Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുപിയിലെ എസ്‌പി-ബിഎസ്‌പി സഖ്യം ഞെട്ടിക്കേണ്ടത് മോദിയേയും അമിത്ഷായെയും തന്നെ; എത്ര വിയർത്താലും 200 തികയ്ക്കാൻ ബിജെപിക്ക് ഇനിയെങ്ങനെ കഴിയും? രാഹുൽ ഗാന്ധിയുടെ കൂർമബുദ്ധിയിൽ പിറന്നാതാവാം ഈ സഖ്യമെന്ന് സംശയിച്ചാൽ കുറ്റം പറയാനാവുമോ? മായാവതിയും അഖിലേഷും ഒന്നിക്കുമ്പോൾ ഒലിച്ചു പോകുന്നത് മോദിയുടെ കാൽ ചുവട്ടിലെ മണ്ണ് തന്നെ

യുപിയിലെ എസ്‌പി-ബിഎസ്‌പി സഖ്യം ഞെട്ടിക്കേണ്ടത് മോദിയേയും അമിത്ഷായെയും തന്നെ; എത്ര വിയർത്താലും 200 തികയ്ക്കാൻ ബിജെപിക്ക് ഇനിയെങ്ങനെ കഴിയും? രാഹുൽ ഗാന്ധിയുടെ കൂർമബുദ്ധിയിൽ പിറന്നാതാവാം ഈ സഖ്യമെന്ന് സംശയിച്ചാൽ കുറ്റം പറയാനാവുമോ? മായാവതിയും അഖിലേഷും ഒന്നിക്കുമ്പോൾ ഒലിച്ചു പോകുന്നത് മോദിയുടെ കാൽ ചുവട്ടിലെ മണ്ണ് തന്നെ

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും പ്രശനക്കാരിയായ രാഷ്ട്രീയ നേതാവായി അറിയപ്പെടുന്നയാളാണ് മാ.ാവതി. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള , യുപിയിൽ അതി ശക്തമായ പാർട്ടിയുടെ പരമോന്നത നേതാവായ മായാവതിയെ വിശ്വസിച്ച് ആർക്കും സഖ്യം ഒരുക്കുക അസാധ്യമാണ്. അതുകൊണ്ട മാത്രമാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 80ൽ 73 സീറ്റിലും വിജയിച്ച് ജോതാക്കളാകാൻ ബിജെപിക്ക് കഴിഞ്ഞത്. അന്ന് ഒറ്റയ്ക്ക് മത്സരിച്ച മായാവതിക്ക് ഒറ്റ സീറ്റ് പോലും നേടാൻ കഴിയാതെ വന്നപ്പോൾ എസ്‌പി 5 സീറ്റ് നേടുകയുണ്ടായി. അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും ഓരോ സീറ്റിലും വിജയിച്ചപ്പോൾ യുപിയിൽ അന്നത്തെ ചിത്രം പൂർത്തിയായി.

കാലാകാലങ്ങളായി യുപിയിൽ ഏത് പാർട്ടിക്കാണോ കൂടുതൽ സീറ്റ് കിട്ടുന്നത് അവരായിരിക്കും രാജ്യം ഭരിക്കുക എന്ന രീതി നിലവിലുണ്ട്. വിപി സിങിന്റേയും മൊറാർജി ദേശായിയുടേയും ഒക്കെ കാലത്ത് അത് സത്യമായി മാറി. അതുകൊണ്ട് തന്നെ യുപിയിൽ 73 സീറ്റ് നേടി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിക്കൊണ്ട് രാജ്യത്ത് അധികാരത്തിൽ എത്തി എന്നത് സ്വാഭാവികമായ ഒരു പരിണാമം മാത്രമായിരുന്നു. അതിന് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തോടുകൂടി ബിജെപി അധികാരത്തിലെത്തുക കൂടി ചെയ്തപ്പോൾ ഇന്ത്യയുടെ നിയന്ത്രണം തന്നെ ബിജെപിയുടെ കയ്യിലാണ് എന്ന തോന്നൽ ശക്തമായി.

എന്നാൽ അതിന് ശേഷം നടന്ന മൂന്ന് ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി നിശേഷം പരാജയം സമ്മതിക്കുകയായിരുന്നു. ഇഔ മൂന്നിടത്തും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൂന്ന് ലക്ഷത്തിൽ അധികമായിരുന്നു ബിജെപിയുടെ ഭൂരിപക്ഷം എന്നോർക്കണം. മുഖ്യമന്ത്രിയായ യോഗി ആഥിത്യനാഥ് ഒഴിഞ്ഞ ലോക്‌സഭ മണ്ഡലത്തിൽ പോലും വലിയ ഭൂരിപക്ഷത്തിൽ ജയിക്കാൻ എസ്‌പി ബിഎസ്‌പി സഖ്യത്തിന് കഴിഞ്ഞു. എസ്‌പിയും ബിഎസ്‌പിയും കോൺഗ്രസും ഒരുമിച്ച് മത്സരിച്ചപ്പോഴായിരുന്നു ഈ മഹാ വിജയം. അതുകൊണ്ട് തന്നെ ഒരുമിച്ച് ഇവർ വീണ്ടും മമത്സരിച്ചാൽ വലിയ വിജയം ഉറപ്പിക്കുകയായിരുന്നു പ്രതിപക്ഷ കക്ഷികൾ. മോദി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിന് ശ്രമം നടത്തിയ രാഹുൽ ഗാന്ധിയെ തള്ളിക്കളഞ്ഞുകൊണ്ട് പ്രതിപക്ഷ ഐക്യത്തിൽ നിന്ന് എസ്‌പിയും ബിഎസ്‌പിയും മാറി നിന്നപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു.

യുപിയിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒട്ടും പ്രസക്തമല്ലാത്ത കോൺഗ്രസിനെ പൂർണമായും അവഗണിച്ചുകൊണ്ട് എസ്‌പിയും ബിഎസ്‌പിയും ഒടുവിൽ സഖ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഎസ്‌പിയുമായുള്ള രാഷ്ട്രീയ സഖ്യം ഒരു പാർട്ടിക്കും അങ്ങനെ എളുപ്പത്തിൽ നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല. അത്രമേൽ പിടിവാശിയും ദുർവാശിയും വച്ച് പുലർത്തുന്ന ഒരു നേതാവാണ് മായാവതി. അതുകൊണ്ട് തന്നെ അങ്ങനെയൊരു സഖ്യമ പ്രഖ്യാപിക്കാൻ കഴിഞ്ഞത് എസ്‌പിക്കും ബിജെപിക്കു കഴിഞ്ഞത് മോദി വിരുദ്ധ സഖ്യത്തിന് വലിയ നേട്ടം തന്നെയാണ്. കോൺഗ്രസ് ആ സഖ്യത്തിൽ ഇല്ല എന്നത് ഒട്ടും ആശങ്കപ്പെടേണ്ട ഒന്നല്ല. അവരെ സംബന്ധിച്ചിടത്തോളം അമ്മയും മകനും മത്സരിക്കുന്ന സീറ്റുകളൊഴികെ വളരാൻ ഏതൊക്കെ സഖ്യം ചേർന്നാലും സാധിക്കില്ല എന്നിരിക്കെ ബിജെപി വിരുദ്ധ സഖ്യം എന്ന നിലയ്ക്ക് എസ്‌പിയും ബിജെപിയും ഒരുമിക്കുമ്പോൾ നിരാശപ്പെടാൻ ഒന്നും തന്നെ ഇല്ല.

നേരെ മറിച്ച് 80ൽ 73 സീറ്റും കഴിഞ്ഞ തവണ ജയിച്ച് നിൽക്കുന്ന ബിജെപിക്ക് ഈ സഖ്യം തലവേതന തന്നെയാണ്. ഈ സഖ്യം അവർക്ക് നൽകുന്ന സുരക്ഷ പത്തിൽ താഴെ മാത്രം സീറ്റുകളാണ്. കോൺഗ്രസ് ഈ സഖ്യത്തിന്റെ ഭാമല്ല എന്നത്‌കൊണ്ട മോദി വിരുദ്ധ സഖ്യത്തിന് ഇതിൽ നിരാശപ്പെടാൻ ഒന്നും തന്നെ ഇല്ല. കാരണം 38 സീറ്റുകൾ വീതം പരസ്പര ധാരണയോടെ 76 സീറ്റുകളിൽ ഈ രണ്ട് പാർട്ടികളുടെ സഖ്യം മത്സരിക്കുമ്പോൾ കുറഞ്ഞത് 70 സീറ്റുകളിലെങ്കിലും അവർ വിജയം ഉറപ്പിക്കുകയാണ്. സീറ്റ് വിഭജനത്തിൽ തർക്കങ്ങളുണ്ടാകാതെ ചർച്ച ചെയ്ത് രണ്ട് പാർട്ടികളും ധാരണയുണ്ടാക്കി എന്നത് വലിയ തോതിലുള്ള വിജയത്തിന് കാരണമാകും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP