Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

മഹേശൻ എന്റെ ജീവനായിരുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളിയെ തള്ളി സകലതട്ടിപ്പുകളും മഹേശന്റെ തലയിൽ വയ്ക്കുന്ന മകൻ തുഷാർ ഉറപ്പിക്കുന്നത് ആ തൂങ്ങി മരണം കൊലപാതകം ആവാം എന്ന സംശയം; ഇത്രയും വലിയ തട്ടിപ്പുകാരൻ മരിക്കുന്നതുവരെ എന്തുകൊണ്ട് അച്ഛനും മകനും മിണ്ടാതിരുന്നു;സമുദായ തിണ്ണമിടുക്കിൽ ഈ കൊലപാതകം മുങ്ങി പോവാതിരിക്കാൻ...

മറുനാടൻ ഡെസ്‌ക്‌

കെ കെ മഹേശൻ എന്ന കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയുടെ ആത്മഹത്യ ഞെട്ടലോടുകൂടിയാണ് കേരളം അറിഞ്ഞത്. ഈ മഹേശൻ എസ്എൻഡിപിയുടെ മൈക്രോഫിനാൻസ് പദ്ധതിയുടെ സംസ്ഥാന കോ-ഓർഡിനേറ്ററും, ബിഡിജെഎസ് എന്ന എസ്എൻഡിപിയുടെ തന്നെ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ആയിരുന്നു എന്നു പറയുമ്പോൾ മാത്രമാണ് ഈ മരണത്തിന്റെ ആഘാതം കൂടുതൽ വ്യക്തമാവുക.

ബിജെപി കഴിഞ്ഞാൽ കേരളം ഭരിക്കുന്ന കേരളത്തിലെ പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടക കക്ഷിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാരിൽ മഹേശൻ മരിച്ചപ്പോൾ ആ മരണവുമായി ബന്ധപ്പെട്ട് അനേകം ആരോപണങ്ങളാണ് ഉയർന്നുവന്നത്. മഹേശൻ എന്റെ ചങ്ക് ബ്രോയാണെന്നും, അവന്റെ മരണം അവന്റെ മരണം എനിക്ക് സഹിക്കാനാവില്ലെന്നും, അവൻ എന്റെ കുടുംബാംഗം പോലെയാണ് എന്നും പറഞ്ഞ് വെള്ളാപ്പള്ളി നേടശൻ പരസ്യമായി പൊട്ടിക്കരയുകയായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം തൊടുപുഴയിൽ ഒരു യോഗത്തിൽ പങ്കെടുത്തുകൊണ്ട് വെള്ളാപ്പള്ളി നടേശന്റെ മകനും, ബിഡിജെഎസ് എന്ന പാർട്ടിയുടെ പ്രസിഡന്റും എൻഡിഎയുടെ അനിഷേധ്യ നേതാവും, എസ്എൻഡിപിയുടെ ജോയിന്റ് ജനറൽ സെക്രട്ടറിയുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞത് കെ കെ മഹേശൻ ഒരു കൊടും കള്ളനായിരുന്നു എന്നും, തട്ടിപ്പുകാരനായിരുന്നു എന്നുമാണ്. എസ്എൻഡിപിയുടെ കാശ് മുഴുവൻ മഹേശൻ അടിച്ചുമാറ്റിയെന്നും, കണിച്ചുകുളങ്ങര ദേവസത്തിന്റെ കാശ് മുഴുവൻ മഹേശൻ അടിച്ചുമാറ്റിയെന്നും, അത് പിടിക്കപ്പെട്ടപ്പോഴാണ് ആത്മഹത്യ ചെയ്തത് എന്നും തുഷാർ വെള്ളാപ്പള്ളി പറയുന്നു.

അപ്പനും മകനും ഈ വിഷയത്തിൽ എടുത്തിരിക്കുന്ന തികച്ചും വ്യത്യസ്തമായ നിലപാട് ഒരു കാര്യം വ്യക്തമാക്കുകയാണ്, മഹേശൻ ആത്മഹത്യ ചെയ്തതായിരിക്കില്ല, ആരെങ്കിലും തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതായിരിക്കുമെന്ന്. കാരണം തന്റെ ചങ്ക് ബ്രോയാണ്, എന്റെ എല്ലാമാണെയെന്ന് അപ്പൻ പറയുമ്പോൾ, അതൊരു കാട്ടുകള്ളനാണ് എന്ന് മകൻ പറയണമെങ്കിൽ എന്തൊക്കെയോ ദുരൂഹതകൾ ബാക്കിയാകും.

കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ് മൈക്രോഫിനാൻസ് തട്ടിപ്പെന്ന് എല്ലാവർക്കുമറിയാം. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പിന്നോക്ക വിഭാഗ കോർപ്പറേഷന്റെയും ഒക്കെ കാശ് ബാങ്ക് വഴി രണ്ടരയും മൂന്നും ശതമാനം പലിശയ്‌ക്കെടുത്ത് അത് സ്വാശ്രയ സംഘങ്ങൾക്ക് കൊടുത്ത്, അവർ ആളുകൾക്ക് അല്ലെങ്കിൽ അംഗങ്ങൾക്ക് ഉയർന്ന പലിശയ്ക്ക് കൊടുത്ത് സമൂഹത്തിന്റെ അടിത്തട്ടിൽ സാമ്പത്തിക ഇടപാടുകൾ ഉറപ്പാക്കാനുള്ള പദ്ധതി വലിയ തോതിലുള്ള തട്ടിപ്പായി മാറ്റുകയായിരുന്നു വെള്ളാപ്പള്ളി നടേശനും, മകനും. എസ്എൻഡിപിയുടെ പല താലൂക്ക് യൂണിയനുകളുടെയും പേരിൽ, പല ശാഖകളുടെയും പേരിൽ ഇങ്ങനെ കാശ് എടുക്കുകയും കൊടുക്കുകയും ചെയ്തിട്ടുണ്ട്. പലരും ഈ വിവരം അറിഞ്ഞിട്ടുപോലുമില്ല.

ഇങ്ങനെ ലഭിക്കുന്ന പണം മുഴുവൻ അപ്പനും മകനും അല്ലെങ്കിൽ അവർ നിയോഗിക്കുന്നവരും അടിച്ചുമാറ്റിയെന്നും ഈ പണം തിരിച്ചടയ്ക്കാതെ കട ബാധ്യതയിലേയ്ക്ക് പോയി എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൂടാതെ കണിച്ചുകുളങ്ങര എസ്എൻഡിപിയുടെ കാശ് വെള്ളാപ്പള്ളി നേതൃത്വത്തിലുള്ള ഐശ്വര്യ ട്രസ്റ്റിന് കൊടുത്തതും വിവാദമായിട്ടുണ്ട്.

ഇങ്ങനെ കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നിന്റെ തലതൊട്ടപ്പന്മാരായി മാറിയ വെള്ളാപ്പള്ളിയും മകനും ബിനാമിയായി ഉപയോഗിച്ച മഹേശന്റെ പുറത്ത് ഇതെല്ലാം കെട്ടിവെച്ചതിനെ തുടർന്ന് മഹേശൻ ആത്മഹത്യ ചെയ്തതോ, അല്ലെങ്കിൽ മഹേശൻ ഇതൊക്കെ വിളിച്ചുപറയും എന്നുകരുതി ആരെങ്കിലും മഹേശനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതോ ആവാനുള്ള സാധ്യത തള്ളിക്കളയരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP