Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇസ്ലാമിക വിശ്വാസത്തെ ദുർവ്യാഖ്യാനം ചെയ്ത് ഇസ്ലാമിനെ അപമാനിച്ചതിന്റെ പാപഭാരം മലപ്പുറത്തെ ബിരിയാണി വിൽക്കുന്ന ബീരാന്റെ വരെ തലയിൽ കെട്ടിവെക്കുന്നവർക്ക് ഹിന്ദു ഭീകരർ എന്ന സംബോധന കേൾക്കുമ്പോൾ എന്താ ഇത്ര കുരുപൊട്ടൽ ? ഭീകരവാദത്തിന് മതവ്യത്യാസം കൽപ്പിക്കുന്നത് ആരാണ്? ഏതുമതം തലയിൽ കയറിയാലും അത് ഭീകരവാദം ആവുമെന്ന് ആർക്കാണറിയാത്തത് ? ഹിന്ദു ഭീകരൻ എന്ന വാക്കിന്റെ പേരിൽ കമൽഹാസന്റെ പുറത്ത് കയറുന്നവരോട്..

ഇസ്ലാമിക വിശ്വാസത്തെ ദുർവ്യാഖ്യാനം ചെയ്ത് ഇസ്ലാമിനെ അപമാനിച്ചതിന്റെ പാപഭാരം മലപ്പുറത്തെ ബിരിയാണി വിൽക്കുന്ന ബീരാന്റെ വരെ തലയിൽ കെട്ടിവെക്കുന്നവർക്ക് ഹിന്ദു ഭീകരർ എന്ന സംബോധന കേൾക്കുമ്പോൾ എന്താ ഇത്ര കുരുപൊട്ടൽ ? ഭീകരവാദത്തിന് മതവ്യത്യാസം കൽപ്പിക്കുന്നത് ആരാണ്? ഏതുമതം തലയിൽ കയറിയാലും അത് ഭീകരവാദം ആവുമെന്ന് ആർക്കാണറിയാത്തത് ? ഹിന്ദു ഭീകരൻ എന്ന വാക്കിന്റെ പേരിൽ കമൽഹാസന്റെ പുറത്ത് കയറുന്നവരോട്..

മറുനാടൻ ഡെസ്‌ക്‌

ഇന്ന് മറുനാടൻ മലയാളിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് നിലയ്ക്കാത്ത ഫോൺപ്രവാഹമാണ്. ഹിന്ദു തീവ്രവാദി എന്ന് ഗോഡ്‌സെയെ വിശേഷിപ്പിച്ചിരിക്കുന്നതാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. വി.കെ നായർ എന്നൊരാൾ വിളിച്ച് എന്നോട് പറഞ്ഞത് അയാൾ നിയമ നടപടിയുമായി മുന്നോട്ട് പോവുകയാണ് എന്നാണ്. ഈ ടെലിഫോൺ വിളികളും പുലഭ്യം വിളികളും കേട്ടപ്പോൾ എനിക്ക് വല്ലാത്ത ആഹ്ലാദം തോന്നി. കാരണം മതം തലയ്ക്ക് പിടിച്ച, വിശുദ്ധ ഖുറാനെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു പറ്റം മൗലിക വാദികൾ നിരന്തരമായി നടത്തുന്ന ആക്രമണപ്രവർത്തികൾ കൊണ്ട് ഒരു സമുദായം മുഴുവൻ വർഷങ്ങളായി തീവ്രവാദികൾ എന്ന് വിളിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വേദന ഇപ്പോഴെങ്കിലും അങഅങനെ വിളിക്കുന്നവർക്ക് മനസിലായല്ലോ എന്നതാണ് കാരണം.

ഇസ്ലാമിക തീവ്രവാദികൾ എന്ന പദം കൃത്യമായി ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാൻ. ഇസ്ലാമിന്റെ പേരിൽ നടക്കുന്ന ഏത് തരം തീവ്രവാദ പ്രവർത്തനവും ഇസ്ലാമിക തീവ്രവാദം എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത് എന്ന് എനിക്കറിയാം. അതിനിയും അങ്ങനെ തന്നെ വിശേഷിപ്പിച്ചുകൊണ്ടിരിക്കും. അതിിനാൽ തന്നെ ഹിന്ദുവിന്റെ പേരിൽ തീവ്രവാദം നടന്നാൽ അതിനെ ഹിന്ദു തീവ്രവാദം എന്ന് തന്നെയാണ് വിളിക്കേണ്ടത്. ഇന്ന് മറുനാടന്റെ ഓഫീസിലേക്ക് പുലഭ്യം പറയാൻ വിളിച്ചവരും കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെ പോലുള്ള മഹത് വ്യക്തികളും ഒക്കെ പറയുന്നത് അസാസിനേഷനും തീവ്രവാദവും രണ്ടാണെന്ന്. അതായത് ഗോഡ്‌സെ ഒരു കൊലപാതകിയാണ്.

കൊലപാതകത്തെ കൊലപാതകം എന്ന് വിളിക്കണം. എന്നാൽ ഇസ്ലാമിക വീത്വവാദം നടത്തുന്നത് തീവ്രവാദത്തിന്റെ പ്രതിഫലനമാണ് അതുകൊണ്ട് അവരെ ഇസ്ലാമിക തീവ്രവാദികൾ എന്ന് വിളിക്കണം എന്നാണ്. എന്താണ് ഈ തീവ്രവാദം എന്ന വാക്കിന്റെ അർത്ഥം എന്ന് മനസിലാക്കാത്തതുകൊണ്ടാണ് ഈ വ്യഖ്യാനം ഉണ്ടാകുന്നത്. ഏതൊരു ആശയവും തീവ്രമായി വിശ്വസിക്കുകയും ആ വിശ്വാസത്തിന് വേണ്ടി എന്തും ചെയ്യുകയും ചെയ്യുന്നവരാണ് തീവ്രവാദികൾ. അത് ഇസ്ലാമിന് വേണ്ടിയാണെങ്കിൽ ഇസ്ലാം തീവ്രവാദികളാകുന്നു, ഹിന്ദുവിന് വേണ്ടിയാണെങ്കിൽ ഹിന്ദു തീവ്രവാദകളാകുന്നു, കമ്മ്യൂണിസത്തിന് വേണ്ടിയാണെങ്കിൽ കമ്മ്യൂണിസ്റ്റ് തീവ്രവാദികളാകുന്നു കത്തോലിക്കാ വിശ്വാസത്തിന് വേണ്ടിയാണെങ്കിൽ കത്തോലിക്കാ തീവ്രവാദികളാകുന്നു.

അക്രമത്തിന് കോപ്പു കൂട്ടാതിരിക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യാതിരിക്കുകയും ചെയ്യുന്ന ഇത്തരം അമിത വിശ്വാസികളെ നമുക്ക് മൗലിക വാദികൾ എന്ന് വിളിക്കാം. എന്നാൽ ഏതെങ്കിലും ഒരാൾ തന്റെ ആശയത്തിന് വേണ്ടി അക്രമം നടത്തിയാൽ അയൾ തീവ്രവാദി തന്നെയാണ്. ഈ പ്രക്രിയ ഒരാൾ ചെയ്യുനന്്ത മതേതരത്വത്തിന്റെ പേരിലാണെന്ന് കരുതുക. അതായത് ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമുമൊക്കെ ഈ രാജ്യത്ത് സന്തുഷ്ടരായി കഴിയേണ്ടതുണ്ട് എന്നും അതുകൊണ്ട് ഈ രാജ്യത്തെ ഏതെങ്കിലും ഒരു മതസംഘടനയുടെ നേതാവ് ഇന്ത്യൻ മതേതരത്വത്തിനും സഹിഷ്ണുതയ്ക്കും എതിരാണ് എന്നും കരുതി അത്തരം ഒരു നേതാവിനെ ഒരു മതേതര വാദി വെടിവച്ചു കൊന്നാൽ അയാൾ മതേതര തീവ്രവാദിയാണ്.

അതായത് ഏത് ആശയത്തിന് വേണ്ടിയും നിയമ വിരുദ്ധമായി ക്രിമിനല് പ്രവൃത്തി ചെയ്യുന്നവർ തീവ്രവാദികളാണ്. ആ അർത്ഥത്തിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദി സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡസെയാണ്. മഹാത്മാ ഗാന്ധി എന്ന നമ്മുടെ ചരിത്രത്തിലെ ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത നമ്മുടെ സ്വപ്‌നങ്ങളിലെ രാജകുമാരനായ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പിതാവായ നമ്മുടെ ഓരോരുത്തരുടേയും അഭിമാനത്തിന്റെ അടയാളമായ ലോകത്തിന് മുൻപിൽ നമുക്ക് വിളിച്ച് പറയാൻ കഴിയുന്ന ഏകപേരായ മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊന്നവൻ തീവ്രവാദിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP