Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വേണു ബാലകൃഷ്ണൻ വാർത്ത വായിച്ചാലും ചെന്നിത്തലക്കെതിരേ പോസ്റ്റിട്ടപ്പോഴും മദ്യത്തെ പ്രോത്സാഹിപ്പിച്ചാലും ചാർജ് ചെയ്യുന്നത് മതസ്പർദ്ധ വളർത്തിയതിന്റെ പേരിൽ 153 (എ); സ്വകാര്യ മുതലാളിമാർക്ക് വേണ്ടിയുമുണ്ട് കേരള പൊലീസിന് ഒരു സ്വന്തം വകുപ്പ്; എല്ലാ പോപ്പുലർ ഫ്രണ്ടുകാർക്കുമെതിരേ ഇതു പ്രയോഗിച്ചാൽ യഥാർത്ഥ മതവിദ്വേഷികൾ രക്ഷപ്പെടും; പിണറായീ... നിയമം ദുരുപയോഗിച്ചു ജനാധിപത്യത്തെ കശാപ്പുചെയ്യാൻ താങ്കൾ കൂട്ടുനിൽക്കരുത് -ഇൻസ്റ്റന്റ് റെസ്‌പോൺസ്

വേണു ബാലകൃഷ്ണൻ വാർത്ത വായിച്ചാലും ചെന്നിത്തലക്കെതിരേ പോസ്റ്റിട്ടപ്പോഴും മദ്യത്തെ പ്രോത്സാഹിപ്പിച്ചാലും ചാർജ് ചെയ്യുന്നത് മതസ്പർദ്ധ വളർത്തിയതിന്റെ പേരിൽ 153 (എ); സ്വകാര്യ മുതലാളിമാർക്ക് വേണ്ടിയുമുണ്ട് കേരള പൊലീസിന് ഒരു സ്വന്തം വകുപ്പ്; എല്ലാ പോപ്പുലർ ഫ്രണ്ടുകാർക്കുമെതിരേ ഇതു പ്രയോഗിച്ചാൽ യഥാർത്ഥ മതവിദ്വേഷികൾ രക്ഷപ്പെടും; പിണറായീ... നിയമം ദുരുപയോഗിച്ചു ജനാധിപത്യത്തെ കശാപ്പുചെയ്യാൻ താങ്കൾ കൂട്ടുനിൽക്കരുത് -ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ലയാളത്തിലെ ഏറ്റവും പ്രശസ്തരായ ടിവി അവതാരകരിൽ മലയാളികളുടെ ആദ്യം ഓടിയെത്തുന്ന പേരുകൾ വേണുബാലകൃഷ്ണന്റേയും വിനു വി ജോണിന്റേയും ഷാനി പ്രഭാകറിന്റേതുമാകും. ഇവരേക്കാൾ മികവോടെ വാർത്തയും ചർച്ചയും അവതരിപ്പിക്കുന്ന ധാരാളം പേർ ഉണ്ടെങ്കിലും ഇവർ മൂവരും അവരവരുടേതായ പ്രത്യേകതകൾ കൊണ്ട് മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ളവരാണ്. മൂന്നുപേരും വാക്കുകൾക്ക് ഏറെ മൂർച്ചയുള്ളവർ. അതിനാൽ തന്നെ മറ്റ് അവതാരകരേക്കാൾ ശത്രുക്കളും വിമർശകരും ഉള്ളതും ഇവർക്കുതന്നെ. സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ആദരിക്കപ്പെടുന്നവരും അപഹസിക്കപ്പെടുന്നവരും ഈ മൂവരും തന്നെ ആയതും സ്വാഭാവികം.

ചാനലുകളിലെ ജഡ്ജിമാർ എന്ന് ഇവരെ ആക്ഷേപിക്കുക പതിവാണ്. ചിലപ്പോഴെങ്കിലും അതി വൈകാരികത ഇവർ കാണിക്കുകയും ഇവരുടെ ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതികളും ഉണ്ട്. എങ്കിലും ഇവർ തൊഴിലിനോട് കാണിക്കുന്ന കൂറും ആത്മാർത്ഥതയും എല്ലാവരും ആദരിക്കുന്നു. വൈകീട്ട് ഒരേസമയത്താണ് എട്ടോ പത്തോ ചാനലുകളിൽ ചർച്ചകൾ നടക്കാറ്. അതിനാൽ തന്നെ അവതാരകന്റെ ചുമതല ഏറ്റവുമധികം പ്രേക്ഷകരെ അവരുടെ ചർച്ചയിലേക്ക് ആനയിക്കുക എന്നതുതന്നെയാണ്. അതിനാൽ തന്നെ അതിശയോക്തിയും അതിവൈകാരികതയും അതീവമായ പക്ഷപാതിത്വവും ചേർത്ത് അവർ ചില നിലപാടുകൾ അവതരിപ്പിക്കും. ഇത് വിമർശിക്കപ്പെടേണ്ടതുതന്നെ. എങ്കിലും തൊഴിലിന്റെ ഭാഗമെന്ന നിലയിൽ ആദരിക്കപ്പെടേണ്ടതുതന്നെ.

ഈ പശ്ചാത്തലത്തിൽ നിന്നുവേണം മാതൃഭൂമി അവതാരകനായ വേണു ബാലകൃഷ്ണനെതിരായ കേസിനെ വിലയിരുത്താൻ. ഉസ്മാൻ എന്നയാളെ പൊലീസ് മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ചർച്ച നടന്നപ്പോൾ 'പ്രിയപ്പെട്ട മുസ്‌ളീം സഹോദരങ്ങളേ...നിങ്ങൾ നോമ്പെടുത്ത് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങളിൽ ഒരാളെ പൊലീസ് ക്രൂരമായി മർദ്ദിച്ചിരിക്കുകയാണ്' എന്ന് പറയുന്നതിൽ ഒരു അഭംഗി ആർക്കെങ്കിലും തോന്നിയാൽ അതിനെ കുറ്റംപറയാൻ സാധിക്കില്ല. എന്നാൽ അത് ബോധപൂർവം ഒരു കലാപമുണ്ടാക്കാനും മതസ്പർധ വളർത്താനും ഉണ്ടാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് വ്യാഖ്യാനിക്കുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. അതിന്റെ പേരിൽ ആരെങ്കിലും പരാതി കൊടുത്താൽ ഉടൻ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കുന്നത് ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. ഇതിനർത്ഥം വേണു പറഞ്ഞത് ശരിയാണെന്നോ അംഗീകരിക്കേണ്ടതാണെന്നോ അല്ല.

വേണു കുറച്ചുകൂടി ശ്രദ്ധയോ ഉത്തരവാദിത്തമോ കാണിക്കേണ്ടതായിരുന്നു. ഒരു മതത്തിന്റെ വികാരത്തെ വാക്കുകൊണ്ട് ധ്രുവീകരിക്കുന്നതിനുള്ള കാരണമായി അദ്ദേഹം തന്റെ വാക്കിനെ മാറ്റാൻ പാടില്ല. എന്നാൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ കൃത്യമായി നിർവചിച്ചിട്ടുള്ള ഒരു ക്രിമിനൽ കുറ്റം അതിന്റെ പേരിൽ ഒരു അവതാരകന്റെ പേരിൽ കെട്ടിവയ്ക്കുന്നതും അറസ്റ്റുചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുന്നതും ഇന്ത്യൻ ജനാധിപത്യത്തിന് ചേർന്നതല്ല. പിണറായിയെ പോലുള്ള ഒരു ഇടതുപക്ഷ മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ഈ പ്രവണത ഒരിക്കലും നല്ലതല്ല.

ഓരോ കുറ്റവും കുറ്റമാകുന്നത് ക്രിമിനൽ മനസ്സോടെ അത് ചെയ്യുമ്പോൾ മാത്രമാണ്. മെൻസ്‌റിയ എന്നാണ് അതിന് പറയുന്നത്. വേണു പരാമർശം നടത്തിയത് തന്റെ ചാനലിലേക്ക് ആളെ കൂട്ടാൻ ആണ്. അല്ലാതെ കലാപമുണ്ടാക്കാനല്ല എന്ന് സംഘപരിവാർക്ക് പോലും മനസ്സിലാകും. വേണുവിന് എതിരെ പരാതികൊടുത്തത് ഡിവൈഎഫ്‌ഐ നേതാവാണ്. കേസെടുത്തത് സിപിഎമ്മുകാരനായ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പും.

ഇ്ത്തരം വൈരാഗ്യം തീർക്കലിന്റെ ഇരയാണ് ഈ ലേഖകനും. പിണറായി അധികാരത്തിലേറി ഏറെ കഴിയുന്നതിന് മുമ്പുതന്നെ 153 എ അനുസരിച്ച് ഈ ലേഖകന്റെ പേരിലും കേസെടുത്തിരുന്നു. ഉമ്മൻ ചാണ്ടി ജീവിച്ചിരിക്കുന്നിടത്തോളം കാലം ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാം എന്ന പ്രതീക്ഷ വേണ്ടെന്ന് സൂചിപ്പിച്ചിട്ട് പോസ്റ്റ് ഒരു സംഘടനയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സ്പർധയ്ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഇത്.

പ്രാഥമിക അന്വേഷണം നടത്തുകയും അതിൽ മെൻസ്‌റിയ ഇല്ലെന്നും കണ്ടാൽ കേസ് ഉപേക്ഷിക്കുകയും വേണം. അഥവാഉണ്ടെങ്കിൽ കേസെടുക്കണം. ഇത്തരം കേസുകളെല്ലാം പരിശോധിച്ച് അതിൽ കഴമ്പില്ലെങ്കിൽ എഴുതിത്ത്ത്ത്തള്ളാനുള്ള ആർജവം ഉണ്ടാകണം. ഇതിന് മുഖ്യമന്ത്രി പിണറായി തന്നെ മുൻകൈയെടുക്കണം. ഇത്തരം ഗൂഢാലോചനകളിൽ ഒരു കമ്യുണിസ്റ്റുകാരൻ ഭാഗഭാക്കാൻ പാടില്ല. ഈ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ എന്നാണ് ചരിത്രം ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP