Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്ര എന്ന യുവതിയെ വിടാതെ പിന്തുടർന്ന് പാമ്പ് കടിച്ചത് എന്ത് സൂചനയാണ് നൽകുന്നത്.?എന്തുകൊണ്ടാണ് പത്രം എടുത്ത് നോക്കിയാൽ പാമ്പ് കടിയേറ്റ് മരിച്ചവരുടെ വാർത്തകൾ പ്രവഹിക്കുന്നത്? കൊറോണയെക്കാൾ പേടിക്കേണ്ട പാമ്പിനെ നമ്മൾ എന്തുകൊണ്ടാണ് ഇങ്ങനെ ഗൗനിക്കാതെ വിടുന്നത്.

മറുനാടൻ ഡെസ്‌ക്‌

പാമ്പ് കടിയേറ്റ് ചികിത്സ നടത്തുന്നതിനിടയിൽ വീണ്ടും പാമ്പ് കടിയേറ്റ് ഉത്ര എന്ന് പേരുള്ള ഒരു യുവതി മരിച്ചതിന്റെ വാർത്ത ആരെയാണ് ഞെട്ടിക്കാത്തത്. അടൂരിലെ ഭർത്യവീട്ടിൽ വച്ച് പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയ്ക്കും വിശ്രമത്തിനുമായി അഞ്ചലിലെ സ്വന്തം വീട്ടിലേക്ക് പോയ ആ യുവതിയായ വീട്ടമ്മയെ രാത്രിയിൽ ഒരു കരിമൂർഖൻ കടിച്ചു കൊന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എസി റൂമിൽ എങ്ങനെ കിരമൂർഖൻ എത്തിയെന്നും എങ്ങനെ ആ കരിമൂർഖന്റെ കടി യുവതിക്കേറ്റെന്നുമുള്ള സംശയങ്ങൾ ചിലർ ഉന്നയിക്കുന്നുണ്ടെങ്കിലും ആ കുടുംബവുമായി ബന്ധപ്പെട്ടവർക്ക് അത്തരം സംശയങ്ങളൊന്നുമില്ല. എന്നാൽ രാത്രിയിൽ കടിയേറ്റ് മരിച്ച് കിടന്ന ആ യുവതിയെ പിറ്റേദിവസമാണ് തിരിച്ചറിയുന്നത് എന്നത് സങ്കടകരമാണ്. ആ വാർത്തയുടെ നടുക്കം മാറുന്നതിന് മുൻപാണ് മലപ്പുറത്ത് നിന്നും ഖദീജ എന്ന് പേരുള്ള ഒരുവീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചതിന്റെ ഞെട്ടൽ കേരളീയ സമൂഹത്തെ പിടികൂടുന്നത്.

ഏതാനം ദിവസങ്ങളായി വേനൽമഴ ശക്തിപ്രാപിച്ചതോടെ കേരളത്തിൽ അങ്ങോളം ഇങ്ങോളം നിരവധി പേരാണ് പമ്പ് കടിയേറ്റ് മരിക്കുന്നത്. ഇത്തരം മരണങ്ങൾ പ്രാദേശിക പേജുകളിൽ ഒതുങ്ങി പോകുന്നതുകൊണ്ടുതന്നെ എത്രപേരാണ് മരിച്ചതെന്നോ ആ മരണങ്ങളുടെ ആഘാതമോ ഗൗരവമോ കേരളീയ സമൂഹം ചർച്ച ചെയ്യുന്നില്ല എന്നതാണ് വാസ്തവം. കേരളീയർ ധാരളമായി തിങ്ങിപാർക്കുന്ന കേരളത്തിലെ മലയോര പ്രദേശങ്ങളിൽ എല്ലാവർഷവും ഒന്നിലധികം ആളുകൾ വീതം മരിച്ചുകൊണ്ടിരിക്കുന്നു. പാമ്പുകളാകട്ടെ ചെവി കേൾക്കാത്ത ഗന്ധം തിരിച്ചറിയാനാകാത്ത ആരോടും ശത്രുത പുലർത്താത്ത സാധാരണ ജീവിയാണ് എന്ന് വാവാ സുരേഷിനെ പോലെയുള്ളവർ പറഞ്ഞ് കൊണ്ടിരിക്കുന്നു.

നമ്മളാകട്ടെ കൊറോണ എന്ന മഹാവ്യാഥിയെ പിടിച്ചുകെട്ടാൻ വേണ്ടി വീട്ടിൽ കയറി ഇരുന്ന് കൊണ്ട് ഇത്തരം മരണങ്ങൾ ചോദിച്ച് വാങ്ങുകയും ചെയ്യുന്നു. കൊറോണയെ ലോകം നേരിടാൻ ഒരുങ്ങിയപ്പോൾ അത് പടരും എന്നതുകൊണ്ട് നമ്മളെടുത്ത കരുതലിന്റെ നേരിയ അംശം എങ്കിലും മറ്റ് രോഗം തടയുന്നതിനും മറ്റ് മരണം തടയുന്നതിനും നമ്മൾ എടുക്കുന്നുണ്ടോ? അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാമ്പ് കടിയെന്ന നിർഭാഗ്യകരമായ അവസ്ഥ തന്നെയാണ്. പാമ്പ് കടിയേറ്റ് മരിച്ചവരേയോ അല്ലെങഅകിൽ ഗുരുതരാവസ്ഥയിലായവരേയോ നിങ്ങൾ നേരിട്ട് അവർ അനുഭവിക്കുന്ന വേദനയും അവരുടെ അവസ്ഥയും മറക്കാൻ കഴിയുകയില്ല. ഏഴാം ക്ലാസിൽ എന്നോടൊപ്പം പഠിച്ച കൂട്ടുകാരൻ പാമ്പ് കടിയേറ്റ് നീലിച്ച് മരിച്ചതിന്റെ ഓർമകൾ ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്. ഉപ്പുമാവ് ഉണ്ടാക്കുന്ന ചേച്ചിക്ക് കൊടുക്കാൻ കറിവേപ്പില പറിക്കാൻ പോയപ്പോൾ പൊങ്ങി ഉയർന്ന് വന്ന് പത്തിവിടർത്തി വന്ന് ഭയപ്പെടുത്തിയ മൂർഖന്റെ രൂപം ഇപ്പോഴും മറന്നിട്ടില്ല.

ഇങ്ങനെ പാമ്പുകളുടെ ഭീകരത നേരിട്ട് അനുഭവിക്കാത്തവർ മലയോരപ്രദേശങ്ങളിൽ കുറവാണ്. എന്നാൽ എത്രപേർ പാമ്പ് കടിയേറ്റ് മരിക്കുന്നെന്നോ അവർ എങ്ങനെ മരിക്കുന്നെന്നോ ഒരു പഠനവും നമ്മളാരും നടത്തിയിട്ടില്ല. വാവ സുരേഷ് എന്ന പാമ്പുപിടുത്തക്കാരൻ നൂറിലധികം രാജവെമ്പലായെ പിഠിച്ചു എന്ന് ഓർക്കുക. ഓർത്ത് നോക്കേണ്ടത് ഒരു രാജവെമ്പാലയ്ക്ക് പന്ത്രണ്ടും പതിമൂന്നും അടി വലിപ്പമുണ്ട് എന്നതാണ്.

ഒരു രാജവെമ്പാല എഴുനേറ്റ് നിന്ന് പത്തിവിടർത്തിയാൽ അത് കാണുന്നവൻ ഹൃദയാഘാതം മൂലം മരിച്ചുപോകും. ഭാഗ്യവശാൽ കേരളത്തിൽ ഇതുവരെ ആരും രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചിട്ടില്ല.എന്നാൽ രാജവെമ്പാല അടക്കമുള്ള സർപ്പങ്ങൾ കേരളത്തിലെ ഗ്രാമങ്ങളിലും വീടുകളിലും കയറുന്നു എന്നത് നിസാരമായി കരുതേണ്ട കാര്യമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP