Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക പൊലീസ് തലവനായ ട്രംപ് സ്വന്തം നാട്ടുകാരുടെ മുമ്പിൽ വച്ച് സ്തുതി പാടുന്നത് കേൾക്കാൻ വേണ്ടി മാത്രം മോദി മുടക്കിയത് 100 കോടി: രണ്ടുപേരും പരസ്പരം തള്ളിരസിച്ചപ്പോൾ ആർക്കാണ് കൂടുതൽ നേട്ടം ഉണ്ടായത്? ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം കൂടുതൽ മെച്ചപ്പെട്ടതിൽ അഭിമാനിക്കുമ്പോൾ ഇങ്ങനെ ഒരു തള്ളു വണ്ടി രാജ്യത്തിന്റെ ചെലവിൽ വേണ്ടിയിരുന്നോ എന്ന് ആലോചിക്കേണ്ടതല്ലേ...

ലോക പൊലീസ് തലവനായ ട്രംപ് സ്വന്തം നാട്ടുകാരുടെ മുമ്പിൽ വച്ച് സ്തുതി പാടുന്നത് കേൾക്കാൻ വേണ്ടി മാത്രം മോദി മുടക്കിയത് 100 കോടി: രണ്ടുപേരും പരസ്പരം തള്ളിരസിച്ചപ്പോൾ ആർക്കാണ് കൂടുതൽ നേട്ടം ഉണ്ടായത്? ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം കൂടുതൽ മെച്ചപ്പെട്ടതിൽ അഭിമാനിക്കുമ്പോൾ ഇങ്ങനെ ഒരു തള്ളു വണ്ടി രാജ്യത്തിന്റെ ചെലവിൽ വേണ്ടിയിരുന്നോ എന്ന് ആലോചിക്കേണ്ടതല്ലേ...

മറുനാടൻ മലയാളി ബ്യൂറോ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നതോ ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്ക സന്ദർശിക്കുന്നതോ ഒരു പ്രധാനപ്പെട്ട വാർത്തയെ അല്ല. രണ്ട് രാഷ്ട്രത്തലവന്മാർ പരസ്പരം രാജ്യങ്ങൾ സന്ദർശിക്കുക അത് സ്വഭാവികമായ പ്രക്രീയ മാത്രമാണ്. എന്നാൽ ലോക പൊലീസുകാരൻ എന്നറിയപ്പെടുന്ന അമേരിക്കയുടെ പ്രസിഡന്റ് ഇന്ത്യയിലേക്ക് സന്ദർശനത്തിന് എത്തുകയും ആ സന്ദർശനം സൗഹൃദത്തിന്റെ അടിത്തറയിൽ മാത്രം ആവുമ്പോൾ തികച്ചു ഇന്ത്യയക്ക് അഭിമാനിക്കാൻ വകയുണ്ട്. പ്രത്യേകിച്ച് ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദ ഗ്രേറ്റ് ഫ്രണ്ട് ഓഫ് മൈൻ എന്ന് എഴുതിവെക്കുമ്പോൾ ഇന്ത്യയെ ആണ് ആദരിക്കപ്പെടുന്നത്.ലോകത്തെ എല്ലാ രാജ്യങ്ങളും സൗഹൃദത്തിന് വേണ്ടി ക്യൂ നിൽക്കുന്ന അമേരിക്ക എന്ന രാജ്യത്തിന്റെ തലവൻ ഭാര്യയും മകളും മരുമക്കളും അടക്കം ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ എത്തുമ്പോൾ പ്രധാനമന്ത്രിയുടെ സ്വീകരണം ഏറ്റുവാങ്ങുകയും ഇന്ത്യൻ പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തുകയും ചെയ്യുമ്പോൾ നമ്മൾ എന്തിനാണ് നിരാശപ്പെടുന്നതും കുറ്റം പറയുന്നതും. കേവലം ഈ സന്ദർശം രണ്ട് സുഹൃത്തുക്കളുടെ പരസ്പര സ്‌നേഹ പ്രകടനം അപ്പുറത്തേക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രാധാന്യം അർഹിക്കുന്നുണ്ടോ ചർച്ച ചെയ്യേണ്ടത് തന്നെയാണ്.

ട്രംപ് എത്തുന്നതിന് മുമ്പും ശേഷവും തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ കാണാനും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കാനും എത്തിയതാണെന്ന് തുറന്നു പറയുകയുണ്ടായി. എന്നാൽ മറ്റ് എല്ലാ ഘടകങ്ങളെയും അപ്രസക്തമാക്കി രണ്ടുപേരുടെ സൗഹൃദം ഊഷ്മളമാക്കി കൊണ്ടുപോകുന്നതിന് വേണ്ടി പൊതുഖജനാവിൽ നിന്നും കോടികൾ വാരിയെറിയേണ്ടി വന്നത് ചർച്ചചെയ്യേണ്ടത് തന്നെയാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഏതെങ്കിലും വ്യാപാര കരാറിൽ ഒപ്പു വെക്കുകയോ ഈ സന്ദർശനം കൊണ്ട് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനോ ഇന്ത്യയുടെ വ്യാപാരങ്ങൾ ഉയർത്തുന്നതിനോ ഏതെങ്കിലും ഇടപെടലോ നടത്തുകയോ ചെയ്തിട്ടില്ല എന്ന് ഓർക്കേണ്ടതാണ്.

അമേരിക്കൻ പ്രസിഡന്റിനെ പോലെ ഉന്നത പദവിയിലുള്ള ഒരാൾ ഈ രാജ്യം സന്ദർശിക്കുമ്പോൾ എത്രമുടക്കിയാലും അത് ഫലപ്രധമാകുന്നത് വ്യാപാര കരാറുകളുടെ ഒപ്പുവെക്കൽ മൂലമാണ്. അമേരിക്കയ്ക്ക് ഉപകാരപ്രധമായ ചില പ്രതിരോധ ഇടപാടുകൾ നടത്തി എന്നതിനപ്പുറം ഈ സന്ദർശനം കൊണ്ട് ഇന്ത്യക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് തീർച്ചയായും ചർച്ചചെയ്യേണ്ടതാണ്. ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ സ്വീകാര്യമായി എന്നതിനപ്പുറം സന്ദർശനം കൊണ്ട് സാമ്പത്തിക നഷ്ടം അല്ലാതെ എന്തുണ്ടായി എന്നാ ആലോചിക്കേണ്ടതാണ്.

കെട്ടിയടക്കപ്പെട്ട ചേരികളും വ്യത്തിയാക്കപ്പെട്ട തെരുവുകളും അമേരിക്കൻ പ്രസിഡന്റിന് വേണ്ടി കൃത്രിമായി നിർമ്മിച്ചതാണെന്ന് പ്രസിഡന്റ് അടക്കം ലോകനേതാക്കൾ അറിഞ്ഞപ്പോൾ അങ്ങനെ കെട്ടിയടക്കാൻ കഴിയുന്നതാണോ ഇന്ത്യയുടെ ചേരികളിലെ മറയ്ക്കാൻ കഴിയാത്തതാണോ എന്ന ചോദ്യത്തിനും ഉത്തരം പറയേണ്ടതുണ്ട്. ഇരുവരുടെയും പ്രസംഗം ശ്രദ്ധിച്ച് നേക്കുക. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തള്ളിമറിക്കുന്നതപ്പം ഇതിനപ്പുറം ഒന്നും ഉണ്ടായിരുന്നില്ല. ആദ്യം മോദി ട്രംപിനെ വാനോളം പുകഴ്‌ത്തുന്നു. തൊട്ടുപിന്നാലെ മൈക്കിന് മുന്നിലെത്തിയ ട്രംപ് ഇന്ത്യയിലെ മറ്റൊരു നേതാവും ലഭിക്കാത്ത തരത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ വ്യക്തിപരമായി പുകഴ്‌ത്തികൊണ്ടിരുന്നത്. പൂർണരൂപം വീഡിയോയിൽ കാണാം...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP