Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചലിച്ചത്രോത്സവം ലോകത്തിനു മുൻപിൽ കേരളത്തിന്റെ അന്തസ്സ് കാക്കുന്ന അപൂർവ അവസരമാണ്; യുവജനോത്സവം ആയിരകണക്കിന് കുട്ടികളുടെ വർഷങ്ങൾ നീണ്ട സ്വപനത്തിന്റെ അഭയവും; ഒരു വെള്ളപ്പൊക്കം വന്നാൽ ഒലിച്ചു പോകുന്നതല്ല നമ്മുടെ ആവേശവും ആത്മധൈര്യവും എന്ന് ലോകത്തിനു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്; ചെലവ് ചുരുക്കാൻ ആണെങ്കിൽ സർക്കാർ പരസ്യങ്ങൾ വേണ്ടെന്ന് വയ്ക്കൂ- ഇൻസ്റ്റന്റ് റെസ്‌പോൺസ്

ചലിച്ചത്രോത്സവം ലോകത്തിനു മുൻപിൽ കേരളത്തിന്റെ അന്തസ്സ് കാക്കുന്ന അപൂർവ അവസരമാണ്; യുവജനോത്സവം ആയിരകണക്കിന് കുട്ടികളുടെ വർഷങ്ങൾ നീണ്ട സ്വപനത്തിന്റെ അഭയവും; ഒരു വെള്ളപ്പൊക്കം വന്നാൽ ഒലിച്ചു പോകുന്നതല്ല നമ്മുടെ ആവേശവും ആത്മധൈര്യവും എന്ന് ലോകത്തിനു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്; ചെലവ് ചുരുക്കാൻ ആണെങ്കിൽ സർക്കാർ പരസ്യങ്ങൾ വേണ്ടെന്ന് വയ്ക്കൂ- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

കേരളം നേരിടുന്ന മഹാ പ്രളയത്തിന്റെ ഭാഗമായി നമ്മൾ ആഘോഷങ്ങളിൽ നിന്നെല്ലാം വിട്ട് നിൽക്കുകയാണ്. ഇന്ന് നമ്മുടെ ഏറ്റവും വലിയ ലക്ഷ്യം എന്നത് നമ്മുടെ നാടിനെ പുനർനിർമ്മിക്കുക എന്നതാണ്. പുനർനിർമ്മിക്കുക എന്ന വാക്ക് അതേപടി പുനർനിർമ്മിക്കുകയല്ല. ഒരു നവീനമായ കേരളം കെട്ടിപ്പടുക്കുകയാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ നമ്മൾ ആഘോഷങ്ങളോട് വിടപറയുന്നു മലയാളികൾ നെഞ്ചിലോറ്റി കൊട്ടിഘോഷിക്കുന്ന ഓണം ഇക്കുറി ആഘോഷിച്ചില്ല.

ഇത്തവണ ഒരു പടികൂടി കടന്ന് സർക്കാർ ഒരു ഉത്തരവിറക്കിയിരിക്കുകയാണ്. ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാം ധൂർത്ത് ആണെന്ന്. ഒരുതരത്തിൽ വ്യാഖ്യാനിക്കാൻ സാധിക്കുന്നതുകൊണ്ടുതന്നെ അതിന്റെ പേരിലുള്ള സർക്കാർ ചെലവ് ഇല്ലാതാകുന്നത് നല്ലത് തന്നെയാണ്. അങ്ങനെ സർക്കാർ ധൂർത്ത് എന്നപേരിൽ ഇല്ലാതാക്കിയിരിക്കുന്ന രണ്ട് ഉദാഹരണങ്ങളുണ്ട്. ഒന്ന് സംസ്ഥാനത്തെ സ്‌കൂൾ യുവജനോത്സവം ആണെങ്കിൽ രണ്ടാമത്തേത് തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവമാണ്. വർഷങ്ങളായി പരിശീലനം ലഭിക്കുന്ന കുട്ടികളുണ്ട്. അവരുടെ പ്രതിഭ മാറ്റുരയക്കാൻ അവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആഘോഷമാണ് അത്. അത് മാതാപിതാക്കളും ബന്ധുക്കളും മാത്രമല്ല. കേരളീയ സമൂഹം മുഴുവൻ ആകാംഷയോടെ കാത്തിരിക്കേണ്ട ഒന്നാണ്. ഈ സമയത്ത് ചലച്ചിത്രോത്സവവും അങ്ങനെ തന്നെയാണ്.

ചലച്ചിത്രോൽസവം ആസ്വദിക്കുന്നതും ആഘോഷിക്കുന്നതും സമൂഹത്തില വളരെ ചെറിയ ഒരു വിഭാഗം മാത്രമാണെങ്കിലും ലോകം എമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ മലയാള സിനിമയെ ആസ്വദിക്കുന്നത് ഇത്തരത്തിലാണ്. കേരളത്തെ ലോകത്തെ ഏറ്റവും സാംസ്‌കാരിക ഉന്നതിയുള്ള നാടായി കാണുന്ന ഉത്സവത്തെ പെട്ടന്ന് മറന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. രാജ്യത്തെ ഒളിമ്പിക്സ് അടക്കമുള്ള കായിക ഇനങ്ങൾ രാജ്യത്തെ അഭിമാനത്തിന്റെ പ്രശ്നമാണെന്ന് ഓർക്കുക. അതുപോലെ കേരളത്തിന്റെ അഭിമാനം നിലനിർത്തുന്ന ഒരാഘോഷത്തെ നമ്മൾ വേഗം തള്ളിക്കളയുകയാണ്.

ദുരന്തങ്ങളും ദുഃഖങ്ങളുമൊക്കെ പറയാനുള്ളതാണ്. ലോകത്ത് എല്ലാ മനുഷ്യരും അവർക്ക് ഏറ്റവും പ്രിയപ്പെട്ടവർ മരിച്ചാൽ പോലും അതിന്റെ ഷോക്കിൽ നിന്ന് മാറുന്നു. ദുന്തങ്ങളേയും ദുഃഖങ്ങളേയും അതിജീവിക്കാൻ കഴിയുന്നവരാണ് മലയാളി. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP