Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

പിണറായിക്ക് നേരെ മുഖം ഉയർത്തി പറയാൻ ശേഷിയില്ലാത്ത സീനിയർ നേതാക്കൾ അടുത്ത മുഖ്യമന്ത്രി പദത്തിന് വേണ്ടി കടിപിടികൂടുന്നതിനിടയിൽ യുവാക്കൾ പറന്നിറങ്ങിയ കാഴ്ച സുന്ദരമാണ്;കൊറോണ ചൂടിൽ കാരണവന്മാരെ മൂലക്കിരുത്തി അവർ രംഗം കീഴടക്കുമ്പോൾ ആശ്വസിക്കുന്നത് സാധാരണ പ്രവർത്തകർ;കോൺഗ്രസിന് ലഭിച്ച ഈ പുതുജീവൻ കെടാതിരിക്കാൻ നേതാക്കൾ കണ്ണടച്ചിരിക്കട്ടെ..

പിണറായിക്ക് നേരെ മുഖം ഉയർത്തി പറയാൻ ശേഷിയില്ലാത്ത സീനിയർ നേതാക്കൾ അടുത്ത മുഖ്യമന്ത്രി പദത്തിന് വേണ്ടി കടിപിടികൂടുന്നതിനിടയിൽ യുവാക്കൾ പറന്നിറങ്ങിയ കാഴ്ച സുന്ദരമാണ്;കൊറോണ ചൂടിൽ കാരണവന്മാരെ മൂലക്കിരുത്തി അവർ രംഗം കീഴടക്കുമ്പോൾ ആശ്വസിക്കുന്നത് സാധാരണ പ്രവർത്തകർ;കോൺഗ്രസിന് ലഭിച്ച ഈ പുതുജീവൻ കെടാതിരിക്കാൻ നേതാക്കൾ കണ്ണടച്ചിരിക്കട്ടെ..

മറുനാടൻ ഡെസ്‌ക്‌

കേരളം ഭരിക്കുന്ന സിപിഎമ്മിന് വീണ്ടും ഒരിക്കൽ കൂടി അധികാരത്തിൽ വരുന്നതിനുള്ള എല്ലാ രാഷ്ട്രീയ സാഹചര്യവും ഉണ്ട് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകുകയില്ല. ദുരന്തങ്ങളെ കൃത്യമായി ഉപയോ​ഗിക്കാൻ പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിമാർക്കും അദ്ദേഹത്തിന്റെ അനുയായികൾക്കുമുള്ള വിരുത് തന്നെയാണ് ഏറ്റവും വലുത്. ഒന്നും ഇല്ലെങ്കിലും ആ ഇല്ലായ്മ മറച്ച് വെച്ചുകൊണ്ട് എല്ലാം ഞങ്ങൾ ഉണ്ടാക്കിയതാണ് എന്ന് വരുത്തിത്തീർക്കുന്നതിനുള്ള അവരുടെ ശേഷിയെ നേരിടാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. കൃത്യമായ അച്ചടക്കത്തോട് കൂടി സർക്കാരിന്റെ നേട്ടങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുള്ള മെഷിനറി വർക്ക് ചെയ്തുകൊണ്ടിരിക്കുന്നു. പ്രതിഷേധിക്കുന്നതിനോ പ്രതികരിക്കുന്നതിനോ ഉള്ള ശേഷി ഇല്ലാത്ത നേതാക്കന്മാരുടെ കൂട്ടമായി പ്രതിപക്ഷം മാറുന്നു.

കൃത്യമായ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് അതിലെ വോട്ട്ബാങ്ക് ലക്ഷ്യമാക്കിയുള്ള നിലപാടെടുക്കാൻ പ്രതിപക്ഷത്തെക്കാൾ വിരുത് സർക്കാർ കാട്ടുന്നു. ഉദാഹരണത്തിന് പൗരത്വ ഭേദ​ഗതി നിയമം അടക്കമുള്ള വിഷയങ്ങൾ. അവരുടെ യഥാർത്ഥ നിലപാട് എന്തുമാകട്ടെ, കൃത്യമായ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാൻ അവർ പഠിച്ചിരിക്കുന്നു. ഇവിടെ പ്രതിപക്ഷം ഇല്ലാതായി പോകുകയും പ്രതിപക്ഷത്തിന്റെ ശബ്ദം ശൂന്യമായി പോകുകയും ചെയ്യുന്ന കാഴ്‌ച്ചയാണ് നമ്മൾ കണ്ടത്. കൊറോണ വന്നതോട് കൂടി ആർക്കും സർക്കാരിനെതിരെ പ്രതികരിക്കാൻ കഴിയാത്ത ഒരു മാനസിക സാഹചര്യം കൂടി രൂപപ്പെട്ടു. പക്ഷേ പൊടുന്നനെ, കോൺ​ഗ്രസിന്റെ അധികാരം പങ്കുവെച്ചുകൊണ്ടിരുന്ന തലമുതിർന്ന നേതാക്കന്മാരെ മൂലയ്ക്കിരുത്തിക്കൊണ്ട് യുവ നേതാക്കന്മാർ അപ്രതീക്ഷിതമായി മുന്നേറുന്ന കാഴ്‌ച്ച അത്ഭുതത്തോട് കൂടിയാണ് കോൺ​ഗ്രസ് പ്രവർത്തകർ കാണുന്നത്.

കോൺ​ഗ്രസ് നേതാക്കന്മാരായി എടുത്ത് പറയാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും കെസി വേണു​ഗോപാലും കെ മുരളീധരനും കെ സുധാകരനും ഒക്കെ മാത്രമായിരുന്നു എങ്കിൽ ഈ പ്രതിസന്ധി ഘട്ടത്തിൽ സ്വാഭാവികമായി ഉയർന്ന് വന്നത് യുവനിരയുടെ അസാധാരണമായ പ്രകടനമാണ്. വി ഡി സതീഷനെയും ടി എം പ്രതാപനെയും ഒക്കെ യുവ നേതാക്കൾ എന്ന് വിശേഷിപ്പിക്കാൻ കഴിയുമോ എന്ന് ഉറപ്പൊന്നും ഇല്ല. രാഷ്ട്രീയമായി ഒരുപാട് പ്രസക്തിയൊന്നും ഇല്ലാത്ത ഷാഫി പറമ്പിലും റോജി എം ജോണും വി ടി ബൽറാമും എം ലിജുവും വിഷ്ണുനാഥും ശബരീനാഥും അനിൽ അക്കരയും രമ്യ ഹരിദാസും അടങ്ങിയ യുവ നേതാക്കന്മാർ അപ്രതീക്ഷിതമായി മിന്നൽ പ്രകടനം നടത്തി തിളങ്ങി നിൽക്കുന്നു.

അവരിൽ ചിലരുടെ കൃത്യമായ പ്രകടനം ഇതുവരെ കെട്ടിയുണ്ടാക്കിയ വ്യാജ ഇമേജിനും വ്യാജ നേട്ടത്തിനും ഭീഷണിയാകും എന്ന് കരുതി സർക്കാര‍ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. അതായത്, അവർ പറയുന്നതുകൊറോണയുടെ കാലമാണ് നിങ്ങൾ വെളിയിൽ ഇറങ്ങരുത് എന്നാണ്. ഏറ്റവും നന്നായി പ്രതിപക്ഷത്തെ ഒരുമിപ്പിച്ച് നിർത്തിയിരുന്ന, ഏറ്റവും നന്നായി പ്രതിപക്ഷത്തിന്റെ ശബ്ദം ഉയർത്തിയിരുന്ന നേതാക്കന്മാരോട് വീട്ടിൽ ഇരിക്കാൻ പറഞ്ഞിരിക്കുന്നു. സർക്കാരിന് പറയാനുള്ള അവകാശമുണ്ട്. കാരണം ഇതുകൊറോണക്കാലമാണ്. അവർ വാളയാറിൽ പോയി രോ​ഗികളുമായി ഇടപെട്ടു. അതുകൊണ്ട് അവരിൽ നിന്നും രോ​ഗം പടരാതിരിക്കണമെങ്കിൽ നിങ്ങൾ വീട്ടിലിരിക്കണം എന്ന് പറയുന്നു.

അത്രമേൽ ഈ സർക്കാർ അവരെ ഭയന്ന് പോയി എന്നതിനുള്ള അടയാളമാണ് ഈ രാഷ്ട്രീയ ക്വാറന്റൈൻ. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർ‌ച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP