Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല വിഷയത്തിൽ പെരുമാറിയത് നാറാണത്ത് ഭ്രാന്തന്മാരെപ്പോലെ എന്നു പിണറായി സ്വന്തം പൊലീസിനെക്കുറിച്ച് പറയുമ്പോൾ ശരിവയ്ക്കുന്നത് ഇതുവരെ മാധ്യമങ്ങൾ ഉയർത്തിയ ആരോപണങ്ങൾ തന്നെ; പൊലീസ് ഇങ്ങനെയൊക്കെ ആവുന്നത് താങ്കൾ ഇങ്ങനെ ആയതുകൊണ്ടാണ് എന്ന് എന്തുകൊണ്ടാണ് മനസിലാകാത്തത്? പിണറായിയുടെ പൊലീസ് കേരളവും ഏതറ്റംവരെ?

ശബരിമല വിഷയത്തിൽ പെരുമാറിയത് നാറാണത്ത് ഭ്രാന്തന്മാരെപ്പോലെ എന്നു പിണറായി സ്വന്തം പൊലീസിനെക്കുറിച്ച് പറയുമ്പോൾ ശരിവയ്ക്കുന്നത് ഇതുവരെ മാധ്യമങ്ങൾ ഉയർത്തിയ ആരോപണങ്ങൾ തന്നെ; പൊലീസ് ഇങ്ങനെയൊക്കെ ആവുന്നത് താങ്കൾ ഇങ്ങനെ ആയതുകൊണ്ടാണ് എന്ന് എന്തുകൊണ്ടാണ് മനസിലാകാത്തത്? പിണറായിയുടെ പൊലീസ് കേരളവും ഏതറ്റംവരെ?

മറുനാടൻ ഡെസ്‌ക്‌

മുഖ്യമന്ത്രി പിണറായി വിജയൻ ഒടുവിൽ സ്വന്തം പരാജയം ഏറ്റ് പറഞ്ഞിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥന്മാരുടെ യോഗത്തിൽ വച്ചാണ് മുഖ്യമന്ത്രി തന്റെ പൊലീസിന്റെ കഴിവുകേടുകൾ എണ്ണിയെണ്ണി പറഞ്ഞത്. കേരള പൊലീസ് അനുസരണക്കേടുള്ള ഒരു ഫോഴ്‌സ് ആണ് എന്ന് മുഖ്യമന്ത്രി പറയുന്നു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ നാറാണത്ത് ഭ്രാന്തന്മാരെ പോലെയാണ് പൊലീസ് പെരുമാറിയത്. ചില ഉദ്യോഗസ്ഥന്മാർ ശബരിമലയിൽ ഡ്യൂട്ടി ചെയ്യാതിരിക്കുന്നതിന് വേണ്ടി അവധിയെടുത്തു. ആ ഉദ്യോഗസ്ഥന്മാരിൽ പലരും തീരുമാനങ്ങൾ എടുത്തതും നടപ്പിലാക്കിയതും തന്നിഷ്ടപ്രകാരമാണ്. ഒരുത്തനെ കണ്ടാൽ അവനെ പിടിച്ച് ഇടിക്കുക എന്നത് ചില പൊലീസുകാർക്ക് ഹോബിയായിരിക്കുന്നു. അങ്ങനെ കേരള പൊലീസിലെ ഉദ്യോഗസ്ഥരെയൊക്കെ നിരത്തിയിരുത്തിക്കൊണ്ട് മുഖ്യമന്ത്രി സ്വയം വിമർശനം നടത്തുന്നു. അഥവാ, മുഖ്യമന്ത്രി തന്റെ കഴിവുകേട് വിളിച്ച് പറയുന്നു.

 

കേരള പൊലീസ് അനുസരണ ഇല്ലാത്തവരാണെങ്കിൽ, അവർ നാറാണത്ത് ഭ്രാന്തന്മാർ ആണെങ്കിൽ, അവർ ഭരണഘടനയെ ബഹുമാനിക്കുന്നില്ലെങ്കിൽ, മിസ്റ്റർ പിണറായി വിജയൻ, അതിന്റെ ഉത്തരവാദിത്തം ആ പൊലീസിനെ ഭരിക്കുന്ന താങ്കൾക്കാണ്. ഇത് തന്നെയാണ് കഴിഞ്ഞ മൂന്ന് വർഷമായി എന്നെപ്പോലുള്ളവർ പറഞ്ഞുകൊണ്ടിരുന്നത്. പൊലീസിന് സ്വാതന്ത്ര്യം എന്ന പദം ഒട്ടിച്ച് കൊടുത്ത് അവർക്ക് തോന്നിയത് ചെയ്യുവാനും എന്നാൽ, തനിക്കും തന്റെ പാർട്ടിക്കാർക്കും ഹിതകരമായത് ചെയ്യാനും മുഖ്യമന്ത്രി നടത്തിയ പരിശ്രമത്തിന്റെ പരിണിത ഫലമാണ് ഇത്. അതായത് മുഖ്യമന്ത്രിക്കും അവരുടെ താല്പര്യക്കാർക്കും നല്ലത് ചെയ്യേണ്ടി വരുമ്പോൾ പൊലീസ് അവരുടെ കൈത്തരിപ്പ് തീർക്കുന്നതിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യും. അപ്പോൾ ചിലരുടെ നടുവ് ഒടിയും. ചിലരുടെ കാലും കയ്യും മുറിഞ്ഞുപോകും. ചിലരെ ഇടിച്ച് കൊല്ലും. അതിന്റെ ഉത്തരവാദിത്തവും താങ്കൾ ഏൽക്കണം.

ശബരിമല എന്ന പരിപാവനമായ പുണ്യഭൂമിയിലേക്ക് യുവതികളെ ഇടിച്ച് കയറ്റണം എന്ന് വാശി കാണിച്ചത് താങ്കളാണ്. എന്ത് സംഭവിച്ചാലും യുവതികളെ കയറ്റണം എന്നുപറഞ്ഞ് താങ്കൾ വാടകയ്ക്ക് ചില യുവതികളെ കൊണ്ടുവന്നപ്പോൾ ജനഹിതം ഇതല്ല എന്ന് തിരിച്ചറിഞ്ഞ് കലാപം ഒഴിവാക്കുന്നതിന് വേണ്ടി അവർ നാറാണത്ത ഭ്രാന്തൻ കളിച്ചെങ്കിൽ അത് അവർ ചെയ്ത നന്മകളുടെ പട്ടികയിൽ പെടും. താങ്കൾ പറയുന്നത് ഇടിച്ച് കൊന്നവരെ പോലെ, കള്ളക്കേസിൽ കുടുക്കിയവരെ പോലെ, തട്ടിക്കൊണ്ടുപോയി കൊന്നവരെ രക്ഷിച്ചവരെ പോലെ, ശബരിമലയിൽ യുവതികളെ കയറ്റാനും നാടകം നടത്തി കലാപം ഉണ്ടാക്കണം എന്നായിരുന്നുവോ. ഇതാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP