Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പലരും മുൻകൂട്ടി പ്രവചിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തതുകൊണ്ട് ഞെട്ടൽ ഇല്ല എന്നു പറഞ്ഞ അന്തംകമ്മിയുടെ നിലവാരം എങ്ങനെ അളക്കാൻ കഴിയും? രാജ്യം മഹാദുരന്തത്തിൽ അകപ്പെട്ടപ്പോഴും മോദി വിരോധം തലയ്ക്കു പിടിച്ചു വീരവാദം നടത്തുന്നവരാണ് യഥാർത്ഥ ദേശദ്രോഹികൾ; അടിക്കുകയും തിരിച്ചടിക്കുകയുമല്ല ഭീകരരെ ലോകത്തിനു മുൻപിൽ തുറന്നു കാട്ടുകയാണ് വേണ്ടത്; ഇൻസ്റ്റന്റ് റസ്‌പോൺസ്

പലരും മുൻകൂട്ടി  പ്രവചിക്കുകയും  പ്രതീക്ഷിക്കുകയും  ചെയ്തതുകൊണ്ട് ഞെട്ടൽ  ഇല്ല  എന്നു  പറഞ്ഞ  അന്തംകമ്മിയുടെ  നിലവാരം  എങ്ങനെ അളക്കാൻ  കഴിയും? രാജ്യം മഹാദുരന്തത്തിൽ അകപ്പെട്ടപ്പോഴും മോദി വിരോധം തലയ്ക്കു പിടിച്ചു വീരവാദം നടത്തുന്നവരാണ് യഥാർത്ഥ ദേശദ്രോഹികൾ; അടിക്കുകയും തിരിച്ചടിക്കുകയുമല്ല ഭീകരരെ ലോകത്തിനു മുൻപിൽ തുറന്നു കാട്ടുകയാണ് വേണ്ടത്; ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

തൊരു ഇന്ത്യാക്കാരന്റെയും ഹൃദയം വേദനിപ്പിക്കുകയും, സങ്കടപ്പെടുത്തുകയും ചെയ്യുന്ന ദാരുണസംഭവമാണ് കശ്മീരിലുണ്ടായത്. 39 ഇന്ത്യാക്കാരുടെ ജീവനെടുത്ത ചാവേറാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നീതിക്ക് മുന്നിൽ കൊണ്ടുവന്നേ മതിയാവൂ. അവർ നമ്മൾ ഓരോ ഇന്ത്യാക്കാരന്റെയും സുരക്ഷയ്ക്ക് വേണ്ടി ജീവൻ ബലി കൊടുത്തവരാണ്. അവർക്കും മാതാപിതാക്കളും ഭാര്യയും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. എന്നിട്ടും അവർ രാജ്യത്തിനായി ജീവൻ ബലികൊടുക്കാൻ ത്യാഗം അനുഷ്ഠിക്കുകയായിരുന്നു. അവർ കേവലം തൊഴിൽ അന്വേഷകരും, കുടുംബത്തിന്റെ പട്ടിണി മാറ്റാൻ കേവലമൊരു തൊഴിലായി ഇതിനെ കാണുന്നവരുമാണെന്ന് വിലയിരുത്തുന്നവരുണ്ടാകാം. എന്നാൽ. അത്തരമൊരു തിരഞ്ഞെടുപ്പിന്റെ അങ്ങേത്തലയ്ക്കൽ, രാഷ്ട്രത്തിന് വേണ്ടി സമർപ്പിക്കാൻ തയ്യാറായിരിക്കുന്ന ഒരുമനസ്സ് കൂടിയില്ലെങ്കിൽ, അവർക്കൊരിക്കലും പട്ടാളത്തിൽ ജോലി ചെയ്യാനോ, സിആർപിഎഫിൽ സേവനം അനുഷ്ഠിക്കാനോ സാധിക്കുകയില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ആ രക്തസാക്ഷികളോടൊപ്പം ഉറച്ചുനിൽക്കേണ്ട ബാധ്യതയും ചുമതലയും നമുക്കുണ്ട്.

രാജ്യം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ രാഷ്ട്രീയവും മതവും മറന്നുകൊണ്ട്, രാഷ്ട്രത്തിനൊപ്പം നിൽക്കേണ്ട ബാധ്യതയും നമുക്കോരുത്തർക്കുമുണ്ട്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമൊക്കെ രാജ്യത്തിന്റെ കാവൽ സ്വയം ഏറ്റെടുത്തുകൊണ്ട് തീരുമാനങ്ങൾ എടുക്കുമ്പോൾ, രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളും അതിനെ സർവാത്മനാ പിന്തുണയ്ക്കുന്നു. നിർഭാഗ്യവശാൽ, എന്തിനും ഏതിനും മോദി വിരോധവും സംഘപരിവാർ വിരോധവും മനസ്സിൽ കൊണ്ടുനടക്കുന്ന ചില നികൃഷ്ട ജീവികൾ നമ്മുടെ സോഷ്യൽ മീഡിയ ഇടത്തിലിരുന്ന് കൊണ്ട്, രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചകളാണ് കാണുന്നത്. അവരെ നമുക്ക് സുഡാപ്പികളെന്ന് വിളിക്കാം...ചിലരെ അന്തക്കമ്മികളെന്ന് വിളിക്കാം. എന്നാൽ, ഇത്തരക്കാർ, രാജ്യം ഇത്ര വലിയ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഒറ്റിക്കൊടുക്കുന്ന തരത്തിൽ പെരുമാറുന്നത് അതിദാരുണവും ഭീകരവുമാണ്.

മുനീർ പി.എന്നുപറയുന്ന ഒരാളുടെ ഫേസ്‌ബുക്ക് പോസ്റ്റ് നോക്കുക:'ബാബറി മസ്ജിദ് പൊളിക്കുമ്പോൾ ചെറ്റ ഇന്ത്യൻ പട്ടാളം ചിരിക്കുകയായിരുന്നു. പാക്കിസ്ഥാൻ പട്ടാളം ..ചൈന പട്ടാളം ഒന്നിച്ച് ഇന്ത്യൻ പട്ടാളത്തെ വെടിവച്ചുകൊല്ലുന്ന കാലം വരും എന്നാണ് പോസ്റ്റ്. ഇത്തരമൊരു നെറികേട് എഴുതിപ്പിടിപ്പിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്‌ക്കേണ്ട ബാധ്യത നമ്മുടെ നിയമപാലകർക്കുണ്ട്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല, ഇവിടെ ഇരവാദത്തിന് ഒരുപ്രസക്തിയുമില്ല. ഇത്തരക്കാർ ഈ രാജ്യത്ത് ജീവിക്കേണ്ടവരല്ല. ഇത് അയാൾ എഴുതിയതാണെങ്കിൽ അയാൾ ഇന്ത്യാക്കാരനല്ല. സംഘപരിവാരുകാർ പറയുംപോലെയല്ല..അയാളെ അയാൾ ഇഷ്ടപ്പെടുന്ന പാക്കിസ്ഥാനിലേക്ക് നാടുകടത്തേണ്ടിയിരിക്കുന്നു. ഇതിനെ വേണമെങ്കിൽ നമുക്ക് വിവരമില്ലാത്ത ഏതോ മതഭ്രാന്തന്റെ ജല്പനമായി വേണമെങ്കിൽ തള്ളിക്കളയാം. എന്നാൽ, ദേശാഭിമാനി പോലൊരു പത്രത്തിലെ സീനിയർ സബ് എഡിറ്ററായി ജോലി ചെയ്യുന്ന ഒരു മഹാൻ എഴുതിയിരിക്കുന്നു:' ഈ ഭീകരാക്രമണം പലരും മുൻകൂട്ടി പ്രവചിക്കുകയും, പ്രതീക്ഷിക്കുകയും ചെയ്തതുകൊണ്ട് ഞെട്ടലില്ല..കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിനൊപ്പം..സംഘപരിവാർ പരുങ്ങലിലാകുമ്പോൾ ഭീകരാക്രമണങ്ങളുണ്ടാകും' .എന്താണ് ഇദ്ദേഹം ഇതിലൂടെ ഉദ്ദേശിച്ചത്? സൈനികരുടെ ജീവനെടുത്തത് സംഘപരിവാർ അറിഞ്ഞുകൊണ്ടാണ് എന്നാണോ? മോദി വിരോധവും സംഘപരിവാർ വിരോധവും അതിരുകടന്ന് മുഴുവട്ടായി മാറുമ്പോഴുള്ള പ്രതിഫലനമാണ് ഇതൊക്കെ.

ഇത്തരം ജല്പനങ്ങൾ കടുത്ത രാജ്യദ്രോഹം തന്നെയാണ്. നമ്മുടെ രാജ്യം ഇപ്പോൾ ആവശ്യപ്പെടുന്നത് ഐക്യവും ഒരുമയുമാണ്. യുദ്ധമല്ല. ഈ സംഭവത്തിന്റെ പേരിൽ യുദ്ധം നടത്തണമെന്ന് പറയുന്നവരോട് യോജിപ്പുമില്ല. യുദ്ധം പ്രഖ്യാപിക്കാൻ എളുപ്പം..അവസാനിപ്പിക്കാൻ പ്രയാസവും. എതുയുദ്ധത്തിലും മരിച്ചുവീഴുന്നത് രാജ്യം സംരക്ഷിക്കാൻ ബാധ്യസ്ഥരായ പട്ടാളക്കാരാവും. എന്നാൽ, സ്വർഗത്തിൽ പോകുന്നതിന് വേണ്ടി ആത്മാഹൂതി നടത്തിയ ആ വിഡ്ഢിക്കപ്പുറം, ഇന്ത്യ എന്ന മഹാരാജ്യത്തെ തകർക്കുന്നതിന് വേണ്ടി അച്ചാരം വാങ്ങിയ ഒരുപാടുപേരുണ്ട്. അവരെ കണ്ടെത്തണം. ആ ശൃംഖല തകർക്കണം. അതിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദായാലും പാക്കിസ്ഥാനായാലും. ഇത് നമ്മുടെ രാജ്യത്തിന്റെ വിഷയമാണ് എന്ന് കരുതി ഒറ്റക്കൊടിക്കീഴിൽ ഒന്നിച്ചുനിൽക്കേണ്ട സമയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP