Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭ്രാന്ത് പുലമ്പുന്ന വംശീയ വാദിയാണ് ട്രംപ് എന്ന് സമ്മതിക്കുമ്പോഴും ചൈന എന്ന വിഷ വിത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കാൻ ആരെങ്കിലും വേണ്ടേ? പദവി ഉറപ്പിക്കാൻ ചൈനയ്ക്ക് വിടുപണി ചെയ്ത് ലോകത്തെ മഹാദുരന്തത്തിലേക്ക് തള്ളിവിട്ട ടെഡ്രോസ് അദാനത്തിനെ എങ്ങനെ വെറുതെ വിടാൻ പറ്റും? സകലതും മറച്ചു വെച്ച് ലോകം മുഴുവൻ രോഗം എത്തിച്ചതിന്റെ ഉത്തരവാദിത്വം ലോകാരോഗ്യ സംഘനയ്ക്ക് തന്നെയല്ലേ?

ഭ്രാന്ത് പുലമ്പുന്ന വംശീയ വാദിയാണ് ട്രംപ് എന്ന് സമ്മതിക്കുമ്പോഴും ചൈന എന്ന വിഷ വിത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കാൻ ആരെങ്കിലും വേണ്ടേ? പദവി ഉറപ്പിക്കാൻ ചൈനയ്ക്ക് വിടുപണി ചെയ്ത് ലോകത്തെ മഹാദുരന്തത്തിലേക്ക് തള്ളിവിട്ട ടെഡ്രോസ് അദാനത്തിനെ എങ്ങനെ വെറുതെ വിടാൻ പറ്റും? സകലതും മറച്ചു വെച്ച് ലോകം മുഴുവൻ രോഗം എത്തിച്ചതിന്റെ ഉത്തരവാദിത്വം ലോകാരോഗ്യ സംഘനയ്ക്ക് തന്നെയല്ലേ?

മറുനാടൻ ഡെസ്‌ക്‌

ലോകാരോ​ഗ്യ സംഘടന എന്ന് പറയുന്നത് ലോകത്തെ സകല രാജ്യങ്ങളും ഉൾപ്പെടുന്ന ഒരു പ്രത്യേക സംവിധാനമാണ്. ആ സംവിധാനമാണ് ലോകത്തെ ആരോ​ഗ്യകരമായി മുമ്പോട്ട് കൊണ്ടുപോകുന്നത്. ഐക്യരാഷ്ട്ര സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ പ്രവർത്തനവും ശക്തിയുള്ള രാജ്യങ്ങളുടെ സമീപനം പോലെ തന്നെയാണ്. ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതടക്കമുള്ള പ്രക്രിയകളിൽ അത്തരം രാജ്യങ്ങൾക്ക് എപ്പോഴും പ്രാധാന്യം വരുന്നു. ലോകാരോ​ഗ്യ സംഘടനയുടെ പ്രവർത്തനം മുമ്പോട്ട് കൊണ്ടുപോകാൻ ആവശ്യമായ സാമ്പത്തിക ചെലവിന്റെ 15 ശതമാനം വഹിക്കുന്നത് അമേരിക്കയാണ്. അതായത്, വർഷം തോറും അവർ കൊടുക്കുന്നത് 500മില്യൺ അമേരിക്കൻ ഡോളറാണ്.

പക്ഷേ, അമേരിക്കയുടെ ഏതാണ്ട് തുല്യശക്തിയുള്ള രാജ്യമെന്ന് അവകാശപ്പെടുന്ന ചൈനയുടെ താല്പര്യമുള്ള പ്രതിനിധിയാണ് ലോകാരോ​ഗ്യ സംഘടനയുടെ തലവനായി ഇക്കുറി അധികാരത്തിൽ എത്തിയത്. ലോകാരോ​ഗ്യ സംഘടനയുടെ ചരിത്രത്തിൽ ഒരു മെഡിക്കൽ ഡോക്ടർ അല്ലാത്തയാൾ തലവനാകുന്നതും ആദ്യമായാണ്. എത്യോപ്യയിലെ രാഷ്ട്രീയക്കാരനും അക്കാദമീഷ്യനുമായ ടെട്രോസ്അഥനത്തെ ലോകാരോ​ഗ്യ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കുമ്പോൾ അമേരിക്ക ഒരിക്കലും കരുതിയില്ല ഇതൊരു കുരിശാകുമെന്ന്. ചൈനയുടെ താത്പര്യങ്ങൾ മാത്രം സംരക്ഷിച്ചുകൊണ്ട് ലോകാരോ​ഗ്യ സംഘടനയുടെ നിയമങ്ങളും നയങ്ങളും മുമ്പോട്ട് കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ അമേരിക്ക മുമ്പേ ഉടക്കുണ്ടാക്കിയിരുന്നു. അതിനിടയിലാണ് ലോകത്തെ മുഴുവൻ മുൾമുനയിലാക്കിക്കൊണ്ട് കൊറോണ വൈറസ് കത്തിപ്പടരുന്നത്.

കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിക്കുന്നതിന് കാരണമായത് ലോകാരോ​ഗ്യ സംഘടനയുടെ ഉദാസീനതയാണ് എന്ന് എല്ലാവരും ഒരുപോലെ സമ്മതിക്കുന്നു. അതിന്റെ തിരിച്ചടി എന്ന നിലയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ലോകാരോ​ഗ്യ സംഘടനക്കുള്ള സാമ്പത്തിക സഹായം നിർത്തിവെക്കാൻ ട്രംപ് തീരുമാനിച്ചിരിക്കുന്നു. ലോകാരോ​ഗ്യ സംഘടനക്ക് ഏറ്റവും കൂടുതൽ വിഭവങ്ങൾ ചിലവഴിക്കേണ്ട ഈ സമയത്ത് ലോകം ഒരുമിച്ച് നിന്ന് ഈ യുദ്ധം ജയിക്കാൻ ശ്രമിക്കുമ്പോൾ ട്രംപ് കാണിച്ചത് മര്യാദകേടാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഇപ്പോഴല്ല രാഷ്ട്രീയം പറയേണ്ടത്. ഇപ്പോഴല്ല പ്രതികാരം വീട്ടേണ്ടത്. അമേരിക്ക ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്ന 500 ദശലക്ഷം ഡോളറിന് പകരം അത് 1000 ദശലക്ഷമാക്കേണ്ട സമയമാണിത്. അതുകൊണ്ട് തന്നെ ട്രംപിന്റെ തീരുമാനം ശരിയല്ല എന്ന് അമേരിക്കയുടെ സഖ്യകക്ഷിയായ ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ വിശ്വസിക്കുന്നു.

ശരിയാണ്, ട്രംപ് കാണിച്ചത് മോശമായിപ്പോയി. വംശിയതയിൽ ഊന്നിയ പോപ്പുലിസ്റ്റ് രാഷ്ട്രീയം കളിക്കുന്ന ട്രംപിനെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും വായിൽ തോന്നിയത് പറയുന്നത് ശീലമാണ്. അമേരിക്കക്കാർ ഓരോ ദിവസവും തെരുവിൽ മരിച്ച് വീണിട്ടും എത്രയുംവേ​ഗം എനിക്ക് ബിസിനസ് പുനരാരംഭിക്കണം എന്ന് പറഞ്ഞുകൊണ്ട് ലോക് ഡൗൺ പിൻവലിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ട്രംപ് ഇപ്പോൾ. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP