ഇവരെ പാർപ്പിച്ചവർ മാസ്‌ക് പോലും നൽകിയിട്ടില്ല. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം നിങ്ങൾ എന്ത് ടൊയിലറ്റ് സംവിധാനം ഒരുക്കി എന്നതാണ്. (ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP