Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202228Friday

തലസ്ഥാനത്തെ വീടുകളിൽ പാല് വാങ്ങി കൊടുക്കാനും സ്ത്രീകൾക്ക് പാഡ് വാങ്ങി കൊടുക്കാനും ഓടേണ്ട ഗതികേട് എങ്ങനെയാണ് പൊലീസിന് വന്നത്? ഉത്തരവാദിത്തമോ മുൻകരുതലോ ഇല്ലാത്ത കേരളത്തെ കോവിഡ് ബാധിത കേന്ദ്രമാക്കി മാറ്റാൻ ഈ സർക്കാർ എങ്ങനെ ശ്രമിക്കുന്നുവെന്നതിന് ഇതിലും വലിയ ഉദാഹരണം എന്ത്? കേരളം മരണക്കയത്തിൽ കയ്യിട്ടടിക്കുമ്പോൾ

തലസ്ഥാനത്തെ വീടുകളിൽ പാല് വാങ്ങി കൊടുക്കാനും സ്ത്രീകൾക്ക് പാഡ് വാങ്ങി കൊടുക്കാനും ഓടേണ്ട ഗതികേട് എങ്ങനെയാണ് പൊലീസിന് വന്നത്? ഉത്തരവാദിത്തമോ മുൻകരുതലോ ഇല്ലാത്ത കേരളത്തെ കോവിഡ് ബാധിത കേന്ദ്രമാക്കി മാറ്റാൻ ഈ സർക്കാർ എങ്ങനെ ശ്രമിക്കുന്നുവെന്നതിന് ഇതിലും വലിയ ഉദാഹരണം എന്ത്? കേരളം മരണക്കയത്തിൽ കയ്യിട്ടടിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഇന്നലെ വൈകുംന്നേരം പത്രസമ്മേളനത്തിൽ തിരുവനന്തപുരം നഗരത്തെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് മറ്റൊരു മണ്ടത്തരത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു. കേരളത്തിന്റെ തലസ്ഥാന നഗരം സമാനതകളില്ലാത്ത വിധം സാമൂഹ്യവ്യാപനത്തിന് വിധേയമാപ്പോൾ മറ്റൊരു വഴിയുമില്ലാതെ അടച്ചിടാനെടുത്ത തീരുമാനത്തിൽ തെറ്റൊന്നുമില്ല. എന്നാൽ ലോക്ക്ഡൗൺ എന്നത് ആവശ്യത്തിന് സമയവും കരുതലും എടുത്ത് നടത്തേണ്ട ഒന്നാണ് എന്ന് തിരിച്ചറിയാതെ മോദി രാജ്യമടച്ചുള്ള ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് പോലെ തന്നെ ധൃതിപിടിച്ചുള്ള ഒരു തീരുമാനമായി ഇത് മാറി. ലോക്ക് ഡൗൺ പ്രഖ്യാപനം മോദിക്ക് പറ്റിയ അതേ പിശക് തന്നെ പിണറായി വിജയനും പറ്റിയിരിക്കുന്നു.

തലസ്ഥാനത്ത് സാമൂഹ്യവ്യാപനം എന്നത് കുറേ ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തിയാണ്. തലസ്ഥാനത്തെ മുഴുവൻ കടകളും, സ്ഥാപനങ്ങളും അടച്ച് പൂട്ടി എല്ലാവരോടും വീട്ടിൽ ഇരിക്കൂ എന്ന് പറയുമ്പോൾ അവർക്ക് ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിനുള്ള സമയം എങ്കിലും നൽകേണ്ടതായിരുന്നു. അങ്ങനെ ചെയ്താൽ എല്ലാവരും ഓടിക്കൂടി ധൃതിപിടിച്ച് സാധനങ്ങൾ വാങ്ങിക്കുമ്പോൾ സാമൂഹ്യ അകലം പാലിക്കാൻ സാധിക്കാതെ വരികയും, ലക്ഷ്യം പരാജയപ്പെടുകയും ചെയ്യും എന്നത് നിശ്ചയമാണ്. അതുകൊണ്ടുതന്നെ അതും പ്രായോഗികമല്ലാത്ത സാഹചര്യത്തിൽ ഈ നാട്ടിലെ ജനങ്ങൾക്ക് ജീവിക്കാനാവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് അനുമതി കൊടുത്തുകൊണ്ടുള്ള ഒരു ലോക്ക്ഡൗൺ മാത്രമെ പ്രായോഗികമാകൂ എന്ന് തിരിച്ചറിയേണ്ടതായിരുന്നു. അത് തിരിച്ചറിയാതെ തലസ്ഥാനത്തെ സകല കടകളും അടയ്ക്കണമെന്നും, അവശ്യവസ്തുക്കൾ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കുമെങ്കിലും അവയിൽ പോയി സാധനങ്ങൾ വാങ്ങരുതെന്നും, നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പൊലീസിനോട് പറഞ്ഞാൽ മതി അവർ വാങ്ങിക്കൊണ്ടെത്തരും എന്നുമൊക്കെ പറഞ്ഞത് പമ്പര വിഡ്ഢിത്തമാണെയെന്ന് തിരിച്ചറിയാൻ സർക്കാരിന് കഴിയാതെ പോയി.

കേരളത്തിലെ പൊലീസുകാരുടെ എണ്ണം കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനോ, ഉള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനോ പോലും കഴിയാതെ വരുമ്പോൾ പൊലീസിനെ മറ്റ് ഉത്തരവാദിത്തങ്ങളിലേയ്ക്ക് വലിച്ചിടുന്നത് ഇവിടെ പതിവായി വരികയാണ്. അതിന്റെ കൂടെ നൂറ് കണക്കിന് ആളുകളുടെ ആവശ്യം നിറവേറ്റുന്നതിന് വീട്ടിൽ കൊണ്ടുപോയി സാധനം വിതരണം ചെയ്യുമെന്ന് പറയുന്ന പമ്പരവിഡ്ഢിത്തം പറയാൻ ഈ മുഖ്യമന്ത്രിക്കും ഈ സർക്കാരിനുമല്ലാതെ ആർക്ക് കഴിയും. കഴിഞ്ഞ കുറേ നാളുകളായി ലോക്ക്ഡൗണിൽ ഇളവ് വരുത്തി എല്ലാ സാധനങ്ങളും ലഭ്യമാക്കി തുടങ്ങിയപ്പോൾ ആവശ്യത്തിന് സാധനങ്ങൾ ഒന്നും കരുതിവയ്ക്കാതിരുന്ന നാട്ടുകാർ നേരം വെളുത്തപ്പോൾ മുതൽ ഓരോരോ ആവശ്യങ്ങൾക്കായി പൊലീസിനെ വിളിക്കുകയായിരുന്നു. ഒട്ടുമിക്ക വീടുകളിൽ നിന്നും പാലിന് വേണ്ടി പൊലീസിനെ വിളിച്ചു. സ്ത്രീകൾ അവരുടെ പാഡ് വാങ്ങുന്നതിനും, ഷേവ് ചെയ്യുന്നതിന് ബ്ലേഡ് വാങ്ങുന്നതിനും വരെ പൊലീസിനെ വിളിച്ച അത്ഭുതകരമായ സാഹചര്യമാണ് ഇന്നുണ്ടായത്.

ഇത് ഈ ആവശ്യത്തിന് വേണ്ടി വിളിക്കാൻ നൽകിയ നമ്പർ പൊലീസ് സ്വിച്ച് ഓഫ് ചെയ്യുകയോ, എടുക്കാതിരിക്കുകയോ ചെയ്തു. അങ്ങനെ വന്നപ്പോൾ പലരും പൊലീസിനെ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി വിളിക്കുന്ന നമ്പരിലേക്ക് വിളിക്കാൻ തുടങ്ങി. ഒടുവിൽ ലക്ഷകെട്ട്, ഉത്തരവ് തിരുത്തി രാവിലെ പതിനൊന്ന് വരെ കടകൾ തുറക്കും എന്ന് പറയേണ്ട ഗതികേടിലേയ്ക്ക് സർക്കാർ പോയി. അതായത്, ഒരു സാഹചര്യത്തെ നേരിടുന്നതിന് ആദ്യമെ എടുത്ത തീരുമാനം സമ്പൂർണ പരാജയമായി പാളിയ ഒരു സാഹചര്യമാണ് നമ്മൾ കണ്ടത്. ഇത്തരത്തിലുള്ള അലംഭാവവും, വിവരക്കേടും ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ആദ്യകാലത്ത് വിദേശത്ത് നിന്നെത്തുന്നവരെ കൃത്യമായി പരിശോധിക്കുകയും, ആവശ്യമുള്ളവരെ ക്വാറന്റൈൻ ചെയ്യുകയും, രോഗമുള്ളവരുടെ റൂട്ടുകൾ ട്രേസ് ചെയ്യുകയും ചെയ്ത് അവരെയൊക്കെ ക്വാറന്റൈനിൽ, നിരീക്ഷണത്തിലുമൊക്കെ ആക്കുകയും ചെയ്ത് ലോകത്തിന്റെ മുഴുവൻ കൈയടി നേടിയ കേരളം പിന്നീട് കാണുന്നത് സമ്പൂർണമായി പരാജയപ്പെടുന്നതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണാം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP