Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ഭർത്താവിനെ തേച്ച് സിനിമാ നടനൊപ്പം നാടുവിട്ട ശേഷം എല്ലാം പിടിച്ചെടുക്കുന്നതിന് വേണ്ടി എന്തും ചെയ്ത് മുന്നേറിയ സ്വപ്നയ്ക്ക് മുന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെ കീഴടങ്ങി? സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ഒരു കള്ളക്കടത്തുകാരിക്കൊപ്പം അഴിഞ്ഞാടിയിട്ടും വിമർശകരുടെ വായ അടപ്പിച്ചിരുന്നാൽ മതിയോ? ഉമ്മൻ ചാണ്ടിയെ സരിതയുടെ പേരിൽ നാറ്റിച്ച പിണറായിക്ക് ഇതിലും വലിയ പണി കിട്ടാനുണ്ടോ? സംശയം വേണ്ട.. ഇത് പിണറായിയുടെ സരിത തന്നെ

മറുനാടൻ ഡെസ്‌ക്‌

രിതാ നായർ എന്നു പേരുള്ള അതിമിടുക്കിയായ ഒരു പെണ്ണ്, തന്റെ ഭാഷാ വൈദഗ്ധ്യം കൊണ്ടും, ഇടപെടുന്നതിനും, പെരുമാറുന്നതിനുമുള്ള കഴിവുകൊണ്ടും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ പല മന്ത്രിമാരെയും പല നേതാക്കന്മാരെയും കൈവെള്ളയിൽ ഒതുക്കിയതിന്റെ ചരിത്രം ഇപ്പോഴും ആരും മറന്നിട്ടില്ല. ഉമ്മൻ ചാണ്ടി തന്റെ ഭരണകാലം ജനകീയമാക്കിക്കൊണ്ട് ഒട്ടേറെ നല്ല പദ്ധതികളും വികസന പരിപാടികളും നടപ്പിലാക്കിക്കൊണ്ട് ജനങ്ങളുടെ കൈയടി നേടിക്കൊണ്ട് മുന്നേറുമ്പോഴാണ് സരിതയുടെ രംഗപ്രവേശനം.

 ഒരു സോളാർ കമ്പനി തുടങ്ങുകയും അതിന്റെ പേരിൽ തന്റെ പേര് പോലും വ്യാജമായി ഉപയോഗിച്ചുകൊണ്ട് വലിയ തോതിൽ കാശ് പിരിക്കുകയും ചെയ്ത സരിത, ഉന്നത രാഷ്ട്രീയ ബന്ധങ്ങളുടെ പുറത്ത് വിജയിച്ച് മുന്നേറുമ്പോൾ സരിതയുടെ കൂട്ടുപങ്കാളിയായ ബിജു രാധാകൃഷ്ണൻ മറ്റൊരു പെണ്ണിന്റെ പിറകെ പോയത് മാത്രമാണ് അത് പ്രതിസന്ധിയിലേയ്ക്കും തകർച്ചയിലേയ്ക്കും നീങ്ങാൻ കാരണമായത്.

ബിജു രാധാകൃഷ്ണനും സരിതയും തമ്മിൽ ശാലു മേനോന്റെ പേരിൽ തർക്കമുണ്ടായിരുന്നില്ലെങ്കിൽ സരിയുടെ ബിസിനസ് കേരളത്തിലെ അറിയപ്പെടുന്ന ഒരു ബിസിനസ്സായി മാറുകയും, സരിത ഒരു പക്ഷെ രാജ്യസഭയിലോ മന്ത്രിസഭയിലോ ഒക്കെ അംഗമാവുകയും ചെയ്യുമായിരുന്നു.

എന്നാൽ വിധി ഉമ്മൻ ചാണ്ടിക്ക് എതിരായിരുന്നു. ശതകോടികളുടെ അഴിമതിയുടെയും, ഒരു പെണ്ണിനെ കണ്ടപ്പോൾ നിയമന്ത്രണം പോയ മന്ത്രിമാരുടെയും ഞെട്ടിക്കുന്ന അണിയറ കഥകൾ കേട്ട് കേരളം നടുങ്ങി. അതിന്റെ പ്രതിഫലനമായി കഴിഞ്ഞ ഗവർമെന്റിനെ ചവറ്റുകുട്ടയിലേയ്ക്ക് വലിച്ചെറിഞ്ഞുകൊണ്ട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മറ്റൊരു സർക്കാരിനെ ഈ നാട് അധികാരത്തിലേറ്റി.

രണ്ട് ദിവസമായി കേരളം കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ സരിതയ്ക്കും സോളാറിനും സമാനമാണ്. അന്ന് സരിതയായിരുന്നു നായികയെങ്കിൽ ഇന്ന് സ്വപ്നയാണ് നായികയെന്ന് മാത്രം. സരിതയുടേത് ബിസിനസും തട്ടിപ്പുമായിരുന്നുവെങ്കിൽ സ്വപ്നയുടേത് ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സ്വർണക്കള്ളക്കടത്താണ്. സരിതയ്ക്കും സ്വപ്നയ്ക്കും സമാനമായ ഒരുപാട് രീതികളുണ്ട്. എന്നാൽ സരിതയേക്കാൾ ഗുരുതരമായ ആരോപണം നേരിടുന്നത് സ്വപ്നയാണ്. കാരണം സരിത തട്ടിപ്പ് നടത്തിയെങ്കിലും സർക്കാരിന്റെ ഉദ്യോഗം നേടുകയോ, ഖജനാവിൽ നിന്ന് നേരിട്ട് കാശ് കൈപ്പറ്റുകയോ ചെയ്തില്ല. എന്നാൽ സ്വപ്നയാവട്ടെ ഖജനാവിൽ നിന്നും മാസം തോറും ശമ്പളം കൈപ്പറ്റുന്ന തരത്തിലുള്ള ഒരു ഉദ്യോഗസ്ഥ പോലുമായി മാറി.

ആ ഉദ്യോഗം സ്വപ്നയ്ക്ക് ലഭിക്കുന്നത് എംബസ്സിയിൽ നിന്നും ഗുരുതരമായ ആരോപണത്തെ തുടർന്ന് യുഎഇ സർക്കാർ പുറത്താക്കിയപ്പോഴാണ്. അതിന് മുൻപ് ഇവിടെ എയർപോർട്ടിൽ ജോലി ചെയ്യുകയും ഇതേ പൊലീസിന്റെ കീഴിലുള്ള ക്രൈംബ്രാഞ്ച് സ്വപ്നയ്ക്കെതിരെയുള്ള തട്ടിപ്പ് കേസ് അന്വേഷിക്കുകയും ചെയ്യുന്നു. എന്നിട്ടും ഒരു സ്വർണക്കള്ളക്കടത്തുകാരിയെ കണ്ണുമടച്ചുകൊണ്ട് വിശ്വസിക്കുകയും, സർക്കാർ ശമ്പളം കൊടുക്കുന്ന തലവത്തിയാക്കുകയും ചെയ്തത് വെറും ഐടി സെക്രട്ടറിയല്ല, മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാണ്. മുഖ്യമന്ത്രി ഇപ്പോൾ പറഞ്ഞിരിക്കുന്നത് എനിക്കൊരു ബന്ധവും ഇല്ലായെന്നാണ്.

മുഖ്യന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുഖ്യമന്ത്രി പോലും അറിയാതെ സ്വർണക്കള്ളക്കടത്ത് കേസിലെ ഒരു നായികയെ, അതും പല കേസുകളും നേരിടുന്ന പല തട്ടിപ്പുകളുടെയും സൂത്രധാരിയായ ഒരു നായികയെ സർക്കാരിന്റെ ഒരു ഔദ്യോഗിക പ്രൊജക്ട് ഏല്പിച്ചു എന്നുപറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. ഉമ്മൻ ചാണ്ടിക്കെതിരെ സിപിഎം സമരം നടത്തിയപ്പോൾ പിണറായി വിജയൻ എന്ന അന്നത്തെ പാർട്ടിയുടെ സമുന്നതനായ നേതാവ് നടത്തിയ ഒരു പ്രസ്താവനയുണ്ട്.

'മുഖ്യമന്ത്രി എന്ന നിലയിൽ തന്നെ കാണാൻ പല സ്ത്രീകളും എത്തുമെന്നും അവരൊക്കെ ഫോട്ടോ എടുത്താൻ താൻ എന്തു ചെയ്യുമെന്നും' ഉമ്മൻ ചാണ്ടി ചോദിച്ചതിനെ നിഷിധമായി വിമർശിച്ചുകൊണ്ടും കളിയാക്കിക്കൊണ്ടു അന്ന് പിണറായി വിജയൻ പറഞ്ഞത് 'നിവേദനം നൽകാൻ സ്ത്രീകൾ മുൻപിലൂടെയാണ് എത്തുന്നത് ചെവിയുടെ അടുത്ത് വന്ന് കുനിഞ്ഞ് നിന്നുകൊണ്ട് എന്തെങ്കിലും സംസാരിച്ചാൽ അതത്ര നിഷ്‌കളങ്കം അല്ല' എന്നാണ്.

ഇന്ന് പുറത്ത് വന്നിരിക്കുന്ന ഒരു വീഡിയോയിൽ ഒരു പരിപാടിയിൽ സ്റ്റേജിൽ ഇരിക്കുന്ന പിണറായി വിജയന്റെ ചെവിയിൽ വന്ന് ഇതേ സ്വപ്ന എന്തോ മന്ത്രിക്കുന്ന ചിത്രമുണ്ടെയെന്ന് മറക്കരുത്. ഉമ്മൻ ചാണ്ടിയാവട്ടെ, മാനസികരോഗി പോലും തന്റെ മുഖ്യമന്ത്രി കസേരയിൽ ഇരുന്നാൽ ചിരിച്ചുകൊണ്ട് മാറി നിൽക്കുന്നയാളാണ്. എന്നാൽ പിണറായി വിജയനോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP