Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

മുല്ലപ്പെരിയാർ അണക്കെട്ടിന് ശരിക്കും എന്തെങ്കിലും കുഴപ്പമുണ്ടോ? ഇടുക്കി നിറഞ്ഞു തുളുമ്പിയിട്ടും എന്തേ ഇതുവരെ ആരും ഒന്നും മിണ്ടുന്നില്ല? കോടതിയെ പറ്റിക്കാൻ ജനവികാരം ഉണർത്തിയവരോട് കാലം മാപ്പ് നൽകുമോ? അത് മരണത്തിനായി നമ്മൾ സ്വയം വിട്ടു കൊടുത്തിരിക്കുകയാണോ?

മുല്ലപ്പെരിയാർ അണക്കെട്ടിന് ശരിക്കും എന്തെങ്കിലും കുഴപ്പമുണ്ടോ? ഇടുക്കി നിറഞ്ഞു തുളുമ്പിയിട്ടും എന്തേ ഇതുവരെ ആരും ഒന്നും മിണ്ടുന്നില്ല? കോടതിയെ പറ്റിക്കാൻ ജനവികാരം ഉണർത്തിയവരോട് കാലം മാപ്പ് നൽകുമോ? അത് മരണത്തിനായി നമ്മൾ സ്വയം വിട്ടു കൊടുത്തിരിക്കുകയാണോ?

മറുനാടൻ മലയാളി ഡസ്‌ക്‌

പ്രകൃതിദുരന്തത്തോളം വേദനാജനകമായ ഒന്നും ഈ ലോകത്തിലില്ല. മഴയും വെള്ളപ്പൊക്കവും അഗ്‌നിപർവതവും എല്ലാം മനുഷ്യനെ നിസ്സഹായനാക്കും. ആരോഗ്യമുള്ളവനും ഇല്ലാത്തവനും പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം നിമിഷനേരം കൊണ്ടാണ് ഒന്നുമല്ലാതായി മാറുന്നത്. അതിനാൽ മഴക്കെടുതിയിൽ ഓരോ മലയാളിയും ആശങ്കയിലാണ്. ഇടുക്കി അണക്കെട്ട് നിറയുമ്പോൾ ഓരോ മലയാളിയും ആകാംഷപ്പെടുന്നതും ഒപ്പം ആശങ്കപ്പെടുന്നതും തന്റെ ജീവൻ മാത്രമല്ല.

Stories you may Like

 അവൻ ജീവിത കാലം മുഴുവൻ സമ്പാദിച്ച സ്വത്തുക്കൾ എല്ലാം നഷ്ടപ്പെടുമോ എന്ന ഭയവും കൂടിയാണ്. മതവും രാഷ്ട്രീയവും മറന്ന് മനുഷ്യൻ ദുരന്തത്തെ അതിജീവിക്കാനാണ് ഒരുങ്ങുന്നത്. എന്നാലും പ്രസക്തമായ ചോദ്യമാണ് മുല്ലപ്പെരിയാർ അണക്കെട്ടിന് എന്ത് സംഭവിച്ചു എന്നത്. സുപീംകോടതി വിധി വന്നതോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന് എന്തും സംഭവിക്കാമെന്ന ഉൾഭയവും ആശങ്കയും വന്നത്. ഏതു നിമിഷവും അണക്കെട്ട് പൊട്ടുമെന്ന് പേടിച്ച് ആളുകൾ ഉറക്കമുളച്ച് കാത്തിരുന്നു. അന്നത്തെ മന്ത്രിയായിരുന്ന പി.ജെ ജോസഫ് പറഞ്ഞത് മുല്ലപ്പെരിയാറിനെയോർത്ത് എനിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നാണ്.

എന്നാൽ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ വാദങ്ങൾ പൊളിച്ചടുക്കിയാണ് സുപ്രീംകോടതി വിധി വ്യക്തമാക്കിയത്. ഒരു പക്ഷേ കേരളം ആദ്യമായിട്ടാകാം ഇത്രയും ആശങ്കപ്പെടുന്നത്. ഇടുക്കി അണക്കെട്ടിന്റെ സമീപകാല പശ്ചാത്തലം ആശങ്കയുളവാക്കുന്നതാണ്. ജലനിരപ്പ് ആശങ്കാവഹമായ തോതിലാണ് കുതിച്ചുയരുന്നത്. എന്നിട്ടും മുല്ലപ്പെരിയാറിന്റെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അവസ്ഥ ഭയനാകമാണെന്ന് പറയുന്നവർ ഇതേ അവസ്ഥ ഇടുക്കി അണക്കെട്ടിലും എത്തിചേർന്നത് എന്തുകൊണ്ട് വിസ്മരിക്കുന്നു. മുല്ലപ്പെരിയാർ സുരക്ഷിതനമാണോ എന്നതാണ് ചോദ്യം. മുല്ലപ്പെരിയാറിന്റെ പേരിൽ എന്തെങ്കിലും കേസുകൾ നിലനിന്നിരുന്നോ എന്ന ചോദ്യം ബാക്കിയാണ്.

മുല്ലപ്പെരിയാർ സുരക്ഷിതമല്ലെന്ന് ഉറപ്പില്ലാതെയാണ് അന്ന് മുല്ലപ്പെരിയാറിന്റെ പേരിൽ ബഹളങ്ങളൊക്കെ കാട്ടിത്തുട്ടിയത്. അപകടമാണെങ്കിൽ ഇപ്പോൾ എങ്ങനെ സുരക്ഷിതമായി. മുല്ലപ്പെരിയാർ സുരക്ഷിതമായിരുന്നെങ്കിൽ അതിന്റെ പേരിൽ ബഹളം വെച്ച സമരസമിതി പ്രവർത്തകരും ഓശാന പാടിയ സഭയും മാധ്യമങ്ങളും ഉത്തരം പറയാൻ ബാധ്യസ്തരല്ലെ ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP