Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിൽ ബിജെപിക്ക് സാധ്യതയുള്ള ഏക മണ്ഡലത്തിൽപോലും എന്തുകൊണ്ടാണ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത്? സുരേന്ദ്രനെപ്പോലെ ജനകീയനായ ഒരു നേതാവിന്റെ പേര് പരിഗണിക്കാൻ പോലും മടിക്കുന്നത് എന്തുകൊണ്ട്? തോൽക്കുമെന്ന് ഉറപ്പായിട്ടും എന്തുകൊണ്ടാണ് ബിജെപി നേതാക്കൾ സീറ്റിനു വേണ്ടി ഇങ്ങനെ ഇടികൂട്ടുന്നത്? കേരളത്തിലെ ബിജെപി നാണക്കേടിന്റെ കൂടാരമായി മാറുമ്പോൾ. - ഇൻസ്റ്റന്റ് റെസ്‌പോൺസ്

കേരളത്തിൽ ബിജെപിക്ക് സാധ്യതയുള്ള ഏക മണ്ഡലത്തിൽപോലും എന്തുകൊണ്ടാണ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത്?  സുരേന്ദ്രനെപ്പോലെ ജനകീയനായ ഒരു നേതാവിന്റെ പേര് പരിഗണിക്കാൻ പോലും മടിക്കുന്നത് എന്തുകൊണ്ട്?  തോൽക്കുമെന്ന് ഉറപ്പായിട്ടും എന്തുകൊണ്ടാണ് ബിജെപി നേതാക്കൾ സീറ്റിനു വേണ്ടി ഇങ്ങനെ ഇടികൂട്ടുന്നത്?  കേരളത്തിലെ ബിജെപി നാണക്കേടിന്റെ കൂടാരമായി മാറുമ്പോൾ. - ഇൻസ്റ്റന്റ് റെസ്‌പോൺസ്

ഷാജൻ സ്‌കറിയ

രുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റും നേടുമെന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ അവകാശപ്പെട്ടത്. തമാശ പറയുന്ന കാര്യത്തിൽ ശോഭാ മുൻപന്തിയിൽ ആയതുകൊണ്ട് അതിന് നമുക്ക് കുറ്റം പറയാനാവില്ല. എന്നാൽ നിഷ്പക്ഷരായ ജനങ്ങൾ ഉൾപ്പെടെ വിലയിരുത്തുമ്പോൾ തിരുവനന്തപുരം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ്. പ്രത്യേകിച്ച് കുമ്മനത്തെ രാജിവയ്പിച്ച് ഇവിടെ ഇറക്കുമ്പോൾ ചർച്ചയാകുന്നത് ഇതുതന്നെയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒ രാജഗോപാൽ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തിൽ ഇത്തരമൊരു പ്രതീക്ഷ പുലർത്തുന്നതിൽ അർത്ഥമുണ്ടുതാനും.

എന്നാൽ ബിജെപി നേതാക്കന്മാരോട് ഒരു ചോദ്യമുണ്ട്. തിരുവനന്തപുരത്ത് ബിജെപിയുടെ സ്ഥാനാർത്ഥി ആരെന്ന് ഇനിയെങ്കിലും പറയൂ. കുമ്മനം മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് വന്നിറങ്ങിയത് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാനാണ് എന്ന് മാധ്യങ്ങൾ എഴുതുമ്പോഴും ബിജെപിയിൽ ആരും അങ്ങനെയൊരു തീരുമാനമുണ്ടെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി. ഒന്നാംഘട്ട പ്രചരണവും കഴിഞ്ഞു. എന്നിട്ടും ഇതുവരെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

കോൺഗ്രസ് അങ്ങനെ ചെയ്യാൻ വൈകുന്നതിന്റെ കാരണം എല്ലാവർക്കും അറിയാം. എന്നും കോൺഗ്രസ് അങ്ങനെതന്നെയാണ്. സ്ഥാനാർത്ഥി മോഹികളും സീറ്റുമോഹികളും ഇടിച്ചുനിൽക്കുമ്പോൾ ലിസ്റ്റ് പുറത്തുവിടാൻ അവർ സമയമെടുക്കാറുണ്ട്. ഇന്ന് കോൺഗ്രസ് ലിസ്റ്റ് വരുമെന്ന് ഉറപ്പായിട്ടും ബിജെപിക്കാർ ഒരു സൂചനയും പുറത്തുവിടുന്നില്ല. ഇങ്ങനെയൊരു സാഹചര്യം വ്യക്തമാക്കുന്നത് ബിജെപിയെന്ന പാർട്ടിയുടെ കേരളത്തിലെ പരിതാപകരമായ അവസ്ഥ തന്നെയാണ്. - ഇക്കാര്യമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ചചെയ്യുന്നത്.

പിരിച്ചെടുക്കുന്ന കാശിൽ നല്ലൊരു പങ്ക് പോക്കറ്റിൽവച്ച് ഇവിടത്തെ തിരഞ്ഞെടുപ്പിനെ ബിജെപി നേതാക്കൾ കൈകാര്യം ചെയ്യുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇപ്പോഴത്തെ സാഹചര്യം. അവർക്ക് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല എന്നത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒ്ന്നിന്റെ അടയാളമാണെന്ന് പറയാതെവയ്യ. ബിജെപി നേതാക്കൾ ഓർക്കുക. അണികൾ ഇതെല്ലാം കാണുന്നുണ്ട്. ഈ പാർട്ടിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന നിഷ്പക്ഷരായവർ ഇതൊക്കെ കാണുന്നുണ്ട്. അവർക്കറിയാം നിങ്ങൾ നടത്തുന്നത് രാഷ്ട്രീയമല്ല, മറിച്ച് കച്ചവടമാണ് എന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP