Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ ചെന്ന് അറസ്റ്റിലായി ജയിലിൽ അടയ്ക്കുമെന്ന് ഭയന്ന് അതൊഴിവാക്കാൻ വേണ്ടിയാണോ ബിജെപി സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം തുടങ്ങിയത് ? എന്തുകൊണ്ടാണ് ശ്രീധരൻപിള്ള നിലയ്ക്കൽ പോലും എത്തി നോക്കാതിരുന്നത് ? ഭഗവാന് വേണ്ടി തെരുവിൽ ഇറങ്ങി കേസിൽ കുടുങ്ങിയ ആ 60,000പേരുടെ ഉത്തരവാദിത്തം ബിജെപി ഏറ്റെടുക്കുമോ? - ഇൻസ്റ്റന്റ് റെസ്‌പോൺസ്‌

ശബരിമലയിൽ ചെന്ന് അറസ്റ്റിലായി ജയിലിൽ അടയ്ക്കുമെന്ന് ഭയന്ന് അതൊഴിവാക്കാൻ വേണ്ടിയാണോ ബിജെപി സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം തുടങ്ങിയത് ? എന്തുകൊണ്ടാണ് ശ്രീധരൻപിള്ള നിലയ്ക്കൽ പോലും എത്തി നോക്കാതിരുന്നത് ? ഭഗവാന് വേണ്ടി തെരുവിൽ ഇറങ്ങി കേസിൽ കുടുങ്ങിയ ആ 60,000പേരുടെ ഉത്തരവാദിത്തം ബിജെപി ഏറ്റെടുക്കുമോ? - ഇൻസ്റ്റന്റ് റെസ്‌പോൺസ്‌

മറുനാടൻ ഡെസ്‌ക്‌

ണ്ടുമാസം നീണ്ട കേരളത്തിന്റെ സംഘർഷഭരിതമായ അന്തരീക്ഷം ഇന്നത്തോടെ ശാന്തമാകുമോ? അതിനായി പ്രാർത്ഥിക്കാം. ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കേരളം അത്രമേൽ സംഘർഷപൂർണമായിരുന്നു. രണ്ടുമാസത്തിനുശേഷം നടയടച്ചു. എല്ലാവരും പിരിഞ്ഞുപോകുമ്പോൾ ഇനിയൊരു കലാപം ഇതിന്റെ പേരിൽ ഉണ്ടാകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇങ്ങനെയൊക്കെ ആണെങ്കിലും മണ്ഡല-മകരവിളക്ക് കാലം അവസാനിക്കുമ്പോൾ ചില ചോദ്യങ്ങൾ ഉത്തരംകിട്ടാതെ അലയുന്നുണ്ട്.

അതിലൊന്ന് ഭഗവാന്റെ ആചാരങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി മുന്നിൽ നിന്ന ബിജെപി നേതാക്കന്മാർ എന്തിനുവേണ്ടി ആയിരുന്നു സെക്രട്ടേറിയറ്റ് പടിക്കൽ ഇത്രയും ദിവസം നീണ്ട സമരം നടത്തിയത് എന്നതുതന്നെ. അവരുടെ ഉപവാസ സമരം അവസാനിച്ചപ്പോൾ ഒരു ചോദ്യം ഉയരുന്നുണ്ട്. എന്തായിരുന്നു ഇതിന്റെ ലക്ഷ്യം. ഇങ്ങനെയൊരു സമരം പ്രഖ്യാപിച്ച് ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ള പറഞ്ഞത് ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുകയാണ് ലക്ഷ്യമെന്നാണ്.

ഇങ്ങനെയൊരാവശ്യം ഹൈക്കോടതിയിലും ഉന്നയിച്ചു. എന്നാൽ അത് തള്ളിക്കഞ്ഞപ്പോൾ നിരാഹാരം അവസാനിപ്പിക്കണമായിരുന്നു. സമരം ഇവിടെ കൊടുമ്പിരിക്കൊള്ളവേ നിരോധനാജ്ഞയും തുടർന്നു. ദിവസങ്ങൾക്ക് മുമ്പ് സർക്കാർ നിരോധനാജ്ഞയും പിൻവിച്ചിരുന്നു. എന്നിട്ടും സമരം നിർത്തിയില്ല. ഇന്ന് രാവിലെ നടയടച്ചു കഴിഞ്ഞപ്പോൾ പത്തുമണിയോടെ സമരം പിൻവലിച്ചിരിക്കുന്നു.

അപ്പോൾ എന്തിനു വേണ്ടിയായിരുന്നു സമരം. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിക്ക് ശബരിമലയിൽ മുതലെടുക്കുക എന്നതിലപ്പുറം ഒരു താൽപര്യവും ഉണ്ടായിരുന്നില്ല എന്ന ആരോപണത്തെ ഇത് ശരിവയ്ക്കുകയാണ്. നേതാക്കന്മാർ ഇവിടെ നിരാഹാരം കിടന്നാൽ ശബരിമലയിലേക്ക് പോകുക എന്ന വെല്ലുവിളി ഒഴിവാക്കാം എന്ന തന്ത്രമായിരിക്കാം ഈ സമരത്തിന്റെ പിന്നിലെന്ന് സംശയിച്ചാലും കുറ്റം പറയാനാവില്ല. കെ സുരേന്ദ്രൻ സന്നിധാനത്ത് ചെല്ലുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തതുതന്നെ ആകാം മറ്റു നേതാക്കന്മാരേയും പിന്നോട്ടടിച്ചതിന്റെ പ്രധാന പ്രേരണ.

പി.എസ് ശ്രീധരൻപിള്ളപോലും പത്തനംതിട്ടയ്ക്ക് അപ്പുറത്തേക്ക് പോകാൻ കൂട്ടാക്കിയില്ല. അദ്ദേഹം നിരോധനാജ്ഞ പിൻവലിക്കുന്നതിനും ആചാരം സംരക്ഷിക്കുന്നതിനും കേരളം മുഴുവൻ ജാഥയും സമരവും നടത്തി. എന്നാൽ പത്തനംതിട്ടയിൽ നിന്ന് വണ്ടികയറി നിലയ്ക്കൽ വരെ പോകാനുള്ള മര്യാദപോലും ശ്രീധരൻപിള്ള കാട്ടിയില്ല.

പക്ഷേ, ആർഎസ്എസ് ഇക്കാര്യത്തിൽ കുറച്ചുകൂടെ ആത്മാർത്ഥത കാട്ടി. അറിയപ്പെടുന്ന നേതാക്കന്മാർ സന്നിധാനത്ത് എത്തുകയും സമരത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ബിജെപി നേതാക്കൾ അങ്ങോട്ട് തിരിഞ്ഞുനോക്കാതിരുന്നത് എന്നതിന് ഉത്തരംകൂടി മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം കഴിയുമ്പോൾ പറയേണ്ടതുണ്ട്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP