Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലിനീ.. നീ ആർക്കുവേണ്ടിയാണ് ജീവൻ ബലി കൊടുത്തത്? ജീവിക്കാനുള്ള ശമ്പളത്തിനുവേണ്ടി അവർ തെരുവിൽ കുത്തിയിരിക്കുമ്പോഴും പൃഷ്ഠം ചൊറിയുന്ന ആശുപത്രി മുതലാളിമാർ അറിയുക; നിങ്ങൾക്കുവേണ്ടി ഇവൾ സ്വയം മരണം തെരഞ്ഞെടുത്തതാണ്; എസി റൂമിൽ മാസ്‌ക് വച്ചുകൊണ്ട് നീയൊക്കെ ഞെളിഞ്ഞിരിക്കുമ്പോൾ നിന്റെയൊക്കെ കീശ വീർപ്പിക്കാനാണ് അവർ മരണവൈറസിനെ സ്വയം സ്വീകരിക്കുന്നത് - ഇൻസ്റ്റന്റ് റെസ്‌പോൺസ്

ലിനീ.. നീ ആർക്കുവേണ്ടിയാണ് ജീവൻ ബലി കൊടുത്തത്? ജീവിക്കാനുള്ള ശമ്പളത്തിനുവേണ്ടി അവർ തെരുവിൽ കുത്തിയിരിക്കുമ്പോഴും പൃഷ്ഠം ചൊറിയുന്ന ആശുപത്രി മുതലാളിമാർ അറിയുക; നിങ്ങൾക്കുവേണ്ടി ഇവൾ സ്വയം മരണം തെരഞ്ഞെടുത്തതാണ്; എസി റൂമിൽ മാസ്‌ക് വച്ചുകൊണ്ട് നീയൊക്കെ ഞെളിഞ്ഞിരിക്കുമ്പോൾ നിന്റെയൊക്കെ കീശ വീർപ്പിക്കാനാണ് അവർ മരണവൈറസിനെ സ്വയം സ്വീകരിക്കുന്നത് - ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ഡസ്‌ക്

കോഴിക്കോട് പേരാമ്പ താലൂക്ക് ആശുപത്രിയിലെ ലിനി എന്ന നഴ്‌സ് ദാരുണമായി മരിച്ചിരിക്കുന്നു. മാരകരോഗം ബാധിച്ച രോഗികളെ തൊഴിലിന്റെ ഭാഗമായി ശുശ്രൂഷിച്ചപ്പോൾ പനി ബാധിച്ചാണ് ലിനി മരിക്കുന്നത്. ലിനിയെ അവസാനമായി ഒരുനോക്കുകാണാൻ മാതാപിതാക്കൾക്കും ഭർത്താവിനും കുഞ്ഞുങ്ങൾക്കും മാസ്‌ക് ധരിച്ച് അടുത്തുവരേണ്ടിവന്നു. പെറ്റമ്മയ്ക്ക് അന്ത്യചുംബനം നൽകാൻപോലും ആ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞില്ല. നഴ്‌സിങ് എന്ന് പറയുന്ന അപൂർവമായ തൊഴിലിന്റെ പ്രത്യേകതയാണത്. ആർക്കും വേണ്ടാത്തവരെ നോക്കുക. ആരും തിരിഞ്ഞുനോക്കാത്തവർക്ക് സഹോദരനും സഹോദരിയും മാതാവും പിതാവുമെല്ലാം ആകുക. ആരും അടുത്തെത്താൻ ഇല്ലാത്തവരുടെ അടുത്തെത്തി അവർക്ക് ആശ്വാസത്തിന്റെ സന്തോഷം പകർന്നു നൽകുക. ഇതാണ് നഴ്‌സിങ്ങെന്ന തൊഴിലിന്റെ മഹത്വം.

എന്നിട്ടും അവർക്ക് ജീവിക്കാൻ വേണ്ട ശമ്പളം കൊടുക്കാൻ ഇവിടത്തെ ആശുപത്രി മുതലാളിമാർ തയ്യാറാവുന്നില്ല. അതിന് അവർക്ക് കർശന നിർദ്ദേശം നൽകാൻ സർക്കാരിനും സാധിക്കുന്നില്ല. ഈ പെൺകുട്ടിയുടെ ജീവിതം, അവളുടെ രക്തസാക്ഷിത്വം ഇവിടത്തെ ആശുപത്രി മുതലാളിമാരുടേയും സർക്കാരിന്റെയും മുഖത്തേക്കുള്ള ആഞ്ഞുള്ള തുപ്പാണ്. അവൾ മരിച്ചത് എസി മുറിയിൽ ഇരുന്ന് റിമോട്ട് ഭരണം നടത്തുന്ന, മാസ്‌ക് വച്ച് രോഗികളെ ആട്ടിയോടിക്കുന്ന ആശുപത്രി മുതലാളിമാരുടെ കീശ വീർപ്പിക്കാൻ വേണ്ടിയാണ്.

ലിനി എന്ന പെൺകുട്ടി ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ചപ്പോൾ അതിന്റെയും ലാഭം ആ ആശുപത്രി മുതലാളിമാർ ഉണ്ടാക്കുകയായിരുന്നു. സർക്കാർ ആശുപത്രിയിലെ ഒരു കരാർ ജീവനക്കാരി ആയതുകൊണ്ട് അത് ആശുപത്രി മുതലാളിയുടെ ലാഭമല്ലെന്ന് വ്യാഖ്യാനിക്കാം. ഇത്തരം നിരവധി ലിനിമാർ നിരവധി സ്വകാര്യ ആശുപത്രികളിൽ ഭക്ഷണംകിട്ടാതെയും ശ്വാസംകിട്ടാതെയും മരിക്കുമ്പോൾ അതിന്റെ പേരിലും ലാഭമുണ്ടാക്കുകയാണ് ആശുപത്രി മുതലാളിമാർ.

ഇവരുടെ തൊഴിലിന്റെ മഹത്വം തിരിച്ചറിയാതെ ആശുപത്രിമുതലാളിമാർ ഇവരെ തെരുവിൽ നിർത്തി വെയിൽകൊള്ളിക്കുന്നു.. പട്ടിണിക്കിടുന്നു. ചേർത്തല കെവി എം ആശുപത്രിയുടെ മുൻപിൽ 2013ൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാർ മുഴുവൻ സമരമിരിക്കുകയാണ്. ആശുപത്രി അടച്ചുപൂട്ടിയാലും നിങ്ങൾക്ക് ശമ്പളം തരില്ലെന്ന വാശിയോടെ ആശുപത്രി മുതലാളി ഞെളിഞ്ഞിരിക്കുന്നു. ആശുപത്രി പ്രവർത്തനം നിലച്ചതിനാൽ സാമ്പത്തിക പ്രതിസന്ധിയിലായ മുതലാളിയെ രക്ഷിക്കാൻ മറ്റ് ആശുപത്രി മുതലാളിമാർ പിരിവെടുത്ത് മാസം 25 ലക്ഷം നൽകുന്നു.

നഴ്‌സുമാർക്ക് സർക്കാർ പറഞ്ഞ ശമ്പളം അഞ്ചുവർഷമായിട്ടും ലഭിക്കാതെ വന്നപ്പോൾ അത് വേണമെന്ന് ആവശ്യപ്പെട്ടതിനാണ് നഴ്‌സുമാരോടുള്ള പ്രതികാരം. സർക്കാരും കോടതികളും ഒരുമിച്ച് ഇറങ്ങിപ്പുറപ്പെട്ടിട്ടും പതിനായിരവും പതിമൂവായിരവും ഒക്കെയാണ് ഇപ്പോഴും നഴ്‌സുമാർക്ക് ശമ്പളം. അത് 20000 ആക്കാൻ സർക്കാരും കോടതിയും പറയുന്നു. സുപ്രീംകോടതിവരെ പോയി മുതലാളിമാർ തോറ്റു. എന്നിട്ടും ആശുപത്രി മുതലാളിമാർ യോഗം ചേർന്ന് പറയുകയാണ് ഞങ്ങളീ ശമ്പളം കൊടുക്കില്ലെന്ന്.

ആശുപത്രി ബെഡ്ഡിന് പോലും അയ്യായിരവും പതിനായിരവും ഈടാക്കി പാവപ്പെട്ട രോഗികളെ കൊള്ളയടിക്കുന്ന ആശുപത്രി മുതലാളിമാർ. അത് കണ്ട് മിണ്ടാതിരിക്കുന്ന സർക്കാരും രാഷ്ട്രീയ നേതാക്കളും. ചേർത്തലയിൽ ആശുപത്രിയിൽ സമരം നടക്കുന്നു. ചെങ്ങന്നൂർ മണ്ഡലത്തിലെ ഏതെങ്കിലും ഒരു സ്ഥാനാർത്ഥി അവിടേക്ക് തിരിഞ്ഞുനോക്കിയോ. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി കൂടിയാണ് സ്ഥാനാർത്ഥി സജി ചെറിയാൻ. സമരം ഞങ്ങൾ തീർത്തുതരാം എന്ന് പറയാൻ ഒരുതവണയെങ്കിലും അവിടെ പോകാൻ സജി ചെറിയാന് സാധിച്ചോ?

സാധിക്കില്ല. കാരണം തിരഞ്ഞെടുപ്പിനെ നേരിടണമെങ്കിൽ ആശുപത്രി മുതലാളിമാരുടെ കാശ് വേണം. ഈ ഇരട്ടത്താപ്പ് ലിനിയുടെ രക്തസാക്ഷിത്വത്തിലൂടെ എങ്കിലും പൊതുജനങ്ങൾ തിരിച്ചറിയണം. ലിനിയെ പോലുള്ള പെൺകുട്ടികൾ ചോരനീരാക്കി, വിയർത്ത്, ആർക്കും ചെയ്യാൻ സാധിക്കാത്ത ജോലി ചെയ്ത് രോഗികളുടെ കണ്ണുനീർ തുടയ്ക്കുമ്പോൾ അവർക്ക് മതിയായ ശമ്പളം കൊടുക്കണം.

ഇനിയെങ്കിലും ആശുപത്രി മുതലാളിമാർ പിടിവാശി ഉപേക്ഷിക്കണം. സർക്കാർ കടമ നിറവേറ്റണം. സമൂഹത്തിന് വേണ്ടി സ്വയം ബലിയാടാകുന്ന ലിനിമാരുടെ രക്തസാക്ഷിത്വത്തിന് ലോകം ആദരവ് നൽകട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP