Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർഷം തോറും നേടുന്ന ഒന്നരലക്ഷം കോടി പാതിയാക്കാൻ പിണറായി തീരുമാനിച്ചാൽ വില കാൽ ഭാഗം കുറയും; മോദി കൊണ്ടുപോകുന്ന രണ്ടരലക്ഷം കോടി പാതിയാക്കിയാൽ മറ്റൊരു കാൽ ഭാഗം കൂടി താഴും; സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ കമ്പനികളുടെ ലാഭം 20,000 കോടിയിൽ നിജപ്പെടുത്തിയാൽ വീണ്ടും വില കുറയും; ഒന്നും ചെയ്യാതെ ജിഎസ്ടി നടപ്പിലാക്കിയാൽ ലിറ്ററിന് വില 38 ആകും: മോദി-പിണറായി സംയുക്ത കൊള്ള അവസാനിപ്പിക്കാൻ സമയമായില്ലേ?-ഇൻസ്‌റ്റെന്റ് റെസ്‌പോൺസ്

വർഷം തോറും നേടുന്ന ഒന്നരലക്ഷം കോടി പാതിയാക്കാൻ പിണറായി തീരുമാനിച്ചാൽ വില കാൽ ഭാഗം കുറയും; മോദി കൊണ്ടുപോകുന്ന രണ്ടരലക്ഷം കോടി പാതിയാക്കിയാൽ മറ്റൊരു കാൽ ഭാഗം കൂടി താഴും; സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ കമ്പനികളുടെ ലാഭം 20,000 കോടിയിൽ നിജപ്പെടുത്തിയാൽ വീണ്ടും വില കുറയും; ഒന്നും ചെയ്യാതെ ജിഎസ്ടി നടപ്പിലാക്കിയാൽ ലിറ്ററിന് വില 38 ആകും: മോദി-പിണറായി സംയുക്ത കൊള്ള അവസാനിപ്പിക്കാൻ സമയമായില്ലേ?-ഇൻസ്‌റ്റെന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ബ്യൂറോ

ത്തൊമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വില വീണ്ടും കൂടിയിരിക്കുകയാണ്. കൊച്ചിയിൽ പെട്രോളിന് 17 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. കർണാടക തിരഞ്ഞെടുപ്പിൽ ജനഹിതം എതിരാകാതിരിക്കാൻ വേണ്ടി സർക്കാർ കടിഞ്ഞാൺ ഇട്ടതുകൊണ്ടാണ് കഴിഞ്ഞ 19 ദിവസം ഇന്ധന വില കൂടാതിരുന്നത്. കഴിഞ്ഞ വർഷം ജൂൺ മൂതൽ ഇപ്പോൾ മെയ് വരെ ഏതാണ്ട് ഒരു വർഷം എല്ലാ ദിവസവും ഏറ്റ കുറച്ചിൽ വരുന്ന വിലയാണ് പെട്രോളിന്റേയും ഡീസലിന്റേയും. കേന്ദ്ര സർക്കാർ ഇന്ധന കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടി അനുവദിച്ചു കൊടുത്ത ഔദാര്യമാണിത്. അതിലൂടെ കോടികളുടെ ലാഭമാണ് ഇവർ ഉണ്ടാക്കുന്നത്.

19 ദിവസം വില വർദ്ധിപ്പിക്കാതിരിക്കാൻ സാധിക്കാതെ പോയപ്പോൾ അവർക്കുണ്ടായ നഷ്ടം 500 കോടിയാണെന്ന് അവർ പറയുന്നു. അതായത് അവർക്ക് നഷ്ടം ഉണ്ടായി എന്നല്ല. മറിച്ച് ഈ ദിവസം കൊണ്ട് കൊള്ളയടിച്ച് ഉണ്ടാക്കാമായിരുന്ന ലാഭത്തിന്റെ നഷ്ടത്തെ കുറിച്ചാണ് അവർ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓയിൽ കമ്പനിയായ ഐഒസി കഴിഞ്ഞ വർഷം ഉണ്ടാക്കിയ ലാഭം 19,100 കോടി രൂപയാണ്. രണ്ടാമത്തെ കമ്പനിയായ ഒഎൻജിസി 17,600 കോടി രൂപയും ലാഭമുണ്ടാക്കി.

ഇന്ത്യയിൽ ഏറ്റവും കുടുതൽ ലാഭമുണ്ടാക്കിയ മുകേഷ് അമ്പാനിയുടെ റിലയൻസിന്റെ 30,000 കോടി രൂപ ലാഭത്തിന്റെ നല്ലൊരു ശതമാനവും എണ്ണയിൽ നിന്നാണ്. ഐഒസിയുടേയും ഒൻഎജിസിയുടേയും ലാഭത്തിന്റെ കണക്ക് നോക്കുമ്പോൾ നേതാക്കന്മാരും ഉദ്യോഗസ്ഥന്മാരും പുട്ടടിച്ചതിന് ശേഷവും കണക്കിൽപ്പെടുത്താൻ കഴിയാത്ത ലാഭമാണ് എന്നാണ്. ഈ ലാഭം മുഴുവൻ ഉണ്ടാക്കുന്നത് ഇവിടുത്തെ ഇടത്തരക്കാരായവരുടെ കീശയിൽ കൈയിട്ടും ഇവിടുത്തെ സാധനങ്ങളുടെ വിലയിൽ കുതിച്ചു കയറ്റം ഉണ്ടാക്കിയുമാണ്.

എന്നിട്ട് ഒരു ലജ്ജയുമില്ലാതെ ഒരു തിരഞ്ഞെടുപ്പ് വന്നപ്പോൾ ജനഹിതം എതിരാവാതിരിക്കാൻ വേണ്ടി വില വർദ്ധന തടയുന്നു. ഇതുവരെ സർക്കാർ പറഞ്ഞിരുന്നത് എണ്ണ കമ്പനികളുടെ വില വർദ്ധനവിൽ ഇടപെടാൻ സർക്കാരിന് സാധിക്കില്ല എന്നായിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിന് മുമ്പ് 19 ദിവസം എണ്ണ വില വർദ്ധന നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പും ഡൽഹി തിരഞ്ഞെടുപ്പിന് മുമ്പും വില നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചു.

ഇനി രാജസ്ഥാനിയും മധ്യപ്രദേശിലും തിരഞ്ഞെടുപ്പ് വരുമ്പോൾ സർക്കാർ വില നിയന്ത്രിക്കും. അതായത് ഇന്ധനവില വർദ്ധനവിൽ സർക്കാരിന് ഇടപെടാൻ സാധിക്കും എന്നാണ് തെളിയിച്ചിരിക്കുന്നത്. എന്നിട്ടും സർക്കാർ വില നിയന്ത്രിക്കാൻ ശ്രമിക്കുന്നില്ല. 50 രൂപയിൽ താഴെ ബാരലിന് എണ്ണ വില ഉണ്ടായിരുന്നപ്പോൾ ഈടാക്കിയ ഏതാണ്ട് അതേ നിരക്കാണ് ഇപ്പോഴും ഈടാക്കുന്നത്. ഏതാനും ദിവസങ്ങളായി ക്രൂഡ് ഓയിലിന്റെ വില ഉയർന്ന് 74 ഡോളറായി വർദ്ധിച്ച സാഹചര്യത്തിൽ എണ്ണ കമ്പനികൾ വലിയ വർദ്ധനവ് നടത്തും.

2014ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 104.68 ഡോളറായിരുന്നു. അത് കഴിഞ്ഞ വർഷം 50 ൽ താഴെ എത്തിയപ്പോഴും പെട്രോളിന്റെയും ഡീസലിന്റേയും വിലയിൽ ഒരു കുറവും ഉണ്ടായില്ല എന്ന് മാത്രമല്ല വർദ്ധന ഉണ്ടാവുകയും ചെയ്തു. ആരാണ് ഈ വില വർദ്ധനയുടെ ഉത്തരവാദി.

ആയിരക്കണക്കിന് കോടി രൂപ കുത്തക കമ്പനികൾക്ക് ലാഭമുണ്ടാക്കി കൊടുക്കുക മാത്രമല്ല സർക്കാരും ഇതിന്റെ ലാഭം ഉണ്ടാക്കുന്നു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ലാഭം ഉണ്ടാക്കുന്നുണ്ട്. ഒരു ലിറ്റർ പെട്രോളിന് ആകെ കൊടുക്കേണ്ട ചെലവ് 25.97 രൂപ മാത്രമാണ്. ഒരു ലിറ്റർ ഡീസലിന് 27.31 രൂപയും. എന്നാൽ 21.96 രൂപയാണ് ഒരു ലിറ്ററിന് കേന്ദ്ര സർക്കാർ ഈടാക്കുന്ന എക്‌സൈസ് ഡ്യൂട്ടി. ഒരു ലിറ്റർ ഡീസലിന് 17.33 രൂപയും കേന്ദ്ര സർക്കാർ എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നു. ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ കേരള ഖജനാവിലേക്ക് എത്തുന്നത് 17.94 രൂപയാണെങ്കിൽ ഒരു ലിറ്റർ ഡീസൽ വിൽക്കുമ്പോൾ തോമസ് ഐസക്കിന്റെ ഖജനാവിലേക്ക് 12.45 രൂപ എത്തുന്നു.

2013-14 സാമ്പത്തിക സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാർ പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ഉണ്ടാക്കിയത് 77,982 കോടി രൂപയാണെങ്കിൽ 2014-15 സാമ്പത്തിക വർഷത്തിൽ 99,184 കോടിയായിരുന്നു വരുമാനം. 2015-16 വർഷത്തിൽ കേന്ദ്ര സർക്കാർ 1,78,591 കോടി രൂപയാണ് ലാഭം ഉണ്ടാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2,43,691 കോടി രൂപയാണ് ലാഭം. കേരളത്തിന്റെ കണക്കും അത്ര മോശമല്ല.

2013-14 സാമ്പത്തിക വർഷത്തിൽ കേരള സർക്കാർ 12,904 കോടി രൂപയാണങ്കിൽ 2014-15 ആയപ്പോഴേക്കും 1,37,157 കോടി രൂപ ലാഭമുണ്ടാക്കി. 2015-16ൽ 1,42,848 കോടി രൂപയും 2016-17 വർഷത്തിൽ 1,66,378 കോടി രൂപയും ലാഭമുണ്ടാക്കി. ഈ ലാഭത്തിൽ വിട്ടു വീഴ്ച ചെയ്യാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിട്ടുവീഴ്ച ചെയ്യാൻ തീരുമാനിച്ചാൽ പെട്രോൾ ഡീസൽ വില കുറയും. ഇതിനോടൊപ്പം കൂട്ടി വായ്‌ക്കേണ്ടതാണ് പെട്രോളിനെയും ഡീസലിനേയും ജിഎസ്ടിയിൽ നിന്നും ഒഴിവാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP