Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എഴുത്തുകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഏതുകൊലവിളിയും അപലപനീയം തന്നെ; എന്നാൽ അത് ഹിന്ദു ദൈവങ്ങൾക്ക് മാത്രം ബാധകം ആകുന്നത ഇരട്ടത്താപ്പാണ്; പ്രവാചകന്റെ ചിത്രം പോലും വരക്കാൻ അനുവദിക്കാത്തവർ എന്തുകൊണ്ടാണ് ക്ഷേത്രത്തിൽ സുന്ദരികളായി പോകുന്നത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതം അറിയിക്കുന്നതാണ് എന്നു പറയുന്നത്?

എഴുത്തുകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഏതുകൊലവിളിയും അപലപനീയം തന്നെ; എന്നാൽ അത് ഹിന്ദു ദൈവങ്ങൾക്ക് മാത്രം ബാധകം ആകുന്നത ഇരട്ടത്താപ്പാണ്; പ്രവാചകന്റെ ചിത്രം പോലും വരക്കാൻ അനുവദിക്കാത്തവർ എന്തുകൊണ്ടാണ് ക്ഷേത്രത്തിൽ സുന്ദരികളായി പോകുന്നത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതം അറിയിക്കുന്നതാണ് എന്നു പറയുന്നത്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളത്തിൽ ഏറ്റവും ശ്രദ്ധേയരായ യുവ എഴുത്തുകാരിൽ ഒരാളായ എസ് ഹരീഷിന്റെ മീശ എന്നു പേരുള്ള നോവലിലെ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് ചേദിക്കുകയാണ് അതീവ സുന്ദരികളായി എന്തിനാണ് സ്ത്രീകൾ അമ്പലത്തിൽ പോകുന്നതെന്ന്. ഉത്തരമായ മറ്റൊരു രണ്ടാമത്തെ കഥാപാത്രം പറയുന്നു പ്രാർത്ഥിക്കാനെന്ന്. എന്നാൽ, ചോദ്യം ഉന്നയിച്ച് മറ്റേ കഥാപാത്രം പറയുകയുണ് അവരുടെ ലൈംഗിക സമ്മതം അറിയിക്കുന്നതിന് വേണ്ടിയാണ്. ഇക്കാര്യത്തിൽ രണ്ട് കകാര്യങ്ങളും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്ഷേത്രത്തിലെ പൂജാരിമാരായാണ് ഇത്തരം ലൈംഗിക കാര്യങ്ങളിൽ മുന്നിലെന്നും. രണ്ടാമത് പറയുന്നത്, ഇവർ എന്തുകൊണ്ടാണ് മാസത്തിൽ രണ്ട് ദിവസവും നാല് ദിവസവും ക്ഷേത്രത്തിൽ പോകാത്തത് എന്നു കൊണ്ടാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ആഴം പരിശോധിച്ചാൽ അതിനൊരു കുറ്റം പറയാൻ സാധിക്കില്ല.

മതങ്ങളും ദൈവങ്ങളുമൊക്കെ കീറിമുറിക്കുന്നതാണ് സാഹിത്യം എന്നു പറയുന്നത്. ഒരു കാഥാപാത്രത്തിന്മേൽ ഒരു സംശയം ഉണ്ടായാൽ അങ്ങനെ പറയുന്നതിൽ തെറ്റില്ല താനും. എന്നാൽ, ആ ചോദ്യങ്ങൾ ചർച്ചയാകാനുന്നതൊന്നും പുതുമയുള്ള കാര്യമല്ല. പാശ്ചാത്യരാജ്യങ്ങളിലും ഇത്തരം സംഭവം പതിവാണ് താനും. എന്നാൽ, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ അത്രയും വലുപ്പത്തിൽ കാണാനുള്ള വലുപ്പം നമുക്കില്ല. ഒരു ചെറിയ വാക്കും ഫേസ്‌ബുക്കു പോസ്റ്റും ലഹളകൾക്ക് ഇടയാക്കും.. അതുകൊണ്ട് തന്നെ ഈ രാജ്യത്തെ വിശ്വാസത്തെ ഹനിക്കുന്ന പരാമർശങ്ങൾ ഗൗരവമായി കാണേണ്ടതാണ്. അതുകൊണ്ടു തന്നെ ഈ രാജ്യത്തെ വിശ്വാസത്തെ ബാധിക്കുന്ന പരാമർശം നടത്തിയതിൽ എഴുത്തുകാരനായ ഹരീഷ് കുറച്ചു കൂടി ജാഗ്രത കാണിക്കേണ്ടാതായിരുന്നു.

എന്നാൽ ഇതിന്റെ ഹിരീഷിന്റെ കുടുംബത്തെ കുറ്റപ്പെടുത്തുന്നതും അദ്ദേഹത്തിന്റെ കുടുംബത്തെ അപമാനിക്കുന്നതും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നല്ലതല്ല. എന്നാൽ, ഹരീഷ് ഇത്തരമൊരു പരാമർശം നടത്തും മുമ്പ് ഒരു കാര്യം ശ്രദ്ധിക്കേണ്ടതായിരുന്നു. അത് കേരളത്തിലെയും ഭാരതത്തിലെയും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമാണ്. പലപ്പോഴും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തുകൊണ്ട് ഹിന്ദു ദൈവങ്ങൾ മാത്രം അപമാനിക്കപ്പെടുന്നു എന്ന ചോദ്യം ശ്രദ്ധേയമാണ്. ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷം ഉള്ളതു കൊണ്ടും ആ ഹിന്ദുക്കളിൽ ഭൂരിഭാഗവും മതേതര വാദികൾ ആണെന്നതും ആയിരിക്കാം ഹിന്ദുദൈവങ്ങൾ അപമാനിക്കപ്പെടാൻ ഇടയാക്കുന്നത്... ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ പൂർണരൂപം കാണാൻ വീഡിയോ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP