Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

നിയമത്തെ വെല്ലുവിളിക്കാൻ തുടർച്ചയായി നുണ പറഞ്ഞ് വിചാരണ ഒഴിവാക്കിയ ഫ്രാങ്കോ മുളയ്ക്കൽ ഒടുവിൽ കോവിഡ് ചോദിച്ച് വാങ്ങി ജയിൽ ഒഴിവാക്കിയിരിക്കുന്നു? ഈ നുണയനെ നിയമം പഠിപ്പിക്കാൻ ജയിലിൽ കോവിഡ് വാർഡൊരുക്കണം? തിരുക്കുരുശും സ്ഥാന ചിഹ്നങ്ങളും അണിഞ്ഞ് നിയമത്തെ വെല്ലുവിളിക്കുന്ന ഈ മെത്രാനെ ആരു നന്നാക്കും?

മറുനാടൻ ഡെസ്‌ക്‌

താണ്ട് ആറ് മാസമായി ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ എന്ന കോവിഡ് 19. എന്നാൽ മനുഷ്യചരിത്രത്തിൽ ആദ്യമായി ഒരാൾ കോവിഡ് ചോദിച്ച് വാങ്ങുന്നത് ഇന്നായിരിക്കും. അതും നമ്മുടെ സ്വന്തം ഇന്ത്യയിൽ. ഫ്രാങ്കോ മുളയ്ക്കൻ എന്ന ജലന്തർ മെത്രാന് കോവിഡ് ആണ് എന്ന വാർത്ത സംശയമില്ലാതെ തെളിയിക്കുന്നത് അത് ചോദിച്ച് വാങ്ങിയതാണ് എന്നതു തന്നെയാണ്.

 

കഴിഞ്ഞ ഏതാനും മാസങ്ങളായി നമ്മുടെ രാജ്യത്തെ നിയമങ്ങളെ മുഴുവൻ വെല്ലുവിളിക്കാൻ കോടതിയിൽ ഹാജരാവാതിക്കാൻ പച്ചക്കള്ളങ്ങളെ വിളമ്പുന്ന ഫ്രാങ്കോ മുളക്കൻ ഒടുവിൽ ഇനി വന്നില്ലെങ്കിൽ ജാമ്യം റദ്ദാക്കി, അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് പറഞ്ഞപ്പോൾ ഒഴിവാക്കാൻ വേണ്ടി ബോധപൂർവം കോവിഡ് രോഗിയോട് സമ്പർക്കം പുലർത്തി ആ രോഗം ചോദിച്ചു വാങ്ങിയെന്ന് വേണം വിശ്വസിക്കാൻ.

ഇന്നലെ കോടതിയിൽ ഹാജരാവാതിരുന്ന ഫ്രാങ്കോ മുളക്കന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോൾ കോവിഡ് സമ്പർക്കപ്പട്ടികയിൽ ഉണ്ടെന്ന വാദമായിരുന്നു ഉന്നയിച്ചത്. ഇന്ന് വെളിയിൽ വരുന്ന വാർത്ത ഫ്രാങ്കോ കോവിഡ് രോഗിയായിരിക്കുന്നു എന്നാണ്. ഒന്നുകിൽ ഫ്രാങ്കോയെ എക്കാലത്തും ചുറ്റിനിന്ന് രക്ഷിച്ചുകൊണ്ടിരുന്ന ജലന്തറിലെ പൊലീസും സർക്കാർ സംവിധാനങ്ങളും ഇക്കുറിയും വ്യാജ സർട്ടിഫിക്കറ്റ് നൽകി സഹായിച്ചു എന്നതാണ്. അല്ലെങ്കിൽ ജയിൽ കിടക്കുന്നതിലും നല്ലത് കോവിഡ് ബാധിക്കുന്നതാണ് എന്ന് കരുതി ഏതോ ഒരു കോവിഡ് രോഗിയെ കൊണ്ടുവന്ന് രോഗം ചോദിച്ച് വാങ്ങി എന്നായിരിക്കും.

പൂർണ ആരോഗ്യവാനായ ഒരു വ്യക്തിക്ക് കോവിഡ് ബാധിച്ചാൽ അത് മരണകാരണമാവില്ല എന്നുറപ്പായിരിക്കവെ ജയിൽ കിടക്കുന്നത് ഒഴിവാക്കാൻ ഫ്രാങ്കോ മുളക്കൻ കോവിഡ് ചോദിച്ച് വാങ്ങി എന്ന് വിശ്വസിക്കുന്ന സാഹചര്യമാണുള്ളത്. ഒരു മെത്രാനായിരിക്കവെ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന പരാതി ഉയരുമ്പോൾ തന്നെ അന്വേഷണത്തിന് മാറി നിൽക്കേണ്ട ഫ്രാങ്കോ മുളയ്ക്കൻ ജയിലിൽ കിടക്കുകയും കുറ്റക്കാരനാവുകയും ചെയ്തിട്ടും ആ പദവി ഉപേക്ഷിക്കാതെ ഈ ലോകത്തുള്ള സകല കത്തോലിക്കാ വിശ്വാസികളെയും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ്.

നിരപരാധി എന്ന് സ്വയം വിളിച്ച് കൂവുന്ന ഫ്രാങ്കോ മുളക്കനും അദ്ദേഹത്തിന്റെ അനുചരവൃന്തങ്ങളും ഉത്തരം പറയാത്തത് നിരപരാധി എങ്കിൽ എന്തുകൊണ്ട് വിചാരണക്ക് ഹാജരാകുന്നില്ല എന്നതാണ്. അതിന് വേണ്ടി നിയമിതമായ കോടതിയിൽ അഞ്ചോ ആറോ തവണ വിചാരണക്ക് വിളിച്ചിട്ടും പ്രതിയായ ഫ്രാങ്കോ മുളക്കൻ എത്തിയില്ല.

ഓരോ തവണയും ഓരോ ന്യായങ്ങളാണ് പറഞ്ഞത്. ആ ന്യായങ്ങളെല്ലാം അന്വേഷണത്തിൽ വ്യാജമാണ് എന്ന് തെളിഞ്ഞു. ഒടുവിൽ ഒരു നിവർത്തിയുമില്ലാതെ ജയിലിൽ പോവുന്നത് ഒഴിവാക്കാൻ കോവിഡ് രോഗം ചോദിച്ച് വാങ്ങിയിരിക്കുകയാണ്. മനുഷ്യൻ എന്ന് പോലും വിളിക്കാൻ യോഗ്യതയില്ലാത്ത മെത്രാൻ വേഷം കെട്ടിയ ഈ അധമൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP