കെഎസ്ആർടിസിയെ നന്നാക്കാൻ തച്ചങ്കരി കണ്ടക്ടറോ ഡ്രൈവറോ ആകണ്ട; പിൻവാതിലിലൂടെ കയറിപ്പറ്റി കെഎസ്ആർടിസിയെ മുച്ചൂടും മുടിക്കുന്ന ആശ്രിത നിയമനക്കാരെ നിലയ്ക്കുനിർത്തിയാൽ മതി; പത്താംക്ലാസും പഠിച്ച് എക്സിക്യൂട്ടീവ് ഡയറക്ടറായവരും സി എ പാസാകാതെ ഓഡിറ്ററായവരും ചേർന്ന് മുടിപ്പിക്കുന്ന കെഎസ്ആർടിസിയെ നന്നാക്കാൻ ആദ്യം അഴിച്ചുപണിയേണ്ടത് പണിയറിയാത്ത മാനേജർമാരെ; അഴുകിയ ശവത്തിന്റെ അരഞ്ഞാണം ഊരുന്ന പന്നന്മാരോട് - ഇൻസ്റ്റന്റ് റെസ്പോൺസ്

മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാൻ രണ്ടും കൽപിച്ച് ഇറങ്ങിയ എംഡി ടോമിൻ ജെ തച്ചങ്കരി ആദ്യം നന്നാക്കേണ്ടത് പാവപ്പെട്ട കണ്ടക്ടർമാരെയും ഡ്രൈവർമാരെയുമല്ല. അവർ രാവന്തിയോളം പണിയെടുത്താൽ കൈയിൽ കിട്ടുന്നത് നക്കാപ്പിച്ച മാത്രമാണ്. 16 വർഷം സർവീസുള്ള ഒരു കണ്ടക്ടർക്കും ഡ്രൈവർക്കും കട്ടിങ്ങുകൾ എല്ലാം കഴിഞ്ഞ് 20,000 രൂപ പോലും വീട്ടിൽ കൊണ്ടു പോകാൻ കഴിയില്ല. എങ്ങനെയെങ്കിലും അന്നംതരുന്ന ഈ പ്രസ്ഥാനം നന്നാക്കണമെന്നും അതിന് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യാമെന്നും പറയുന്ന സത്യസന്ധരാണ് ഇവരിൽ 90 ശതമാനം പേരും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ചചെയ്യുന്നത്.
കെഎസ്ആർടിസിയെ നന്നാക്കാൻ തച്ചങ്കരി തൽക്കാലം തിരുവനന്തപുരം വിട്ടു പോകേണ്ടതുമില്ല. എംഡി ഇരിക്കുന്ന ഓഫീസിൽ കുത്തിയിരുന്ന് ഏഷണി പറയുന്ന മിനിസ്റ്റീരിയൽ ജീവനക്കാരേയും ഇൻസ്പെക്ടർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽവരെ ഇരുന്ന്, പണിയെടുക്കാതെ കെഎസ്ആർടിസിയെ മുച്ചൂടും മുടിപ്പിക്കുന്ന മാനേജർമാരെയുമാണ് തച്ചങ്കരി ആദ്യം നേരിടേണ്ടത്. ഏത് പരിഷ്കാരവും അട്ടിമറിക്കുന്നത് അവരാണ്. സാധാരണക്കാരനായ ജീവിക്കാരെ ഇറക്കിവിട്ട് ഏത് പരിഷ്കാരത്തെയും അട്ടിമറിക്കുന്നത് കെഎസ്ആർടിസി ഇല്ലെങ്കിലും കഞ്ഞി മുട്ടാത്ത കുറെ നിഷ്ക്രിയജീവികളാണ്. ഇവരാണ് എല്ലാ പരിഷ്കാരങ്ങളും അട്ടിമറിക്കുന്നത്. ഇവരാണ് യൂണിയൻ നേതാക്കളുമായി ചേർന്ന് പാവങ്ങളുടെ പേരിൽ എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കുന്നത്.
കെഎസ്ആർടി എല്ലാക്കാലത്തും സർക്കാർ പണം തിന്നുതീർക്കുന്ന വെള്ളാനയായി തുടരുന്നത് എന്തുകൊണ്ടാണ് എന്ന മറുനാടന്റെ അന്വേഷണം പുറത്തുകൊണ്ടുവരുന്നത് ഞെട്ടിക്കുന്ന ചില വിവരങ്ങളാണ്. കോർപ്പറേഷനെ നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് വീഴിക്കുന്നതിന് പ്രധാന കാരണം നിയമനത്തിന്റെയും സ്ഥാനക്കയറ്റത്തിന്റേയും മറവിൽ കാട്ടിക്കൂട്ടുന്ന തട്ടിപ്പുകളാണെന്ന് പകൽപോലെ തെളിഞ്ഞുനിൽക്കുന്ന കണക്കുകൾ മാത്രം പരിശോധിച്ചാൽ വ്യക്തമാകും. എക്സിക്യുട്ടീവ് ഡയറക്ടർ തസ്തികമുതൽ യൂണിറ്റധികാരികളും സൂപ്രണ്ടുമാരും ജൂനിയർ അസിസ്റ്റന്റുമാരും വരെയുള്ള തസ്തികളിൽ വരെ ആശ്രിത നിയമനത്തിന്റെ മറവിൽ നുഴഞ്ഞുകയറിയവരാണ് ഇന്ന് വിലസുന്നതിൽ ഭൂരിഭാഗവും.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ എക്സിക്യുട്ടീവ് ഡയറക്ടർവരെ ആയി മാറിയ സ്ഥാപനം. ആകെയുള്ള 92 കെഎസ്ആർടിസി യൂണിറ്റ് അധികാരികളിൽ 72 പേരും മതിയായ വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലാത ആശ്രിത നിയമനം നടത്തി പിൻവാതിലിലൂടെ കയറിപ്പറ്റിയവർ. 240 സൂപ്രണ്ടുമാരിൽ 229 പേരും ആ പദവിയിലെത്തിയത് സമാന സാഹചര്യങ്ങളിൽ. വിവിധ തൊഴിലാളി യൂണിയനുകളുടെ സംസ്ഥാന നേതാക്കളുടെ കാര്യവും അങ്ങനെത്തന്നെ. 800 ജൂനിയർ അസിസ്റ്റന്റുമാരിൽ 789 പേരും പിൻവാതിൽവഴി ആ പദവി സ്വന്തമാക്കിയെന്നുകൂടി അറിയുമ്പോൾ ആശ്രിത നിയമനത്തിന്റെ പേരിൽ സ്ഥാപനത്തിൽ കാലങ്ങളായ നടന്ന തട്ടിപ്പുകളുടെ ആഴം എത്രമാത്രം ഭീകരമാണെന്ന് വ്യക്തമാകും.
വളരെ വർഷങ്ങളായി നടന്നുവരുന്ന കോർപ്പറേഷനിലെ ഇത്തരം അവിഹിത ആശ്രിത നിയമനങ്ങൾ നിയമപരമായി പുനഃപരിശോധിച്ചാൽ മാത്രം മതി കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനെന്ന് ഈ തട്ടിപ്പിനെ പറ്റി കൃത്യമായി അറിയാവുന്നവർ തന്നെ കണക്കുകൾ സഹിതം ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തെ മികച്ച അഭിഭാഷകരുടെ നിയമോപദേശം തേടിയാൽ മാത്രം മതി ഇപ്പോൾ എംഡിയായി ചുമതലയേറ്റ ടോമിൻ ജെ തച്ചങ്കരിക്ക് ഇക്കാര്യം ബോധ്യപ്പെടാൻ. പിഎസ്സിയെ നോക്കുകുത്തിയാക്കിയും പിഎസ് സി വഴി നിയമനം നേടിയ വിദ്യാസമ്പന്നരും മികവുള്ളതുമായ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കിയും സ്ഥലംമാറ്റിയുമല്ലാം രാജിവയ്പ്പിക്കുന്ന വലിയൊരു ഉപജാപക സംഘത്തിന്റെ നിയന്ത്രണത്തിലാണ് കോർപ്പറേഷൻ ഇപ്പോൾ എന്നുപറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തി ഉണ്ടാവില്ല.
കെഎസ്ആർടിസിയിലെ മിനി സ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ നില പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. എക്സിക്യുട്ടീവ് ഡയറക്ടർ തസ്തികയിൽ രണ്ടുപേർ നിയമനം നേടിയിരിക്കുന്നത് ആശ്രിത നിയമനത്തിലൂടെയും മറ്റു രണ്ടുപേർ സ്പോർട്സ് ക്വാട്ട-സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിഭാഗത്തിലുൾപ്പെട്ടുമാണ്. ഇതുമുതൽ താഴോട്ട് എടിഓ വരെയുള്ള ഓരോ വിഭാഗത്തിലും ആശ്രിത നിയമനങ്ങളുടെ കളിയാണ്. ആകെ 1568 മിനിസ്റ്റീരിയൽ ജീവനക്കാരിൽ പിഎസ് സി വഴി നിയമനം നേടി എത്തിയവർ വെറും 89 പേർ മാത്രമാണ് എന്നറിയുമ്പോഴാണ് നിയമനത്തിന്റെ പേരിൽ കാണിച്ച കൃത്രിമങ്ങളുടെ വ്യാപ്തി എത്രത്തോളം ഭയാനകമാണെന്ന് വ്യക്തമാകുന്നത്.
നിലവിലുള്ള 92 അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർമാരിൽ ആശ്രിത നിയമനത്തിലൂടെ 72 പേർ ആ പദവിയിലെത്തി. മിക്കവർക്കും പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതോപുലം ഇല്ല. മാത്രമല്ല, നിയമ വിരുദ്ധമായാണ് ആശ്രിത നിയമനത്തിൽ ഭൂരിഭാഗവും നടത്തിയിട്ടുള്ളതും. പ്യൂൺ, തൂപ്പുകാർ, അറ്റൻഡർ എന്നീ തസ്തികകളിൽ മാത്രമേ ആശ്രിത നിയമനം നടത്താവൂ എന്ന നിയമത്തെ പിൻവാതിലിലൂടെ മറികടന്നാണ് സ്ഥാപനത്തിന്റെ നട്ടെല്ലായ മിനിസ്റ്റീരിയൽ വിഭാഗത്തിൽ 93 ശതമാനത്തോളം ആശ്രിത നിയമനം നടന്നിട്ടുള്ളത്. പിഎസ് സിയെ നോക്കുകുത്തിയാക്കിയാണ് ഇതിന് കളമൊരുക്കിയതും.
കെഎസ്ആർടിസിയുടെ ഭരണപരാജയത്തിന്റെ പ്രധാന കാരണം യോഗ്യതയുള്ള മിനിസ്റ്റീരിയൽ ജീവനക്കാർ ഇല്ലാത്തതാണ്. 1977ൽ പിഎസ് സി വഴി ക്ളാർക്കുമാരെ നിയമിച്ചതിന് ശേഷം പിന്നീട് 2007ൽ ആണ് അത്തരമൊരു നിയമനം നടന്നത്. എന്നാൽ ഈ വിഭാഗത്തിൽ ഒഴിവില്ലെങ്കിലും ആറുമാസത്തിലൊരിക്കൽ എങ്കിലും ആശ്രിത നിയമനം എല്ലാ മാനദണ്ഡവും മറികടന്ന് നടക്കാറുണ്ട്. 1986ലെ കമ്മിറ്റി റെക്കമൻഡേഷൻ പ്രകാരം ആശ്രിത നിയമനം 50 ശതമാനം വരെ ആകാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ മറവിലാണ് എല്ലാം മറികടന്ന് നിയമനം പൊടിപൊടിക്കുന്നത്.
2015-16 കാലത്ത് മിനിസ്്റ്റീരിയൽ വിഭാഗത്തിലെ ഡിഗ്രിക്കാരിൽ നിന്ന് തസ്തിക മാറ്റം വഴി ക്ളർക്കുമാരെ നേരിട്ട് അഡ്മിനിസ്ട്രേറ്റീവ് തസ്തികയിൽ നിയമിക്കാൻ പിഎസ്സി അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ 2007ൽ പിഎസ് സി വഴി നിയമനം ലഭിച്ച ജൂനിയർ അസിസ്റ്റന്റുമാർ ഇത്തരത്തിൽ അപേക്ഷിക്കാതിരിക്കാൻ 10 വർഷം കെഎസ്ആർടിസിയിൽ എക്സ്പീരിയൻസ് വേണം എ്ന്ന ഒരു മാനദണ്ഡം മുന്നോട്ടുവച്ചു. ഇത്തരത്തിൽ കഴിവുള്ള റാങ്ക് ഹോൾഡേഴ്സ്മാർക്ക് ഈ തസ്തികയിൽ എത്താനുള്ള അവസരം ആശ്രിത നിയമനക്കാർക്ക് വേണ്ടി അട്ടിമറിച്ചു.
സർക്കാരിന്റെ വിവിധ വകുപ്പുകൾ അഞ്ചുശതമാനം മാത്രമാണ് ആശ്രിത നിയമനം അനുവദിക്കുന്നത്. അതുതന്നെ റൊട്ടേഷൻ അടിസ്ഥാനത്തിൽ 20-1 എന്ന അനുപാതത്തിലാണ്. ബാങ്കുകളിലും ഇൻഷ്വറൻസ് മേഖലയിലും ഇങ്ങനെയൊരു ഏർപ്പാടുതന്നെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ സംവരണവും കൂടി 50 ശതമാനമേ ആകാവൂ എന്ന സുപ്രീംകോടതി വിധിപോലും ഉ്ള്ളപ്പോഴാണ് അതെല്ലാം കാറ്റിൽപ്പറത്തി കെഎസ്ആർടിസിയിൽ ആശ്രിതനിയമനം പൊടിപൊടിച്ചത്.
എല്ലാ സർക്കാരുകളുടേയും മാറിവരുന്ന എംഡിമാരുടേയും എല്ലാ നയങ്ങളും അട്ടിമറിക്കുന്ന കാര്യത്തിലും ഇവർ സംഘടിതരാണെന്ന് കോർപ്പറേഷനിലെ മറ്റു ജീവനക്കാർ തന്നെ വ്്യക്തമാക്കുന്നു. 2011 കാലത്ത് അഡ്മിനിസ്ട്രേഷൻ എക്സിക്യുട്ടീവ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത് വെറും പത്താംക്ളാസ് പാസായ ആശ്രിത നിയമനക്കാരിയും ഓപ്പറേഷൻസ് എക്സിക്യുട്ടീവ് ഡയറക്ടറായത് പത്താംക്ളാസ് പാസായ ആശ്രിത നിയമനക്കാരനും ആയിരുന്നു എന്നറിയുമ്പോൾ കെടുകാര്യസ്ഥതയെ കോർപ്പറേഷൻ എങ്ങനെ വിലകൊടുത്തു വാങ്ങിയെന്ന് വ്യക്തമാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റിലെ കൊള്ളയിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് 22കാരനായ കോളേജ് വിദ്യാർത്ഥി; റൂട്ട് മാപ്പടക്കം തയ്യാറാക്കി 15 മിനുട്ടിനുള്ളിൽ ഓപ്പറേഷൻ; ഝാർഖണ്ഡിലേക്ക് പാഞ്ഞ സംഘത്തെ കുടുക്കിയത് ബാഗിലെ ജിപിഎസ് സംവിധാനം; ടോൾ പ്ലാസയിൽ നിന്നും വാഹന നമ്പറുകൾ കണ്ടെത്തി; ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്ലാനിങ് പൊളിച്ചത് പൊലീസിന്റെ വൈദഗ്ധ്യം
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- രണ്ടു പതിറ്റാണ്ടിനപ്പുറം ദീർഘ വീക്ഷണത്തോടെ പ്രമോദ് കുമാർ എടുത്ത തീരുമാനം ശരിയായി; ഒരു കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിയുന്നു; കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
- ഷഹാനയെ കാട്ടാന ചവിട്ടിയത് നെഞ്ചിൽ; തലയുടെ പിൻഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകൾ; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വീട്ടുകാർക്ക് വിട്ടുകൊടുത്തു
- 'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രവാസി മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും
- ജയിലിൽ കഴിയവേ മറ്റു തടവുകാർ പോലും ഞാൻ കുറ്റം ചെയ്തെന്ന് വിശ്വസിച്ചില്ല; ഉമ്മച്ചിയെ ജയിലിൽ കേറ്റുമെന്ന് ഇളയ മകനെ ഭീഷണിപ്പെടുത്തിയിരുന്നു; എന്റെ മകൻ പരാതി കൊടുത്തത് ഭർത്താവിന്റെ പ്രേരണയാലും ഭീഷണിയിലും; സ്ത്രീധനത്തിന്റെ പേരിലും തന്നെയും കുഞ്ഞുങ്ങളെയും മർദ്ദിക്കുമായിരുന്നു; കടയ്ക്കാവൂരിലെ ആ മാതാവ് മറുനാടനിൽ എത്തി പറഞ്ഞത്
- കഴിഞ്ഞ തവണ തുണച്ച തുറുപ്പ് ചീട്ട് കളത്തിലിറക്കി പിണറായി; സോളാറിൽ സിബിഐ എത്തുന്നതോടെ ദീർഘകാല ഗുണഭോക്താക്കൾ തങ്ങളെന്നുറച്ച് ബിജെപി; ഭസ്മാസുരന് വരം കൊടുത്തത് പോലെയാകുമെന്ന മുന്നറിയിപ്പ് സിപിഎമ്മിൽ നിന്നുതന്നെ; കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് സോളാർ ലൈംഗിക പീഡനക്കേസ് കാരണമാകുമെന്ന ചർച്ചകൾ സജീവം
- കേസ് സിബിഐയ്ക്ക് വിടുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തം കൂടൽ; ചെയ്യാത്ത തെറ്റുകളെ ഞങ്ങളെന്തിന് ഭയക്കണമെന്നും ഉമ്മൻ ചാണ്ടി; ജനങ്ങൾ എല്ലാം കാണുന്നും അറിയുന്നുമുണ്ട്; ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല; സോളാർ പീഡന കേസിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും മുൻ മുഖ്യമന്ത്രി
- സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് കെ.പി.എ മജീദ്; ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറയാതെ പറഞ്ഞത് ഫാത്തിമ തഹ്ലിയയെ; എം.എസ്.എഫ് നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ല
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്