Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി വാതിൽ തുറന്നു കൊടുക്കുന്ന നമ്മുടെ മഹാമനസ്‌കതയെ ചില ക്രിമിനലുകൾ ചൂഷണം ചെയ്യുമ്പോൾ വെറുതെ ഇരിക്കുകയാണോ സർക്കാർ? ബംഗാളികൾ കൊല്ലപ്പെടുന്ന വീട്ടമ്മമാരുടേയും യുവതികളെയും എണ്ണം പെരുകുമ്പോഴും തിരിച്ചറിയാൽ കാർഡ് പോലും പരിശോധിക്കാൻ എന്തുകൊണ്ടാണ് സൗകര്യങ്ങൾ ഇല്ലാത്തത് ? ബംഗ്ലാദേശികളിൽ നിന്നും കടന്നുകയറിയ അനധികൃത കുടിയേറ്റക്കാർ മലയാളികളുടെ ജീവന് ഭീഷണിയാകുമ്പോൾ

ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി വാതിൽ തുറന്നു കൊടുക്കുന്ന നമ്മുടെ മഹാമനസ്‌കതയെ ചില ക്രിമിനലുകൾ ചൂഷണം ചെയ്യുമ്പോൾ വെറുതെ ഇരിക്കുകയാണോ സർക്കാർ? ബംഗാളികൾ കൊല്ലപ്പെടുന്ന വീട്ടമ്മമാരുടേയും യുവതികളെയും എണ്ണം പെരുകുമ്പോഴും തിരിച്ചറിയാൽ കാർഡ് പോലും പരിശോധിക്കാൻ എന്തുകൊണ്ടാണ് സൗകര്യങ്ങൾ ഇല്ലാത്തത് ? ബംഗ്ലാദേശികളിൽ നിന്നും കടന്നുകയറിയ അനധികൃത കുടിയേറ്റക്കാർ മലയാളികളുടെ ജീവന് ഭീഷണിയാകുമ്പോൾ

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: പെരുമ്പാവൂരിൽ ഒരു യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി എന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട വാർത്ത. ആ  യുവതിയെ കൊന്നത് യുവതിയുടെ പരിചക്കാരൻ കൂടിയായ ഉമർ അലി എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ്. ഏതാനം നിമിഷങ്ങൾക്ക് മുൻപാണ് തിരുവല്ലയിൽ വൃദ്ധദമ്പതികൾ ഇതര സംസ്ഥാനക്കാരാൽ കൊല്ലപ്പെട്ടത്. ആദ്യം പുറത്തുവന്നത് ഇതര സംസ്ഥാന തൊഴിലാളി കൊന്നു എന്നതാണ്. പിന്നീട് പ്രതികളെ പിടിക്കുകയും ഇവരുടെ രേഖകൾ പരിശോധിക്കുകയും ചെയ്തപ്പോൾ ഇവർ ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറിയവരാണെന്നും കണ്ടെത്തി.

കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ കഴിഞ്ഞ രണ്ട് വർഷമായി നടന്ന പല കൊലപാതകങ്ങളിലും ഇതരസംസ്ഥാനങ്ങളിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇവിടെ ജോലിക്കെത്തിയ കുടിയേറ്റ തൊഴിലാളികളാണെന്ന് തിരിച്ചറിയാം. പെരുമ്പാവൂര് കാരിയായ ജിഷ എന്ന പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന പ്രതി ഇപ്പോൾ ശിക്ഷ അനുഭവിക്കുകയാണ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒട്ടേറെ കൊലപാതകങ്ങൾക്ക് പിന്നിൽ ഇവർ തന്നെയാണ്.

Stories you may Like

ഉത്തർ പ്രദേശിൽ നിന്ന് എത്തിയ തൊഴിലാളി തുണിയലക്കൽ ബിസിനസ് നടത്തി ഉപജീവനം നടത്തിവന്ന ദമ്പതികളേയും മകനേയും കൊന്നതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളികൾ തന്നെ കൊല്ലപ്പെടുന്ന അനേകം വാർത്തകൾ രംഗത്തുവരുന്നു. അതായത് കേരളത്തിൽ കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടേയും അവരുടെ പേരിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടേയും എണ്ണം പെരുകുന്നത് അനുസരിച്ച് അവർ ചെയ്യുന്ന ക്രിമിനൽ കുറ്റങ്ങളുടേയും എണ്ണം പെരുകുന്നു.

പൊലീസിന്റെ ലിസ്റ്റ് അനുസരിച്ച് ഒരുവർഷം ആയിരത്തിലേറെ തൊഴിലാളികളാണ് ഏതെങ്കിലുമൊക്കെ ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നത്. എത്രപേർ യഥാർത്ഥത്തിൽ മറ്റു കേസുകളിൽ പ്രതിയാകുന്നു എന്ന കൃത്യമായ കണക്ക് പോലുമില്ല.

എത്ര ഇതരസംസ്ഥാന തൊഴിലാളികൾ ഈ നാട്ടിൽ തൊഴിൽ ചെയ്യുന്നു എന്ന കണക്ക് എടുക്കാൻ പോലും ആർക്കും കഴിഞ്ഞിട്ടില്ല. 2013ൽ ആറ് വർഷം മുൻപ് ദുലാബ്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ എത്രമാത്രം ആധികാരിതമാണ് ആ പഠനം എന്നുപോലും അറിയില്ല എങ്കിലും 25 ലക്ഷം ഇതര സംസ്താന തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു എന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വരർഷം സമാനമായ ഒരു പഠനം നടത്തിയപ്പോൾ അത് 35നും 40 ഇടയിൽ ലക്ഷം തൊഴിലാളികളാണ് എന്ന് കണ്ടെത്തി. അതിനർത്ഥം പത്തിൽ ഒന്ന് ആളുകൾ ഇതര സംസ്ഥാന തൊഴിലാളികൾ ആണെന്നോ അവരുടെ ലേബലിൽ എത്തുന്ന അന്യദേശക്കാരോ ആണെന്നാതാണ്.

ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇന്ത്യയിലെ ഏതൊരു പൗരനും ഇന്ത്യയിലെ ഏത് സ്ഥലത്ത് ജോലി ചെയ്യുന്നതിനും സ്ഥലം വാങ്ങുന്നതിനും യാതൊരു തടസ്സവുമില്ല. ഇതരസംസ്ഥാനക്കാർ ഈ നാട്ടിലേക്ക് വരരുതെന്നും അവർ ജോലി ചെയ്യരുതെന്നും വീട് വയ്ക്കരുതെന്നും പറയയുന്നത് നിയമവിരുദ്ധവും ബാലിശവുമാകും. ഇതരസംസ്ഥാനക്കാർ മാത്രമാണ് കുറ്റകൃത്യം ചെയ്യുന്നത് എ്ന്ന് പറയുന്നത് വംശീയതയാണ്. അത്തരത്തിൽ ഒരു വാദവും എനിക്ക് ഈ വിഷയത്തിൽ ഇല്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP