Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

വിമർശിക്കുന്നവർക്കെതിരെ കേസ് എടുക്കുന്നത് ഫാസിസമാണ്; ഉണ്ണി നായർ മുതൽ രഞ്ജിനി ജോസ് വരെ വേട്ടയാടപ്പെടുന്ന നിരപരാധികൾ പ്രവർത്തനത്തിന്റെ വീഴ്ചകൾ മറവ് ചെയ്യാൻ പൊലീസിനെ ഉപയോഗിക്കരുത്; ജനാധിപത്യത്തിൽ മണ്ടത്തരം പറയാനും അവസരം ഉണ്ടെന്ന് പിണറായി വിജയൻ എന്ന് തിരിച്ചറിയും?  

വിമർശിക്കുന്നവർക്കെതിരെ കേസ് എടുക്കുന്നത് ഫാസിസമാണ്; ഉണ്ണി നായർ മുതൽ രഞ്ജിനി ജോസ് വരെ വേട്ടയാടപ്പെടുന്ന നിരപരാധികൾ പ്രവർത്തനത്തിന്റെ വീഴ്ചകൾ മറവ് ചെയ്യാൻ പൊലീസിനെ ഉപയോഗിക്കരുത്; ജനാധിപത്യത്തിൽ മണ്ടത്തരം പറയാനും അവസരം ഉണ്ടെന്ന് പിണറായി വിജയൻ എന്ന് തിരിച്ചറിയും?   

മറുനാടൻ ഡെസ്‌ക്‌

കഴിഞ്ഞദിവസം മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത വായിച്ച് ഇന്നത്തെ ഇൻസ്റ്റന്റ് റസ്‌പോൺസിലേക്ക് കടക്കാം. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളേയും കട്ടപ്പന സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിനേയും സാമൂഹ്യമാധ്യമങ്ങളിൽ മോശമായി ചിത്രീകരിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

കാഞ്ചിയാർ സ്വദേശി അരുൺ.എം നായർ,ഡെൻസൻ മാത്യു എന്നിവരെയാണ് കട്ടപ്പന ഡി.വൈ.എസ്‌പി അറസ്റ്റ് ചെയ്തത്. ക്യാമ്പിൽ നിന്ന് അനധികൃതമായി സാധനങ്ങൾ നൽകുന്നു എന്നാണ് ഇവർ സോഷ്യൽ മീഡിയയിലൂടെ പ്രചരണം അഴിച്ചുവിട്ടത്. വിവരം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് അറസ്റ്റ്. ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത എന്നല്ലാതെ ഒന്നും പറയാൻ കഴിയില്ല. ജനാധിപത്യക്രമത്തിൽ സർക്കാരിനേയും ജനപ്രതിനിധികളേയും വിലയിരുത്താനും വിമർശിക്കാനും മാധ്യമങ്ങൾക്കും അവകാശമുണ്ട്. കട്ടപ്പനയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തുന്നു എന്ന സംശയം തോന്നിയാൽ അതിനെ കുറിച്ച് പറയുവാനുള്ള പൂർണ അവകാശം അയാൾക്കുണ്ട്.

അതു ബോധപൂർവമാണ് വ്യജമാണെ തെറ്റാണ് എങ്കിൽ നിയമനടപടി എടുക്കാം. എന്നാൽ അങ്ങനെ ഒരു പ്രസ്താവന പറഞ്ഞതിന്റെ പേരിൽ അയാളെ അറസ്റ്റ് ചെയ്തത് ഓട്ടോക്രസിയാണ്.ഏകാധിപതികളുടെ രീതിയാണ്. തീർത്തും ജനാധിപത്യവരുദ്ധമാണ്. കട്ടപ്പനയിലേത് ഒറ്റപ്പെട്ട സംഭവമല്ല. ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആരെങ്കിലും എന്തെങ്കിലും ഒരു വിമർശനം ഉന്നയിച്ചാൽ അപ്പോൾ തന്നെ അവർക്കെതിരെ സൈബർ ആക്രമണം നടത്തുകയും അവിടെയാക്കെ പിണറായി വിജയന് സ്തുതിപാടുകയും തുടർന്ന് അവർക്കെതിരെ കേസ് നൽകുകയും അറ്സ്റ്റ് ചെയ്യുകയും ചെയ്യുന്നതാണ് രണ്ട് ദിവസമായിട്ടുള്ള രീതി.

അതിൽ ഏറ്റവും ഭീതിജനകമായ ഒന്നാണ് ഗായിക രഞ്ജിനി ജോസിനെതിരെ നടത്തിയത്. ഗായിക തൃപ്പൂണിത്തുറയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി അവിടുത്തെ കുട്ടികൾക്ക് അതിസാരം പടർന്ന് എന്ന് സംശയിക്കുന്നു എന്ന് പറയുകയും അതിനാൽ തന്നെ എത്രയും വേഗം ഭക്ഷണസാധനങ്ങൾ എത്തിക്കണം എന്ന് പറയുകയും ചെയ്തതിനാണ് രഞ്ജിനിക്കെതിരെ ജനാധിപത്യത്തിന്റെ ഏറ്റവും വലി വക്താവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന തൃപ്പുണിത്തുറ എംഎ‍ൽഎയും ഡിവൈഎഫ്ഐ നേതാവ് കൂടിയായ എം.സ്വരാജ് രംഗത്തെത്തിയിരിക്കുന്നത്.

രഞ്ജിന് അവർക്ക് ബോധ്യമായ ഒരു കാര്യം പറയുന്നു.സാങ്കേതികമായി ഒരുപക്ഷേ അത് അതിസരമായിരിക്കില്ല. പക്ഷേ വെറും വയറിളക്കമായിരിക്കും, ഒരുപക്ഷേ ഛർദ്ദിയായിരിക്കും. അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിൽ അത്തരത്തിൽ കേസെടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഉണ്ണി നായർ എന്ന ഒരു മുൻ സൈനികൻ, അയാളുടെ ഭാര്യയും മക്കളും കുടുങ്ങിക്കിടക്കുന്ന വേളയിൽ പട്ടാളത്തെ വിളിക്കണം. എന്ന് പറയാൻ ഏത് പൗരനും അവകാശമുണ്ട്. എന്നാൽ അതിനൊക്കെ വ്യാജ പ്രചരണം നടത്തി.

വ്യാജ വേഷത്തിൽ എത്തി എന്നൊക്കെ പറയുന്നത് ജനാധിപത്യത്തിന് ഒരിക്കലും യോജിക്കുന്നതല്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ നാപ്കിൻ വേണമെന്ന് പറഞ്ഞപ്പോൾ അതിനു ചുവടെ കോണ്ടം കൂടിയായാലോ എന്ന് രാഹുൽ എന്നയാൾ ചോദിക്കുന്നതും ആനമണ്ടത്തരമായിരിക്കുകയാണ്. അയാൾ ചോദിച്ചത് അനൗചിത്യവും അവസരോചിതവുമാണ്. അയാളെ ഒരു ക്രിമിനലാക്കാൻ വേണ്ടി നാട്ടിലേക്ക് തിരിച്ചുവിടുന്നതും മണ്ടത്തരമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP