Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാവപ്പെട്ടവനെ കള്ളനെന്ന് വിളിച്ച് ഇരുമ്പ് ദണ്ഡ് കൊണ്ട് ഉരുട്ടി കൊന്നിട്ടും ഈ വൃത്തിക്കെട്ടവൻ എങ്ങനെ ഇപ്പോഴും ഡിവൈഎസ്‌പി ആയി സർക്കാർ ശമ്പളം വാങ്ങി? ഒരു ദിവസം പോലും അകത്ത് കിടത്താത്തത് ഈ പരിഷകളെ ഇപ്പോഴും കാക്കുന്നതാരാണ്? പാവപ്പെട്ടവനും നീതി കിട്ടുന്ന രാജ്യമാണ് എന്റെ ഇന്ത്യയെന്ന് സാധാരണക്കാരനെ കൊണ്ട് പറയിപ്പിച്ച ജഡ്ജി ഉമ്മാ..

പാവപ്പെട്ടവനെ കള്ളനെന്ന് വിളിച്ച് ഇരുമ്പ് ദണ്ഡ് കൊണ്ട് ഉരുട്ടി കൊന്നിട്ടും ഈ വൃത്തിക്കെട്ടവൻ എങ്ങനെ ഇപ്പോഴും ഡിവൈഎസ്‌പി ആയി സർക്കാർ ശമ്പളം വാങ്ങി? ഒരു ദിവസം പോലും അകത്ത് കിടത്താത്തത് ഈ പരിഷകളെ ഇപ്പോഴും കാക്കുന്നതാരാണ്? പാവപ്പെട്ടവനും നീതി കിട്ടുന്ന രാജ്യമാണ് എന്റെ ഇന്ത്യയെന്ന് സാധാരണക്കാരനെ കൊണ്ട് പറയിപ്പിച്ച ജഡ്ജി ഉമ്മാ..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നീതി നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ ഒരു ദിവസമാണ് ഇന്ന്. തിരുവനന്തപുരത്തെ ഫോർട്ട് പൊലീസ് സ്‌റ്റേഷനിൽ ഒരു നിരപരാധിയായി സാധാരണക്കാരനെ ഉരുട്ടിക്കൊന്ന നരാധമന്മാരായ രണ്ട് പൊലീസുകാർക്ക് വധശിക്ഷ വിധിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടെ ഈ വിധിയിലൂടെ ഏതൊരു സാധാരണക്കാരനും നീതിലഭിക്കും എന്ന വികാരാമാണ് ഉണ്ടായിരിക്കുന്നത്. ഇത് ജനാധിപത്യവും നീതിയും പുലരണം എന്നാഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം സന്തോഷം കൊണ്ട് പൊട്ടിക്കരയുന്ന അവസരമുണ്ടാക്കി.

അത് നാട്ടുകാരെ അറിയാക്കാനുള്ള നിയോഗം ഉണ്ടായപ്പോൾ ഒന്നിധികം തവണ എന്റെയും കണ്ണു നിറഞ്ഞു. കാരണം നീതി എപ്പോഴും സമ്പന്നരോടൊപ്പം മാത്രം, നീതി എപ്പോഴും അധികാരമുള്ളവരോടൊപ്പം മാത്രമുള്ളതാണെന്നാണ് നാം പഠിച്ചിരിക്കുന്നത്. സമ്പന്നർ എന്തു ചെയ്താലും സുപ്രീംകോടതി വരെ പോയി അനുകൂല വിധി സമ്പാദിക്കുന്ന അവസ്ഥയുണ്ട്. ശബ്ദമില്ലാത്തവൻ, സാധാരണക്കാരൻ നീതി നിഷേധിക്കപ്പെട്ട് സ്വയം പൊട്ടിക്കരഞ്ഞ് ജീവിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

താൻ മരിക്കുമ്പോൾ കൊള്ളിവെക്കുമെന്ന് കരുതിയ മകന്റെ ചിത കണ്ട ആ അമ്മയുടെ കണ്ണുനീർ ദൈവം കണ്ടു എന്നു പറയേണ്ടി വരും. എല്ലാ അധികാര ശൃംഖലകളും അവർക്കെതിരെ നിന്നപ്പോൾ നീതിപീഠം അവർക്ക് അനുകൂലമായി നിന്നു. പണമില്ലാതെ, സാക്ഷിക്കൾ കൂറുമാറിയും ഈ കേസിൽ തുടക്കം മുതൽ അട്ടിമറി ശ്രമങ്ങൽ നടന്നിരുന്നു. എന്നിട്ടും തളരാരെ പോരാടിയ ആ അമ്മക്കൊപ്പമാണ് ഒടുവിൽ നീതി എത്തിയത്. അവരുടെ വാക്കു കേൾക്കാൻ ഒരു ജഡ്ജിയുണ്ടായി. അവരുടെ വാക്കിന് വിലകൊടുത്തു അധികാര സ്ഥാനത്തിരിക്കുന്നവർക്കെതിരെ ഒടുവിൽ നടപടിയുണ്ടായി.

നിരവധി കേസുകൾക്കിടയിൽ ദൈവത്തിന്റെ ദൂതർ പ്രത്യക്ഷപ്പെട്ടു എന്നു തന്നെ പറയേണ്ടി വരും. ആ അമ്മയുടെ കണ്ണുനീരിന്റെ ശക്തി അത്രയ്ക്ക് വലുതായിരുന്നു. ദൈവം തന്നെ സാക്ഷിയായി ഈ കേസിൽ. പാവപ്പെട്ടവനും നീതി കിട്ടുന്ന രാജ്യമാണ് എന്റെ ഇന്ത്യയെന്ന് സാധാരണക്കാരനെ കൊണ്ട് പറയിപ്പിച്ച ജഡ്ജി എല്ലാ പ്രശംസയും അർഹിക്കുന്നു. ഉദയകുമാർ ഉരുട്ടികൊലപാതകത്തിലെ നിർണായകമായി വിധിയാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസിൽ. ഇൻസ്റ്റന്റ് റെസ്‌പോൺസിൽ പൂർണരൂപത്തിനായി വീഡിയോ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP