Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനവികാരത്തിനു മുൻപിൽ നിലപാട് മാറ്റിയ പിണറായിയെ ആണ് ഇന്ന് നമ്മൾ കണ്ടത്; മുഖ്യമന്ത്രി തിരുത്തിയത് ഇതുവരെയെടുത്ത പിടിവാശി തന്നെ; ദേവസ്വം ബോർഡിന്റെ കൈകളിലെ കെട്ടഴിച്ചാൽ തന്നെ തീരുന്നതേയുള്ളൂ ഈ തലവേദനകൾ: അയ്യപ്പഭക്തർക്ക് ഇന്ന് സുഖമായി ഉറങ്ങാം

ജനവികാരത്തിനു മുൻപിൽ നിലപാട് മാറ്റിയ പിണറായിയെ ആണ് ഇന്ന് നമ്മൾ കണ്ടത്;  മുഖ്യമന്ത്രി തിരുത്തിയത് ഇതുവരെയെടുത്ത പിടിവാശി തന്നെ; ദേവസ്വം ബോർഡിന്റെ കൈകളിലെ കെട്ടഴിച്ചാൽ തന്നെ തീരുന്നതേയുള്ളൂ ഈ തലവേദനകൾ: അയ്യപ്പഭക്തർക്ക് ഇന്ന് സുഖമായി ഉറങ്ങാം

മറുനാടൻ ഡെസ്‌ക്‌

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് നട തുറക്കാൻ ഒരു ദിവസം മാത്രം ശേഷിക്കേ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതീക്ഷാ നിർഭരമായ ദിവസം എന്നു പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. രാവിലെ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം അടിച്ചു പിരിഞ്ഞതിൽ എനിക്ക് അത്ഭുതമൊന്നുമില്ല. അതിനപ്പുറം ഞാൻ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. മറ്റൊന്നുംകൊണ്ടല്ല ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന പുരോഗമനപരമായ നിലപാടാണ് തങ്ങളുടേതെന്ന് പല തവണ പ്രഖ്യപിക്കുകയും അതുകൂടാതെ നാടു നീളെ നടന്ന് യോഗങ്ങൾ നടത്തി പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി അങ്ങനെ ഒരു യോഗം വിളയ്ക്കുമ്പോൾ അത് ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടിമാത്രമായിരിക്കും ആ യോഗം എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതാണ്.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ യുവതികൾ പ്രവേശിക്കാൻ പാടില്ല എന്നു പറയുന്ന ബിജെപിയും കോൺഗ്രസും യുഡിഎഫിലെ മറ്റു കക്ഷികളും അവരുടെ നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ സമന്വയത്തിന് സാധ്യത തെല്ലും ഇല്ലായിരുന്നു. രണ്ടര മണിക്കൂർ ചർച്ച നടന്നു എന്നതിലാണ് എനിക്ക് അത്ഭുതവും അതിശയവും. ആ ചർച്ച പരാജയപ്പെട്ടപ്പോൾ എല്ലാ പ്രതീക്ഷയും അവസാനിച്ചു എന്നു കരുതിയവരെ കുറ്റം പറയാനാവില്ല. എന്നാൽ വൈകിട്ട് നടന്നത് വളരെ പ്രതീക്ഷാ നിർഭരമായ ചർച്ചയായിരുന്നു.

ശബരിമല വിഷയത്തിൽ കടുത്ത നിലപാട് എടുത്ത തന്ത്രികുടുംബത്തോടും രാജകുടുംബത്തോടും ഒരു വിട്ടുവീഴ്ചയും വേണ്ട എന്ന ആദ്യ നിലപാട് തിരുത്തി അവരെ രണ്ടിനേയും ഒരുമിച്ച് ചർച്ചയ്ക്ക് വിളിച്ചപിണറായി വിജയന്റെ വകതിരിവിന് ഫലം കണ്ട അനുഭവമായിരുന്നു വൈകിട്ടത്തെ ചർച്ച. ആ ചർച്ചയിൽ തന്ത്രികുടുംബത്തിനും രാജകുടുംബത്തിനും പറയാനുള്ള വാദങ്ങളൊക്കെ ശ്രദ്ധയോടെ കേൾക്കുകയും അവർ പറഞ്ഞ നിർദ്ദേശം പരിഗണിക്കാമെന്ന് വാക്കും നൽകിയിരിക്കുന്നു. മുഖ്യമന്ത്രിയോട് അവർ ആവശ്യപ്പെട്ടത് ഒരു സാവകാശ ഹർജിയെങ്കിലും നൽകാൻ കഴിയില്ലെ എന്നാണ്. ഇന്ന് രാവിലെ സർവ്വകക്ഷി യോഗത്തിൽ പ്രതികരിച്ചതിലും വ്യത്യസ്തമായാണ് മുഖ്യമന്ത്രി ഇവിടെ പ്രതികരിച്ചത്.

ഇത് ദേവസ്വം ബോർഡ് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞപ്പോൾ അതൊരു നിലപാട് മാറ്റവും പച്ചക്കൊടിയുമായി മാറുകയായിരുന്നു. മുഖ്യമന്ത്രിയും ഈ സർക്കാരും ഇതുവരെ എടുത്തിരുന്ന നിലപാട് അത്തരത്തലുള്ള ഒരു ശ്രമത്തിനും തങ്ങൾ കൂട്ടു നിൽക്കില്ല എന്നതായിരുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്ന നിയമപരമായ ബാധ്യതയും സാമൂഹിക നീതിക്കുവേണ്ടിയും ലിംഗനീതിക്കു വേണ്ടിയും ഉറച്ച നിൽക്കുന്ന പാർട്ടിയും മുന്നണിയും എന്ന ബാധ്യതയും മൂലം ഒരു കാരണവശാലും സുപ്രീം കോടതി വിധിയ്‌ക്കെതിരെ ഒരു നിലപാടും ഇല്ല എന്നു പറഞ്ഞ സർക്കാർ അത് ദേവസ്വം ബോർഡിന്റെ ബാധ്യതയാണ് എന്നു പറയുമ്പോൾ അത് കൃത്യമായ നിലപാട് മാറ്റം തന്നെയാണ്. ഇതിനെ പരാജയമായോ കീഴടങ്ങലയോ വ്യഖ്യാനിക്കാൻ എനിക്ക് താൽപ്പര്യമില്ല. നേരെ മറിച്ച് ജനവികാരം മനസിലാക്കികൊണ്ടുള്ള കൃത്യമായ ഒരു നിലപാട് പ്രഖ്യാപനം തന്നെയാണ്.കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP