Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യായീകരണങ്ങളും അവകാശം പറച്ചിലും ഒന്നും നൂറുദ്ദീനേ നിന്നെ രക്ഷിക്കുകയില്ല; സോഷ്യൽ മീഡിയ എന്ന അക്കൗണ്ടബിലിറ്റിയില്ലാത്ത ലോകത്തിന് ഒരു ബ്രേക്ക് വീഴാൻ നിന്നെ അറസ്റ്റ് ചെയ്യേണ്ടത് അത്യാവശ്യം ആയിരുന്നു; കാള പെറ്റു എന്നു കേട്ടാലുടൻ കയറുമായി ചാടിയിറങ്ങുന്ന എല്ലാവർക്കും ഈ അറസ്റ്റ് വാർത്ത പാഠമാകട്ടെ

ന്യായീകരണങ്ങളും അവകാശം പറച്ചിലും ഒന്നും നൂറുദ്ദീനേ നിന്നെ രക്ഷിക്കുകയില്ല; സോഷ്യൽ മീഡിയ എന്ന അക്കൗണ്ടബിലിറ്റിയില്ലാത്ത ലോകത്തിന് ഒരു ബ്രേക്ക് വീഴാൻ നിന്നെ അറസ്റ്റ് ചെയ്യേണ്ടത് അത്യാവശ്യം ആയിരുന്നു; കാള പെറ്റു എന്നു കേട്ടാലുടൻ കയറുമായി ചാടിയിറങ്ങുന്ന എല്ലാവർക്കും ഈ അറസ്റ്റ് വാർത്ത പാഠമാകട്ടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ ഹനാൻ എന്ന പെൺകുട്ടിയെ ഒരു കാരണവും ഇല്ലാതെ അവഹേളിച്ചതിന് അപമാനിച്ചതിനും നൂറുദ്ദീൻ ഷെയ്ക്ക് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കയാണ്. ഈ യുവാവിനെ മാത്രമല്ല, ആ പെൺകുട്ടിയെ ആക്രമിച്ച നിരവധി പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കും. നൂറുദ്ദീൻ ഷെയ്ഖിന് മേൽ പൊലീസ് ചാർജ്ജു ചെയ്തിരിക്കുന്നത് ഒന്നിലേറെ നിയമങ്ങളാണ്. ഐടി ആക്ടിലെ ഏറ്റവും അപകടകരമായ നിയമം എന്നു വേണമെങ്കിൽ പറയാവുന്ന 67 ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യൻ പീനൽ കോഡിലെ 354, 509 എന്നീ വകുപ്പുകളും കേരളാ പൊലീസ് ആക്ടിലെ 120 ഒ എന്ന വകുപ്പും ഷെയ്ഖിന് മേൽ ചുമത്തിയിട്ടുണ്ട്.

ഇതിലെ രണ്ട് വകുപ്പുകൾ ജാമ്യമില്ലാത്ത കുറ്റങ്ങളാണ് ഐടി ആക്ടിലെ 67ഉം ഐപിസിയിലെ 354 ബിയും. ഐടി ആക്ടിലെ 67 പറയുന്നത് ഓൺലൈനിലൂടെ ഒരു സ്ത്രീയെ അപമാനിക്കാൻ ശ്രമിക്കുന്നത്, പ്രത്യേകിച്ചും ലൈംഗിക ചുവയോടെ ചുമത്തുന്ന നിയമമമാണ്. ഇത് ഏഴ് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്. 354 ഡി എന്നു പറയുന്നത് പിന്നാലെ നടന്ന് സ്ത്രീകളെ ശല്യപ്പെടുത്തുന്നതിനെ കുറിച്ചാണ്. ഈ നിയമങ്ങൾ വളരെ കർക്കശമായി തന്നെ പൊലീസ് കൈകാര്യം ചെയ്യുന്നുണ്ട്. ഈ രണ്ട് സെക്ഷനുകളും ഏതെങ്കിലും കാരണത്താൽ നിലനിൽക്കുക ഇല്ലെങ്കിൽ, നിലനിൽക്കും എന്ന ഉറപ്പുള്ള രണ്ട് സെക്ഷനാണ് കെപി ആക്ടിലെ 120 ഒയും.

എന്തായാലും നൂറുദ്ദീൻ ഷെയ്ക്കിനെ കുറിച്ച് ആ പെൺകുട്ടി പറയുന്നു ഇയാൾ ഒരു ഭ്രാന്തനെ പോലെ പിന്തുടർന്നു എന്നാണ്. ഹനന് എതിരെയുള്ള കഥകൾ മെനഞ്ഞതും ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതും ഈ ഷെയ്ഖ് ആയിരുന്നു എന്ന് ആദ്യം പറഞ്ഞത് മറുനാടൻ ആയിരുന്നു. മറുനാടന്റെ വീഡിയോ വൈറലായതോടെ അയാൾ മെനഞ്ഞ കള്ളക്കഥകൾ മറുനാടന്റെ മേൽ കുറ്റം വെക്കാനാണ് ഈ യുവാവ് ശ്രമം നടത്തിയത്. അദ്ദേഹം നടത്തിയ ലൈവ് വീഡിയോയിൽ പറയുന്നത് മറുനാടന് റേറ്റംഗ് കിട്ടാൻ വേണ്ടി മറുനാടന്റെ കൊച്ചിയിലെ കാമറാമാൻ ആവശ്യപ്പെട്ടിട്ടാണ് ഞാൻ ഇത് ചെയ്തത് എന്നാണ്.

ഇതിനുള്ള ആദ്യത്തെ മറുപടി മറുനാടന്റെ റേറ്റിങ് കൂട്ടാൻ വേണ്ടിയാണ് ഇയാൾ അങ്ങനെ ഒരു ആരോപണം ഉന്നയിച്ചതെങ്കിൽ അത് അപ്ലോഡ് ചെയ്യേണ്ടിയിരുന്നത് മറുനാടൻ ടിവി ആയിരുന്നില്ലേ എന്നാണ്. അല്ലെങ്കിൽ മറുനാടൻ ആയിരുന്നില്ലേ അതേക്കുറിച്ച് വാർത്ത കൊടുക്കേണ്ടിയിരിക്കുന്നത്. എന്നാൽ അങ്ങനെ സംഭവിച്ചിരുന്നില്ല. 45 ലക്ഷം പേർ വീഡിയോ കണ്ടു എന്ന് ഷെയ്ഖ് ആവശ്യപ്പെടുന്നുണ്ട്. അതയാൾ ഫേസ്‌ബുക്കിൽ നടത്തിയ ലൈവാണ്. അത് മറുനാടനോ ഉത്തരവാദിത്തമുള്ള ഒരു മാധ്യമമോ ഏറ്റെടുത്തു നടത്തിയിട്ടില്ല.. ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ പൂർണ്ണരൂപത്തിനായി വീഡിയോ കാണുക...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP