Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202207Sunday

ആചാരങ്ങളും അനാചാരങ്ങളും തമ്മിലുള്ള വ്യത്യാസം നിർവജിക്കാനാവാത്ത കാലത്ത് ഭക്തർക്ക് പ്രതീക്ഷ നൽകുന്ന വിധി; നൂറ്റാണ്ടുകളുടെ പാരമ്പര്യം വലിച്ചെറിയാൻ പറയാൻ കോടതികൾ ഇനിയെങ്കിലും രണ്ടാമാതൊന്നാലോചിക്കട്ടെ; കേരളത്തിന്റെ പട്ടിണി മാറ്റാൻ ശ്രീപത്മനാഭന്റെ സ്വത്ത് മോഹിച്ചവർ തലതാഴ്‌ത്തി മടങ്ങുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു നാട്ടുരാജ്യമാണ് തിരുവിതാംകൂർ. തിരുവിതാംകൂർ ഇന്ത്യയിലെ സമ്പന്നമായ രാജ്യങ്ങളിൽ ഒന്നായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും, തിരു
ആചാരങ്ങളും അനാചാരങ്ങളും തമ്മിലുള്ള വ്യത്യാസം നിർവജിക്കാനാവാത്ത കാലത്ത് ഭക്തർക്ക് പ്രതീക്ഷ നൽകുന്ന വിധി; നൂറ്റാണ്ടുകളുടെ പാരമ്പര്യം വലിച്ചെറിയാൻ പറയാൻ കോടതികൾ ഇനിയെങ്കിലും രണ്ടാമാതൊന്നാലോചിക്കട്ടെ.

കേരളത്തിന്റെ പട്ടിണി മാറ്റാൻ ശ്രീപത്മനാഭന്റെ സ്വത്ത് മോഹിച്ചവർ തലതാഴ്‌ത്തി മടങ്ങുമ്പോൾവിതാംകൂർ ഒരു സ്വതന്ത്ര്യ രാജ്യമാകുന്നതിനെക്കുറിച്ചാണ് ആലോചിച്ചുകൊണ്ടിരുന്നത്. എന്നാൽ പിൽക്കാലത്ത് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അഭിവാജ്യഘടകമായി തിരുവിതാംകൂർ മാറി. അങ്ങനെ അങ്ങനെ തിരുവിതാംകൂറിന്റെ സ്വന്തം ദൈവം ശ്രീ പത്മനാഭവും കേരളത്തിന്റെ ദൈവമായി. എന്നാൽ പഴയ തിരുവിതാംകൂറിന്റെ പിന്തുടർച്ചക്കാരായ കോട്ടയം വരെയുള്ള ജില്ലകളിലെ ഹിന്ദു ഭക്തരെ സംബന്ധിച്ചിടത്തോളം അവർക്ക് അയ്യപ്പനെപ്പോലെ തന്നെ ഇഷ്ടക്കാരനാണ് ശ്രീ പത്മനാഭൻ. ശ്രീ പത്മനാഭന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും അവരുടെ ജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്നു.

പ്രത്യേകിച്ച് തിരുവനന്തപുരംകാർക്ക്. ഈ ആചാരങ്ങളും അനുഷ്ടാനങ്ങളും തുടരണമെങ്കിൽ ശ്രീ പത്മനാഭന്റെ കാവൽ തിരുവിതാംകൂർ രാജവംശത്തിന് തന്നെ തുടരണമെന്ന് വിശ്വസിക്കുന്നവരും, ആഗ്രഹിക്കുന്നവരുമാണ് പത്മനാഭ ഭക്തർ. എന്നാൽ മാറിവന്ന ചില ഭരണകർത്താക്കൾ അതിൽ മാറ്റം വരുത്താൻ ശ്രമിക്കുകയും, അതിന്റെ ഭാഗമായി ഒടുവിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന വിചിത്രമായ വിധി പ്രഖ്യാപിക്കുകയും ചെയ്തു. ഈ വിധി പത്മനാഭന്റെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും മാത്രമല്ല ഹിന്ദുവിന്റെ ആചാരാതിഷ്ടിതമായ വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെട്ടു. ഒടുവിൽ സുപ്രീം കോടതി ഓരോ മതവിശ്വാസിയും, ഓരോ ദൈവ വിശ്വാസിയും അവൻ ആഗ്രഹിക്കുന്ന തരത്തിൽ അവന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും അനുവദിക്കണം എന്ന് വിധിയെഴുതിയിരിക്കുന്നു. അതായത് ശ്രീ പത്മനാഭൻ സകലഹിന്ദുക്കളുടെയും ദൈവമാണ്, ഏതൊരു ഹിന്ദു ഭക്തനും ശ്രീ പത്മനാഭനെ വിഘ്‌നങ്ങളൊന്നുമില്ലാതെ തൊഴാം, ഭഗവാൻ ഇരിക്കുന്നതെങ്ങനെയോ ആ അവസ്ഥയിൽ അങ്ങനെ തന്നെ തുടരാം, ക്ഷേത്രത്തിന്റെ ഭരണം ഒരു സ്വതന്ത്ര സമിതിക്ക് നടത്താം, എന്നാൽ ഉടമസ്ഥാവകാശവും, ആചാരങ്ങളും അനുഷ്ടാനങ്ങളും, ആരാധനയും രാജകുടുംബവുമായി തന്നെ ബന്ധപ്പെട്ട് നിൽക്കുന്നുവെന്ന് വിധിയെഴുതിയിരിക്കുന്നു. ഈ വിധി ഹിന്ദു ഭക്തരെ സംബന്ധിച്ചിടത്തോളം അതി നിർണായകമാണ്.

കാരണം അവരുടെ ഓരോ ആചാരണങ്ങളും കപട പുരോഗമനവാദത്തിന്റെയും നവോത്ഥാനത്തിന്റെയും പേര് പറഞ്ഞ് പിടിച്ചെടുക്കാൻ നടത്തുന്ന പ്രോ-ഇസ്ലാമിക്, പ്രോ-ലെഫ്റ്റ് രാഷ്ട്രീയത്തിനേറ്റ തിരിച്ചടികൂടിയാണിത്. ആചാരങ്ങളും അനാചാരങ്ങളും രണ്ടായി കാണാതെ, ആചാരങ്ങളെ അനാചാരങ്ങളായി വ്യാഖ്യാനിക്കുന്നിടത്താണ് വിശ്വാസവും, അവിശ്വാസവും തമ്മിലുള്ള തർക്കമുണ്ടാവുന്നത്.

ഒരു മനുഷ്യന്റെ ജീവിക്കുന്നതിനും, വിശ്വസിക്കുന്നതിനുമുള്ള അവകാശത്തെ ചോദ്യം ചെയ്യുകയോ, അവന്റെ മൗലിക അവകാശത്തെ ഇല്ലാതാക്കുകയോ അവനെ സിവിലൈസ്ഡ് സൊസൈറ്റിക്ക് യോജിക്കാത്ത തരത്തിലുള്ള ചില നിഷ്ടകൾ ഏർപ്പെടുത്തുകയോ ഒക്കെ ചെയ്താൽ അതിനെ നമുക്ക് അനാചാരം എന്നു പറഞ്ഞ് വിശേഷിപ്പിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP