Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാവപ്പെട്ട മത്സ്യ തൊഴിലാളികളെ കർത്താവിന്റെ പേരിൽ ഇങ്ങനെ കബളിപ്പിക്കാൻ എങ്ങനെയാണ് ഒരു വൈദികന് കഴിയുന്നത്? കടലാസ് കഷ്ണം അരച്ച് കലക്കി കുടിച്ചാൽ രോഗം മാറുമെന്നും ഐശ്വര്യം വരുമെന്നും പറയണമെങ്കിൽ എത്ര നീചമായ ഒരു മനസ്സായിരിക്കണം ഈ വൈദികന്റേതു? ഭയപ്പെടുത്തിയും മോഹങ്ങൾ നൽകിയും എത്രകാലം നിങ്ങൾ കള്ളപ്രവാചകന്മാരുടെ വേഷം കെട്ടും? ആസനത്തിൽ കൃപ കയറ്റി വയ്ക്കുന്ന ജോസഫ് അച്ചന്മാരോട്

പാവപ്പെട്ട മത്സ്യ തൊഴിലാളികളെ കർത്താവിന്റെ പേരിൽ ഇങ്ങനെ കബളിപ്പിക്കാൻ എങ്ങനെയാണ് ഒരു വൈദികന് കഴിയുന്നത്? കടലാസ് കഷ്ണം അരച്ച് കലക്കി കുടിച്ചാൽ രോഗം മാറുമെന്നും ഐശ്വര്യം വരുമെന്നും പറയണമെങ്കിൽ എത്ര നീചമായ ഒരു മനസ്സായിരിക്കണം ഈ വൈദികന്റേതു? ഭയപ്പെടുത്തിയും മോഹങ്ങൾ നൽകിയും എത്രകാലം നിങ്ങൾ കള്ളപ്രവാചകന്മാരുടെ വേഷം കെട്ടും? ആസനത്തിൽ കൃപ കയറ്റി വയ്ക്കുന്ന ജോസഫ് അച്ചന്മാരോട്

മറുനാടൻ ഡെസ്‌ക്‌

ആത്മീയ തട്ടിപ്പുകാർക്ക് ഏറ്റവും വളക്കൂറുള്ള മണ്ണ് നിർഭാഗ്യവശാൽ ഈ കേരളമാണ്. നമ്മൾ വടക്കേ ഇന്ത്യക്കാരെ നാഴികയ്ക്ക് നാല്പത് വട്ടം കുറ്റം പറയുമ്പോഴും ആത്മീയതയുടെ പേരിൽ ഏത് തരത്തിലുള്ള തട്ടിപ്പിനും ഇവിടെ സാഹചര്യമുണ്ട്. അതിന് മതഭേദമോ ജാതിഭേദമോ ഇല്ല. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഒക്കെ അവരുടെ വിശ്വാസവുമായി പുലബന്ധം പോലും ഇല്ലെങ്കിൽ കൂടി ഏതെങ്കിലും ഒരുത്തൻ തട്ടിപ്പുമായി രംഗത്തിറങ്ങിയാൽ അത് വിശ്വസിച്ച് പോകുന്നു. നിർഭാഗ്യവശാൽ, ഏറെ വിദ്യാഭ്യാസവും പുരോഗമനവും ഉണ്ട് എന്ന് അഭിമാനിക്കുന്ന ക്രൈസ്തവർക്കിടയിൽ ഇത്തരത്തിൽ ആത്മീയ തട്ടിപ്പ് അനുനിമിഷം വളരുകയാണ്.

കരിസ്മാറ്റിക് പ്രസ്ഥാനം എന്ന നിലയിൽ സഭയെ നവീകരിക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രസ്ഥാനം ഒരു പരിധിക്കപ്പുറത്തേക്ക് വളർന്ന് വലുതായപ്പോൾ തട്ടിപ്പിന്റെ ചില സ്വരങ്ങളിലേക്ക് മാറുന്ന കാഴ്‌ച്ച നമ്മൾ കണ്ടു. എന്നാൽ അവയൊക്കെ ദുർബലരായ പാവപ്പെട്ട മനുഷ്യരുടെ ദുർബലമായ മനസ്സിനെ ചൂഷണം ചെയ്തുകൊണ്ട് ആത്മീയതയുടെ പുതിയ ഒരു പാത സ്വീകരിക്കുന്നു എന്നതൊഴിച്ചാൽ കാര്യമായ ദോഷമൊന്നും ചെയ്യുമായിരുന്നില്ല. എന്നാൽ, അതിന്റെ ഏറ്റവും അത്യന്താധുനികമായ പുതിയ വേർഷനുകൾ ഇപ്പോൾ പുറത്തിറങ്ങുന്നത് കാണുമ്പോൾ ഞെട്ടിപ്പോകുകയാണ്.

വലംപിരി ശംഖ് കാട്ടി ചില ഹിന്ദു ആചാര്യന്മാരും മുടി കലക്കിയ വെള്ളം കൊടുത്ത് ചില ഇസ്ലാമിക ആചാര്യന്മാരും നടത്തിക്കൊണ്ടിരുന്ന തട്ടിപ്പിന്റെ ഏറ്റവും ആധുനികമായ വേർഷനാണ് ആലപ്പുഴ ജില്ലയിലെ കലൂരിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ കുറേ നാളുകളായി അവിടെ വിശ്വാസത്തിന്റെയും ആത്മീയതയുടെയും പേരിൽ നടക്കുന്ന തട്ടിപ്പുകളുടെയും നുണപ്രചരണങ്ങളുടെയും ഏറ്റവും തീവ്രമായ അവസ്ഥയിലേക്ക് അവിടം മാറിയിരിക്കുന്നു. കൃപാസനം എന്ന പേരിൽ ജോസഫച്ചൻ എന്ന അവിടുത്തെ വൈദികൻ ഇറക്കുന്ന ഒരു പത്രമാണ് വില്ലൻ. ഈ പത്രം കയ്യിലെടുത്താൽ അത്ഭുതമുണ്ടാകും. പത്രം വിരിച്ച് തുടർച്ചയായി കിടന്നാൽ നടുവ് വേദന മാറും. പത്രം നെഞ്ചോട് ചേർത്തുവച്ചാൽ ഹൃദയാഘാതം മാറും. എവിടെയൊക്കെ രോഗമുണ്ടോ അവിടെയൊക്കെ പത്രം പൊതിഞ്ഞു വെയ്ക്കുക. രോഗം മാറും. പല രോഗികളേയും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അവരൊക്കെ കൃപാസനം പത്രം ചുറ്റിയിരിക്കുകയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP