Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202002Friday

ആദ്യത്തെ നേട്ടം മാർക്കറ്റ് ചെയ്യാൻ വിദേശ മാധ്യമങ്ങളെ തേടി പോയപ്പോൾ വരാൻ പോകുന്ന വിപത്തിനെ തടയാനേ ശ്രമിച്ചില്ല; ടെസ്റ്റിന്റെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ച് എത്രനാൾ മുമ്പോട്ട്? സകലരെയും ടെസ്റ്റ് നടത്തി ക്വാറന്റൈൻ ചെയ്തും സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് ചികിത്സ തുടങ്ങാൻ ഇനി ഒട്ടും വൈകരുത്; ലക്ഷണങ്ങൾ ഇല്ലാത്തവരെ ആശുപത്രിയിൽ ആക്കുന്ന ഏർപ്പാട് നിർത്തണം; മഹാരാഷ്ട്രയും ഡൽഹിയും മഹാമാരിയെ തടയുമ്പോൾ കൈയും കെട്ടി നിൽക്കുന്ന പിണറായിയോട്

ആദ്യത്തെ നേട്ടം മാർക്കറ്റ് ചെയ്യാൻ വിദേശ മാധ്യമങ്ങളെ തേടി പോയപ്പോൾ വരാൻ പോകുന്ന വിപത്തിനെ തടയാനേ ശ്രമിച്ചില്ല; ടെസ്റ്റിന്റെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ച് എത്രനാൾ മുമ്പോട്ട്? സകലരെയും ടെസ്റ്റ് നടത്തി ക്വാറന്റൈൻ ചെയ്തും സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് ചികിത്സ തുടങ്ങാൻ ഇനി ഒട്ടും വൈകരുത്; ലക്ഷണങ്ങൾ ഇല്ലാത്തവരെ ആശുപത്രിയിൽ ആക്കുന്ന ഏർപ്പാട് നിർത്തണം; മഹാരാഷ്ട്രയും ഡൽഹിയും മഹാമാരിയെ തടയുമ്പോൾ കൈയും കെട്ടി നിൽക്കുന്ന പിണറായിയോട്

മറുനാടൻ ഡെസ്‌ക്‌

ഇന്നത്തെ ബിബിസിയിൽ കേരളത്തെക്കുറിച്ചൊരു വാർത്തയുണ്ട്. How Kerala's Covid 'success story' came undone എന്നാണ് ആ വാർത്തയുടെ തലക്കെട്ട്. കേരളത്തിന്റെ കോവിഡ് ഫലപ്രാപ്തി കഥ എങ്ങനെയാണ് ഇല്ലാതായിത്തീർന്നത് എന്ന്. എനിക്കുറപ്പാണ് കേരളത്തിലെ ഒരു മാധ്യമങ്ങളും ചാനലുകളും അത് വാർത്തയാക്കാൻ പോവുന്നില്ല. കാരണം പിണറായി വിജയൻ എന്ന നമ്മുടെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ സർക്കാരിന്റെയും പിആർ വർക്കുകൾ പ്രത്യക്ഷമായും, പരോക്ഷമായും ഏറ്റെടുത്തിരിക്കുന്ന ചാനൽ സിംഹങ്ങൾക്ക് അത്തരം വാർത്തകൾ എഴുതാൻ മടിയാണ്. അവർ ന്യായം പറയും അന്ന് ഞങ്ങൾ കേരളത്തിന്റെ തിളക്കം കൂടിയതുകൊണ്ടാണ്, തിളക്കം കുറയുന്നതിനെക്കുറിച്ച് എന്തിന് വാർത്തയെഴുതണം എന്ന്.

Stories you may Like

പക്ഷെ കേരളം ലോകത്തിന് മാതൃകയാണ്, കേരളത്തെപ്പോലെ മറ്റാർക്കും കഴിയില്ല എന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, മറ്റൊരിടത്തും ഇങ്ങനെയൊന്നും ഇല്ലായെന്ന് സർക്കാർ അവകാശപ്പെട്ടുകൊണ്ടിരിന്നപ്പോൾ അതിന് മാറ്റം വരുകുയും ആ മാറ്റം ബിബിസി പോലെയുള്ള ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുകയും ചെയ്യുമ്പോൾ ഓയ് പൂയ് എന്നു പറഞ്ഞ് റിപ്പോർട്ട് ചെയ്യേണ്ടതല്ലേ? ചെയ്യുകയില്ല. നമ്മുടെ മാധ്യമങ്ങൾ അങ്ങനെ ചെയ്യുകയേയില്ല. ഈ അവസ്ഥയിലേയ്ക്ക് നമ്മുടെ കേരളം എത്തിയതിന് സർക്കാരിനെ പഴിക്കണം എന്ന കാര്യത്തിൽ മാധ്യമങ്ങൾക്ക് ഉറപ്പുണ്ടെങ്കിലും നട്ടെല്ലില്ല. ആർക്കെങ്കിലും സംശയമുണ്ടോ കേരളം ഈ അവസ്ഥയിൽ എത്തിയതിന് പിന്നിൽ ഈ സർക്കാരിന്റെ കരുതലില്ലായ്മയല്ലെന്ന്.

ഇന്ത്യയിൽ ആദ്യമായി കോവിഡ് വന്നത് കേരളത്തിലാണ്. യൂറോപ്പിലേയ്ക്ക് കോവിഡ് കത്തിപ്പടരുന്നതിന് മുൻപ് വുഹാൻ സിറ്റിയിൽ നിന്നും കേരളത്തിലേയ്ക്ക് എത്തിയ മൂന്ന് പേർക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. നമ്മൾ തടഞ്ഞു. പിന്നീട് ഇറ്റലിയിൽ നിന്ന് കേരളത്തിലേയ്ക്ക് രോഗം എത്തുമ്പോഴും നമ്മൾ തടഞ്ഞു. നിർഭാഗ്യവശാൽ ആദ്യഘട്ടത്തിലെ വിജയം മാർക്കറ്റ് ചെയ്ത് വോട്ട് ഉറപ്പിക്കുന്ന തിരക്കിൽ കരുതാനും, കാവലിരിക്കാനും സർക്കാർ മറന്നുപോയി. അതാണ് സംഭവിച്ചത്. പ്രവാസികൾ വന്നത് മാത്രമല്ല. മറുനാട്ടുകാർ വന്നത് മാത്രമല്ല. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരിലൂടെയും ഈ രോഗം പടർന്നു.

ഇവരിൽ നിന്ന് രോഗം പടരുമ്പോൾ മറ്റാർക്കും കിട്ടാതിരിക്കാൻ ആദ്യം നമ്മൾ ഏർപ്പെടുത്തിയ കരുതൽ ഒക്കെ നമ്മൾ വേണ്ടാന്ന് വച്ചു. ലോക്ക്ഡൗൺ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുമ്പോഴും നമ്മൾ ഇളവുകൾ കൊടുത്തു. അങ്ങനെ നമ്മളിവിടെ നടത്തിയ തെറ്റായ ഇടപെടലിന്റെ ഭാഗമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ എണ്ണൂറും തൊള്ളായിരവും ആളുകൾ പൊസിറ്റീവാണ് എന്ന് പറയുന്ന കണക്കുകൾ തെറ്റാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP