Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഘടിത ശക്തികൾക്ക് മുമ്പിൽ മുട്ട് വിറയ്ക്കുന്ന വ്യവസ്ഥാപിത പ്രസ്ഥാനങ്ങളെ തകർത്തെറിഞ്ഞ് ജനകീയ മൂവ്മെന്റുകൾ പടർന്നുപന്തലിക്കട്ടെ; മാധ്യമങ്ങൾക്ക് കണ്ണടയ്ക്കാനാവാത്ത വിധം ജനവികാരം ഒപ്പിയെടുക്കാൻ ഞങ്ങളുണ്ടാവും കൂടെ; മാതൃഭൂമി മുതലാളിയെയും മക്കളെയും മുട്ടുകുത്തിച്ച മാലാഖമാർക്ക് കയ്യടിക്കാനെങ്കിലും നമുക്കാവണ്ടേ?

സംഘടിത ശക്തികൾക്ക് മുമ്പിൽ മുട്ട് വിറയ്ക്കുന്ന വ്യവസ്ഥാപിത പ്രസ്ഥാനങ്ങളെ തകർത്തെറിഞ്ഞ് ജനകീയ മൂവ്മെന്റുകൾ പടർന്നുപന്തലിക്കട്ടെ;  മാധ്യമങ്ങൾക്ക് കണ്ണടയ്ക്കാനാവാത്ത വിധം ജനവികാരം ഒപ്പിയെടുക്കാൻ ഞങ്ങളുണ്ടാവും കൂടെ;  മാതൃഭൂമി മുതലാളിയെയും മക്കളെയും മുട്ടുകുത്തിച്ച മാലാഖമാർക്ക് കയ്യടിക്കാനെങ്കിലും നമുക്കാവണ്ടേ?

ഷാജൻ സ്‌കറിയ

കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരത്തിന് ഇന്നലെ തിരശ്ശീല വീണിരിക്കുകയാണ്. എറണാകുളത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിൽ ഒന്നായ പിവിഎസിലെ നഴ്‌സുമാരടങ്ങുന്ന 600ഓളം ജീവനക്കാർ ഏതാണ്ട് എട്ട് മാസമായി തുടർന്ന് വന്നിരുന്ന സമരം ഒടുവിൽ ഒത്തുതീർപ്പായിരിക്കുന്നു. ഈ മാലാഖമാർ സമരത്തിനിറങ്ങിയത് അവർ ജോലി ചെയ്ത ദിവസത്തെ ശമ്പളം ചോദിച്ചുകൊണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ കൈയിൽ കാശില്ല നിങ്ങൾ വേണമെങ്കിൽ പണി നിർത്തി പൊക്കോളൂ എന്ന അഹങ്കാരം കലർന്ന സമീപനമായിരുന്നു ആശുപത്രി മാനേജ്‌മെന്റിന്റേത്.

ആശുപത്രിയുടെ 12 ഏക്കർ വരുന്ന കണ്ണായ സ്ഥലത്തുള്ള ഭൂമി മറ്റാവശ്യങ്ങൾക്ക് വേണ്ടി മറിച്ച് വിൽക്കുന്നതിനുള്ള ഗൂഢാലോചനയായിരുന്നോ കഴിഞ്ഞ ഒരു വർഷമായി ഈ ആശുപത്രിയെ സ്വന്തം മാനേജ്‌മെന്റ് തന്നെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചത് എന്ന ചോദ്യം ആരെങ്കിലും ഉയർത്തിയാൽ സംശയിക്കാതിരിക്കാനുള്ള കാരണങ്ങൾ ഒന്നുമില്ലാത്ത രീതിയിലായിരുന്നു ആശുപത്രി മാനേജ്‌മെന്റിന്റെ ഇടപെടലുകൾ. ശമ്പളം കൊടുക്കാതിരിക്കുക മാത്രമല്ല അവരുടെ ശമ്പളത്തിൽ നിന്നും പിടിച്ച നിയമപരമായുള്ള ആനുകൂല്യങ്ങൾ സർക്കാരിൽ അടയ്ക്കുന്നതിന് പോലും ഇവർ വീഴ്‌ച്ച വരുത്തി.

കാരണം ആശുപത്രിയുടെ മാനേജ്‌മെന്റുകൾക്ക് നിയമത്തെ ഭയപ്പെടേണ്ടതുണ്ടായിരുന്നില്ല. ആശുപത്രിയുടെ മാനേജ്‌മെന്റിന് പൊലീസിനേയോ സർക്കാരിനേയോ ഭയപ്പെടേണ്ടതുണ്ടായിരുന്നില്ല. ആ ആശുപത്രിയുടെ ഉടമസ്ഥർ മാതൃഭൂമി എന്ന കേരളത്തിലെ രണ്ടാമത്തെ വലിയ പത്രത്തിന്റെ ഉടമകളിൽ ഒരാളായ പി. വി ചന്ദ്രനും ചന്ദ്രന്റെ മകൾ പിവി മിനിയും മിനിയുടെ മകൻ പിവി നിധീഷും ഒക്കെ ചേർന്നതാണ്. അതുകൊണ്ട് ഇവരുടെ ശബ്ദം പുറംലോകം അറിഞ്ഞില്ല. എറണാകുളത്തെ തിരക്കേറിയ വീഥിയുടെ അരികിൽ ഒരാശുപത്രിയിലെ ജീവനക്കാർ കുത്തിയിരുന്ന് സത്യാഗ്രഹം നടത്തിയിട്ട് ആരും തിരിഞ്ഞ് നോക്കിയില്ല. ഒരു പത്രവും വാർത്തയെഴുതിയില്ല.

ഒരു ചാനലുകളും നിലവിളിക്കാനും അന്തിചർച്ച നടത്താനും എത്തിയില്ല. ഒരു പൊലീസും കേസെടുത്തില്ല. ഒടുവിൽ യാദൃശ്ചികമായി മറുനാടൻ ലേഖകന്റെ കണ്ണിൽ ഇത് പെട്ടപ്പോൾ അത് വാർത്തയായി. പെട്ടന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഒടുവിൽ അതിന് പരിഹാരമായിരിക്കുന്നു. ഇതുവരെയുള്ള എല്ലാ ശമ്പള കുടിശ്ശികയും നൽകുമെന്ന് മാത്രമല്ല മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തെ തുടർന്ന് പണിയുപേക്ഷിച്ച് പോയവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുകയും ചെയ്യും. സമീപ കാലത്ത് ഇത്രയും വിജയിച്ച ഒരു സമരമില്ല. ഈ വാർത്ത ഞങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയ ഘട്ടത്തിൽ ആശുപത്രി ഉടമ പി.വി മിനിയും മകനം ആഡംബരക്കാറിൽ ആശുപത്രിയിൽ എത്തിയതിന്റെ ചിത്രമെടുത്തതിന് നെഞ്ചുവിരിച്ച്‌കൊണ്ട് വെല്ലുവിളിക്കുകയാണ് ചെയ്തത്.

ഒടുവിൽ ഞങ്ങളുടെ വാർത്ത ചാട്ടൂളി പോലെ ആശുപത്രി മാനേജ്‌മെന്റിന്റെ ചങ്കിൽ കൊള്ളുകയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തപ്പോൾ അവർ പരിഹാരമുണ്ടാക്കിയിരിക്കുന്നു. ഇങ്ങനെ ഒരു പരിഹാരമുണ്ടാകുന്നതിന് മറ്റൊരു കാരണംകൂടിയുണ്ട്. മറുനാടൻ ഇത്തരം ഒരു വാർത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽപെട്ട് പി.വി ചന്ദ്രന്റെ കെടുസി ഗ്രൂപ്പിന് ഇരയായ പലരും ഞങ്ങളെ തേടി എത്തിയതും കാരണമായി. കോഴിക്കോടെ ഒരു ചാർട്ടേർഡ് എഞ്ചിനീയറെ ഇൻഷൂറൻസിന്റെ പേരിൽ ഹുണ്ടായ് കമ്പനി 10,000 രൂപ പറ്റിച്ചപ്പോൾ തുടങ്ങിയ നിയമ പോരാട്ടം കെടിസിയുടെ ഹുണ്ടായ് ഏജൻസി വരെ ഇല്ലാതാക്കുന്ന തരത്തിൽ വളർന്ന ചരിത്രം ആരും അറിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP