Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കുലേഷൻ കുറയുമെന്ന് പേടിച്ച് സംഘപരിവാറിന്റെ ഭീഷണിക്ക് മുൻപിൽ മുട്ടു വളച്ച മാതൃഭൂമി എന്തിന് വേണ്ടിയാണ് ആ ഉത്തരവാദിത്തം എഴുത്തുകാരന്റെ തലിൽ കെട്ടി വെയ്ക്കുന്നത്? എന്നിട്ടും ഉളുപ്പില്ലാതെ പത്രത്തിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഗീർവാണം അടിക്കുന്നതിൽ കൂടിയ പാപ്പരത്തം എന്താണ്? വീരേന്ദ്രകുമാറിന് മാത്രമാണോ സർ ആവിഷ്‌കാര സ്വാതന്ത്ര്യം ഉള്ളത്?

സർക്കുലേഷൻ കുറയുമെന്ന് പേടിച്ച് സംഘപരിവാറിന്റെ ഭീഷണിക്ക് മുൻപിൽ മുട്ടു വളച്ച മാതൃഭൂമി എന്തിന് വേണ്ടിയാണ് ആ ഉത്തരവാദിത്തം എഴുത്തുകാരന്റെ തലിൽ കെട്ടി വെയ്ക്കുന്നത്? എന്നിട്ടും ഉളുപ്പില്ലാതെ പത്രത്തിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഗീർവാണം അടിക്കുന്നതിൽ കൂടിയ പാപ്പരത്തം എന്താണ്? വീരേന്ദ്രകുമാറിന് മാത്രമാണോ സർ ആവിഷ്‌കാര സ്വാതന്ത്ര്യം ഉള്ളത്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എന്റെ കയ്യിൽ ഇപ്പോൾ ഇരിക്കുന്നത് ഇന്ന് ഇറങ്ങിയ മാതൃഭൂമി പത്രമാണ്.അതിന്റെ ഒന്നാം പേജിൽ ഇങ്ങനെയൊരു വാർത്തയുണ്ട്. ഭീഷണി എഴുത്തുകാരൻ നോവൽ പിൻവലിച്ചു. തീവ്രസ്വഭാവമുള്ള ചില സംഘടനകളുടെ ആക്രമണ ഭീ,മിയേയും കുടംബാംഗങ്ങളെ അപമാനിക്കാനുമുള്ള ചില നീക്കങ്ങളെ തുടർന്ന് എഴുത്തുകാരൻ നോവൽ പിൻവലിച്ചു.മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച് വന്ന മീശ എന്ന നോവലാണ് കേരള സാഹിത്യ അക്കദമി അവാർഡ് ജേതാവ് കൂടിയായ എസ് ഹരീഷ് പിൻവലിച്ചത്. ഈ വാർത്ത ഇങ്ങനെ തുടരുകയാണ്.

ഈ വാർത്തയുടെ ഒമ്പതാമത്തെ പേജിൽ അര പേജ് മുഴുവൻ വിശദമാക്കുന്ന പ്രതിഷേധങ്ങളുണ്ട്. എസ് ഹരീഷ് നോവൽ പിൻവലിക്കാനുണ്ടായ സാഹചര്യത്തിൽ എഴുത്തുകാർ പ്രതികരിക്കുന്നു. അതിൽ ചരിത്രത്തിൽ നിന്നും മായില്ല, ഇരുണ്ട സൂചന, ഹൃദയദേദകം, വേട്ടയാടുന്നത് പുതുമയല്ല, ചരിത്രത്തിലെ മറ്റൊരു ഐറണി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുക്കാരും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എന്നാൽ മാതൃഭൂമിയുടെ വാർത്തയിൽ ഒരിടത്തും പറയുന്നില്ല ആരാണ് ഭീഷണിപ്പെടുത്തിയതെന്ന് അത്‌പോലെ തന്നെ പ്രതിഷേധിച്ച ഒരു എഴുത്തുകാരും അതിനെക്കുറിച്ച് പറയുന്നില്ല.

സംഘപരിവാറിന്റെ നേതാക്കളും പ്രവർത്തകരുമാണ് ഭീഷണിക്ക് പിന്നിൽ എന്ന് പറയാൻ എന്തുകൊണ്ട് ഇവര് ധൈര്യം കാണിക്കുന്നില്ല. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിന് മുൻപ് മറ്റൊരു ചോദ്യത്തിനും കൂടി ഉത്തരം കണ്ടെത്തേണ്ടതുണ്ട്. യഥാർഥത്തിൽ ആരാണ് ഇത് പിൻവലിച്ചത് എന്നതാണ്. ഹരീഷണോ അതോ മാൃതൃഭൂമിയാണോ എന്നതാണ് ഇതേക്കുറിച്ച് ഞാൻ നടത്തിയ അന്വേഷണത്തിൽ മനസ്സിലായത് ഹരീഷിന് ഇത് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഉത്തരവാദിത്വവുമില്ലെന്നാണ്.

തന്റെ നോവലിലെ ചില പരാമർശങ്ങൾ വിവാദമായതിലും അതിന്റെ പേരിൽ സംഘപരിവാർ കൊലവിളി നടത്തുന്നതിലും തന്റെ ഭാര്യയുടേയും മക്കളുടേയും ചിത്രങ്ങൾ പോലും മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതിലും ആശങ്കയുണ്ട് ഹരീഷിന് എന്നത് സത്യമാണ്.അതിന്റെ പേരിൽ താനെഴുതിയ നോവൽ പിൻവലിക്കാനോ ഇനി നോവലേ എഴുതുന്നില്ലെന്നോ തീരുമാനിക്കാനും വേണ്ടി ഭീരുവല്ല ഹരീഷ്. മാതൃഭൂമി തന്നെയാണ് ഈ നോവൽ പിൻവലിച്ചത്.മാതൃഭൂമിയിലെ സർക്കുലേഷന് കാര്യമായ ഇടിവ് തട്ടും എന്ന ചിന്ത അവരെ കൊണ്ട് ഇങ്ങനെയൊരു കടുത്ത പ്രയോഗം നടത്തിച്ചു.

സംഘപരിവാർ പ്രവർത്തകർ ഓരോ വീട്ടിലും കയറി ഇറങ്ങി ഹരീഷിന്റെ ലേഖനത്തെക്കുറിച്ചും അതിൽ ക്ഷേത്രങ്ങളിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ എഴുതിയെന്ന് പ്രചരിപ്പിച്ചതും തടയാൻ കഴിയില്ലെന്ന് മനസ്സിലായതോടെ മാതൃഭൂമി പിൻവലിക്കുകയായിരുന്നു. നോവലിന്റെ 25 പകർപ്പും എഴുത്തുകാരനിൽ നിന്നും വാങ്ങിവെച്ച മാതൃഭൂമി തന്നെ പിൻവലിക്കുകയായിരുന്നു.ഇൻസ്റ്റന്റ് റെസ്പോൺസിന്റെ പൂർണ രൂപം വീഡിയോയിൽ
 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP