Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാലഭാസ്‌ക്കറിന്റെ മരണത്തിന് പിന്നാലെ മറുനാടൻ നടത്തിയ വെളിപ്പെടുത്തലുകൾ കേട്ട് പുലഭ്യം വിളിച്ചവരൊക്കെ എവിടെ? ഇന്ന് ഞങ്ങൾ പറയുമ്പോൾ നിങ്ങൾ കളവെന്ന് പറയുന്നത് നാളെ സത്യമായി മാറുമ്പോഴെങ്കിലും തെറിവിളിച്ചവർ ക്ഷമ പറയേണ്ടതല്ലേ? ഹീരയും മാംഗോയും ചെമ്മണ്ണൂരും അടക്കം എത്രയോ ഞെട്ടിക്കുന്ന നുണകൾ സത്യങ്ങളായി മാറി? അറിയുക ഈ കാലത്തിന്റെ സത്യം മറുനാടനാണ്... മറുനാടൻ മാത്രമാണ്..

ബാലഭാസ്‌ക്കറിന്റെ മരണത്തിന് പിന്നാലെ മറുനാടൻ നടത്തിയ വെളിപ്പെടുത്തലുകൾ കേട്ട് പുലഭ്യം വിളിച്ചവരൊക്കെ എവിടെ? ഇന്ന് ഞങ്ങൾ പറയുമ്പോൾ നിങ്ങൾ കളവെന്ന് പറയുന്നത് നാളെ സത്യമായി മാറുമ്പോഴെങ്കിലും തെറിവിളിച്ചവർ ക്ഷമ പറയേണ്ടതല്ലേ? ഹീരയും മാംഗോയും ചെമ്മണ്ണൂരും അടക്കം എത്രയോ ഞെട്ടിക്കുന്ന നുണകൾ സത്യങ്ങളായി മാറി? അറിയുക ഈ കാലത്തിന്റെ സത്യം മറുനാടനാണ്... മറുനാടൻ മാത്രമാണ്..

മറുനാടൻ മലയാളി ബ്യൂറോ

ബാലഭാസ്‌കർ എന്ന അനുഗ്രഹീത കലാകാരൻ തന്റെ യൗവനം പൂർത്തിയാകുന്നതിന് മുമ്പ് ഈ ലോകത്തോട് വിടപറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തിൽ മലയാളിക്കുണ്ടായ ഞെട്ടലും വേദനയും ഇനിയും മാറിയിട്ടില്ല. ബാലഭാസ്‌കർ എങ്ങനെ മരിച്ചു എന്നത് ഇന്ന കേരളം വേദനയോടുകൂടി ചർച്ച ചെയ്യുന്നു. അത് ഒരു സ്വാഭാവിക മരണം അല്ലെങ്കിൽ അപകടം ആയിരുന്നില്ലെന്നും അതൊരു കരുതിക്കൂട്ടിയുള്ള കൊലപാതകം ആയിരുന്നു എന്നും കേരളം ഇന്ന് പേടിയോടുകൂടി കേൾക്കുന്നു. എല്ലാവരെയും പോലെ എനിക്കും ആ കലാകാരന്റെ നഷ്ടത്തിൽ വേദനയുള്ളതുകൊണ്ടു തന്നെ ഇതിന്റെ പിന്നിൽ ആരെങ്കിലും പരോക്ഷമായെങ്കിലും പ്രവർത്തിച്ചാൽ അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും അവരെ തുറുങ്കിലടയ്ക്കണമെന്ന് വിശ്വസിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു.

 ഒരു യുവകലാകാരൻ ഇങ്ങനെ അകാലത്തിൽ കൊല്ലപ്പെടുക എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അപമാനമാണ്, വേദനാജനകമാണ്. ഇക്കാര്യത്തിൽ ആർക്കും തർക്കമില്ല. അതിന്റെ പിന്നിൽ പ്രവർത്തിച്ചത് സ്വർണ്ണക്കടത്ത് മാഫിയ ആണെങ്കിലും, സുഹൃത്തുക്കൾ എന്നപേരിൽ കൂടെക്കൂടിയ ചതിയന്മാർ ആണെങ്കിലും അത് സത്യമറിയട്ടെ. ലോകം നീതി നേടിത്തരട്ടെ. എന്നാൽ, എന്റെ വിഷയം അതല്ല. ബാലഭാസ്‌കറിന്റെ മരണം കൊലപാതകം ആണെങ്കിൽ ആ കൊല നടത്തിയവരെ സമൂഹത്തിന് മുന്നിൽ എത്തിക്കണം എന്ന കാര്യത്തിൽ എന്തിനാണ് തർക്കിക്കുന്നത്. അങ്ങനെ തന്നെ വേണം. എന്നാൽ, ഈ വിഷയം ആദ്യം ഈ ലോകത്തോട് വിളിച്ചുപറഞ്ഞത് മറുനാടനായിരുന്നു എന്നത് ഇപ്പോഴെങ്കിലും പറയേണ്ടതില്ലേ?

അന്ന ഞങ്ങൾ ഇത് റിപ്പോർട്ട് ചെയ്തപ്പോൾ എന്നെയും മറുനാടനെയും പുലഭ്യം വിളിച്ചവർ എവിടെയാണ്? ബാലഭാസ്‌കറിന്റെ മരണത്തിന്റെ ഏതാനും ദിവസങ്ങൾക്കകം ഞാൻ നേരിട്ടു പ്രത്യക്ഷപ്പെട്ടു നടത്തിയ ഒരു വീഡിയോയിൽ ഈ മരണത്തിന്റെ പിന്നിൽ കൃത്യമായ ഒരു അജണ്ടയുണ്ട് എന്ന വീട്ടുകാർ സംശയിക്കുന്നു എന്ന് പറഞ്ഞിരുന്നു. ആ വീഡിയോ നിങ്ങൾക്ക് സെർച്ച് ചെയ്താൽ കിട്ടും. അല്ലെങ്കിൽ ലിങ്കും ഇതിനോടൊപ്പം കൊടുക്കാം. അന്നും ഇത് ഒരപകടമരണം ആകാനാണ് സാധ്യത എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. എന്നാൽ, മരണത്തിന് പിന്നിൽ ചില ദുരൂഹതകളുണ്ട്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP