Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ആദ്യം മനസിലാക്കേണ്ടത് പിണറായി വിജയനാണ് ; കേന്ദ്രം എന്ത് തരും എന്ന് പറയും മുമ്പ് വിദേശ വായ്പയ്ക്ക് തുനിയുന്നത് നീതികേടാണ്; സ്വദേശികളും പ്രവാസികളും മുണ്ട് മുറുക്കി ഉടുത്ത് രംഗത്തുള്ളപ്പോൾ ഈ എടുത്തു ചാട്ടം അപകടം വിളിച്ച് വരുത്തും; വായ്‌പ്പയെടുത്തിട്ട് നിർമ്മാണ പ്രവർത്തനം ചെയ്താൽ മുടിയാൻ വേറെന്ത് വേണം?

കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ആദ്യം മനസിലാക്കേണ്ടത് പിണറായി വിജയനാണ് ; കേന്ദ്രം എന്ത് തരും എന്ന് പറയും മുമ്പ് വിദേശ വായ്പയ്ക്ക് തുനിയുന്നത് നീതികേടാണ്; സ്വദേശികളും പ്രവാസികളും മുണ്ട് മുറുക്കി ഉടുത്ത് രംഗത്തുള്ളപ്പോൾ ഈ എടുത്തു ചാട്ടം അപകടം വിളിച്ച് വരുത്തും; വായ്‌പ്പയെടുത്തിട്ട് നിർമ്മാണ പ്രവർത്തനം ചെയ്താൽ മുടിയാൻ വേറെന്ത് വേണം?

മറുനാടൻ ഡെസ്‌ക്‌

കേരളം നേരിടുന്ന അതീവ ഗുരുതര പ്രതിസന്ധിയെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണ്. രാഷ്ട്രീയ ഭേദമോ , മത ഭേദമോ, ജാതി ഭേദമോ, ഉദ്യോഗസ്ഥ ഭേദമോ ഒന്നും ഇക്കാര്യത്തിൽ ഇല്ല. ആ പുനർനിർമ്മാണ പ്രക്രിയയ്ക്ക് നേതൃത്വം കൊടുക്കുന്നത് പിണറായി വിജയൻ കേരള മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമാണ്. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന പിണറായി വിജയൻ ഈ പുനർനിർമ്മാണ പ്രക്രിയയുടെ തലവനായിരിക്കുന്നതിൽ എല്ലാവർക്കും അഭിമാനമേയുള്ളു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമല്ല ബിജെപിയുടെ സമുന്നതരായ നേതാക്കൾ പോലും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുനർ നിർമ്മാണ പ്രക്രിയയുടെ ഭാഗമായി നിൽക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ ഈ കണ്ണിയുടെ ഭാഗമാണ്.

Stories you may Like

അണ്ണാറക്കണ്ണനും തന്നാലാകുന്നത് എന്ന് പറയുന്നത് പോലെ എല്ലാ മലയാളികളും അത് തൊഴിലാളികളായി കൊള്ളട്ടെ കച്ചവടക്കാരായിക്കോട്ടെ, കോൺട്രാക്ടർമാരായിക്കൊട്ടെ, ഉദ്യോഗസ്ഥന്മാരായിക്കൊട്ടെ, പ്രവാസികളായിക്കൊട്ടെ എല്ലാവരും ചെയ്യുന്നു.എല്ലാവരും ഒരുമിച്ച നിന്നാൽ കേരളത്തെ പുനർ നിർമ്മിക്കുക എന്നത് സാധ്യമാണ്. അതിനാലാണ് ഒരു മാസത്തെ ശമ്പളം തരൂ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ മന്ത്രിമാരും എംഎൽഎമാരും ഐഎഎസുകാരും ഐപിഎസുകാരും മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ പോലും അതിന് തയാറായി മുന്നോട്ട് വന്നിരിക്കുന്നത്. ലോകമെമ്പാടുമായി നടക്കുന്ന പണ്ടു ശേഖരണത്തിന്റെ വിവരമറിഞ്ഞാൽ ഒരുപക്ഷേ നമുക്കിത്രയും പണം ആവശ്യമുണ്ടോ എന്ന ചോദ്യം തന്നെ ഉയർന്നെന്ന് വരാം. ഇംഗ്ലണ്ടിലേയും അമേരിക്കയിലേയും ഗൾഫിലേയും എല്ലാം മലയാളി സംഘടനകളും അവർ മാത്രമല്ല എല്ലാ പ്രവാസി സംഘടനകളും കേരളത്തിന് വേണ്ടി ഫണ്ട് ശേഖിക്കുന്നു.

ഇംഗ്ലണ്ടിലെ ഇംഗ്ലീഷുകാരായ പള്ളി വികാരിമാരും കച്ചവട സ്ഥാപനങ്ങൾ പോലും ഈ ഫണ്ടു ശേഖരണത്തിന്റെ ഭാഗമാണെന്നറിയാം. ഇന്ന് ഒരു ഇംഗ്ലീഷ് പത്രമെടുത്ത് വായിച്ചപ്പോൾ അതിൽ കണ്ടത് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ ഓക്‌സ്ഫാം കേരളത്തിന് വേണ്ടി ഫണ്ട് ശേഖരിക്കുന്നതാണ്. ഈ ഫണ്ട് ശേഖരണ വിവരം ഒരു പക്ഷേ ഇതു വരെ നമ്മൾ പോലും അറിഞ്ഞിട്ടുണ്ടാകില്ല. അങ്ങനെ ലോകമെമ്പാടുമുള്ള ചാരിറ്റി സംഘടനകളും പ്രസ്ഥാനങ്ങളും ഫണ്ട് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഏത് വികസിത രാജ്യമാണെങ്കിലും ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമ്പോൾ ഫണ്ട് ശേഖരണം ആവശ്യമാണ്. അതു കൊണ്ട് തന്നെ കേരളത്തെ പുനർനിർമ്മിക്കണം എന്ന് ആഗ്രഹിക്കുന്ന ഏവരും ഏക കണ്ഠമായി സർക്കാരിനോട് പറയുന്നു ഫണ്ടിനെ ഓർത്ത് വിഷമിക്കേണ്ടതില്ല. ലഭിച്ചിരിക്കുന്ന ഫണ്ട് എങ്ങനെ വിനിയോഗിക്കും അത് എങ്ങനെ സുതാര്യമായി കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ച് പദ്ധതി തയാറാക്കാൻ .

നിർഭാഗ്യവശാൽ ഈ സർക്കാർ ഇപ്പോൾ നനഞ്ഞിടം കുഴിക്കുക എന്ന നയമെടുത്തുകൊണ്ട് പരമാവധി ഫണ്ട് ശേഖരിക്കുക എന്ന ഉദ്ദേശത്തോടു കൂടിയുള്ള പ്രവർത്തികളും പ്രക്രിയകളും മാത്രമാണ് ചെയ്യുന്നത്. അതു കൊണ്ടാണ് യുഎഇ സർക്കാർ കേരളത്തെ സഹായിക്കാൻ ശ്രമിച്ച സംഭവം പോലും വിവാദത്തിലായത്. ഒരു വിദേശ രാജ്യത്തിന് മറ്റൊരു വിദേശ രാജ്യത്തെ സഹായിക്കാൻ ആ രാജ്യത്തിന്റെ തലവന്മാരിലൂടെ മാത്രമേ സഹായിക്കാൻ സാധിക്കൂ എന്ന സാമാന്യ ജ്ഞാനമില്ലായ്മയുടെ പ്രശ്‌നയിരുന്നു ആ വിവാദം. അതേ സമയം യുഎഇ സർക്കാരിന്റെ ഒരു ചാരിറ്റി ഓർഗനൈസേഷന് കേരളത്തിന്റെ ഏതെങ്കിലുമൊരു സന്നധ സംഘടനയൊ എന്തിനേറെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേയോ സഹായിക്കാൻ യാതൊരു സാങ്കേതിക തടസവുമില്ല എന്ന് വരുമ്പോൾ ആ വിവദം അവസാനിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP