Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ആഡംബര കാറുകൾ മോഷ്ടിച്ചെടുത്ത് ഭീകരന്മാർക്ക് നൽകുന്നവരെ തീഫ് ജിഹാദികൾ എന്നല്ലെ വിളിക്കേണ്ടത്? സ്വർഗത്തിൽ പോയി ഹൂറികളോടൊപ്പം കഴിയാൻ എന്ത് തെമ്മാടിത്തരവും കാണിക്കുന്നവരെ നിലയ്ക്ക് നിർത്താൻ ഇസ്ലാമിക നേതാക്കൾക്ക് ശേഷിയില്ലേ? ലൗ ജിഹാദ് എന്ന വിളിപ്പേരിന്റെ പേരിൽ പൊട്ടിത്തെറിക്കുന്നവർ ഈ ഭീകരന്മാരെക്കുറിച്ച് കൂടി പറയണം..

ആഡംബര കാറുകൾ മോഷ്ടിച്ചെടുത്ത് ഭീകരന്മാർക്ക് നൽകുന്നവരെ തീഫ് ജിഹാദികൾ എന്നല്ലെ വിളിക്കേണ്ടത്? സ്വർഗത്തിൽ പോയി ഹൂറികളോടൊപ്പം കഴിയാൻ എന്ത് തെമ്മാടിത്തരവും കാണിക്കുന്നവരെ നിലയ്ക്ക് നിർത്താൻ ഇസ്ലാമിക നേതാക്കൾക്ക് ശേഷിയില്ലേ? ലൗ ജിഹാദ് എന്ന വിളിപ്പേരിന്റെ പേരിൽ പൊട്ടിത്തെറിക്കുന്നവർ ഈ ഭീകരന്മാരെക്കുറിച്ച് കൂടി പറയണം..

മറുനാടൻ ഡെസ്‌ക്‌

ലൗ ജിഹാദ് എന്ന പദം കേൾക്കുന്നത് പോലും ഇസ്ലാമിക വിശ്വാസികൾക്ക് കലിപ്പാണ്. അവരുടെ ആശങ്കയോടൊപ്പം യോജിക്കാനാണ് എനിക്കും ഇഷ്ടം. മതപരിവർത്തനം എന്ന ലക്ഷ്യത്തോട് കൂടി സംഘടിതമായ ഒരു പദ്ധതിയുടെ ഭാഗമായി ആരെങ്കിലും ആരെയെങ്കിലും പ്രണയിക്കുന്നു എന്ന വിശ്വസിക്കുന്നവരുടെ കൂടെയല്ല ഞാൻ. പക്ഷേ, ലൗ ജിഹാദ് എന്നത് പ്രായോഗികാർത്ഥത്തിൽ തെറ്റാണെങ്കിൽ കൂടി ചിലരുടെ ഗൂഢാലോചനയുടെ ഭാഗമായി ഇത്തരം ചില ആശയങ്ങൾ നിലനിൽക്കുന്നു എന്ന് പറയുന്നവരെ ഒറ്റയടിക്ക് തള്ളിക്കളയാൻ സാധ്യവുമല്ല. എന്തിനേറെ, സെക്‌സ് ജിഹാദ് എന്ന പേരിൽ ടുണീഷ്യയിൽ നിന്നും ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകൾ സ്ത്രീകളെ അയക്കുന്നു എന്ന റിപ്പോർട്ടുകൾ പോലും പുറത്ത് വരുന്നുണ്ട്. അതിനെ സെക്‌സ് ജിഹാദ് എന്ന് വിളിക്കുന്നത് ഒരുപക്ഷേ മാധ്യമങ്ങളുടെ സൗകര്യത്തിന് വേണ്ടിയാകാം.ഇവിടെ ലൗ ജിഹാദ് എന്ന വിളിക്കുന്നത് പോലെ.

കാരണം ലൗ ജിഹാദ് എന്ന് പേരിട്ടുകൊണ്ട് ഒരു സംഘടിത പ്രണയ നാടകം ഉണ്ടായി എന്ന് വരില്ല. പക്ഷേ ചിലരെങ്കിലും പ്രണയിക്കുന്നത് ബോധപൂർവം മതപരിവർത്തനം നടത്തുന്നതിന് വേണ്ടിയാണ് എന്ന ആരോപണം ഉയരുമ്പോൾ അതിലും ചില ശരികൾ കണ്ടെത്തേണ്ടിവരും. അല്ലെങ്കിൽ എങ്ങനെയാണ് ചില കൃസ്ത്യൻ പെൺകുട്ടികൾ മതംമാറി സിറിയയിൽ ആട് മെയ്‌ക്കാൻ പോയത് എന്ന ചോദ്യത്തിനുള്ള ഉത്തരം പറയേണ്ട ബാധ്യതയുമുണ്ട്. ഞാൻ ലൗജിഹാദിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ഈ ഗൂഢാലോചനയെ കുറിച്ച് സൂചിപ്പിക്കുന്നത് എന്ന് മറക്കരുത്. ഇപ്പോൾ ഞാൻ ഇങ്ങനെയൊരു സംവാദത്തിന് മുതിരുന്നത് ഇന്നത്തെ പത്രങ്ങളിൽ കണ്ട ഒരു പ്രധാനപ്പെട്ട വാർത്തയെ തുടർന്നാണ്. നാളെ ഇതിനെ തീഫ് ജിഹാദ് എന്ന ആരെങ്കിലും വിളിച്ചാൽ അവരെ കുറ്റം പറയരുത്. കാരണം ഈ പത്രവാർത്തയിൽ ഒളിഞ്ഞിരിക്കുന്നത് അത്തരം സൂചനകൾ തന്നെയാണ്.

സ്വർഗത്തിൽ പോയി ഹൂറികളോടൊപ്പം സുഖമായി ജീവിക്കുന്നതിന് വേണ്ടി മോഷണം നടത്തുന്നവരെ കുറിച്ചാണ് ഇന്ന മാധ്യമങ്ങളിലെ വാർത്തകൾ മുഴുവൻ. മാധ്യമം എന്ന ദിനപത്രത്തിൽ മാത്രം ഈ വാർത്തയിൽ പൊലീസ് ഇങ്ങനെ ആരോപിക്കുന്നു എന്ന് കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിലും മറ്റ് പത്രങ്ങളൊക്കെ ഇങ്ങനെയാണ് എഴുതുന്നത്. അതായത്, ഒരു സംഘം ചെറുപ്പക്കാർ കേരളത്തിൽ നിന്ന് ആഡംബര വാഹനങ്ങളും എസ്യുവി വാഹനങ്ങളും മോഷ്ടിച്ച് കൊണ്ട് തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലേയുമൊക്കെ മത ഭീകര മൗലികവാദ സംഘടനകൾക്ക് കൊടുക്കുന്നു എന്നാണ് വാർത്ത. ഒരു പത്രവാർത്തയുടെ ചില ഭാഗങ്ങൾ വായിക്കാം. ' കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാടകയ്‌ക്കെടുക്കുന്ന കാറുകൾ തമിഴ്‌നാട്ടിലെ തീവ്രവാദികൾക്ക് മറിച്ച വിൽക്കുന്ന രണ്ടംഗ സംഘത്തെ പിടികൂടി. തൃശ്ശൂർ വാടനാപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ അബ്ദുൾ റസാഖിന്റെ മകൻ ഇല്യാസ് 37 വയസ്, എറണാകുളം ആലുവ യുസി കോളജ് ചെറിയാപറമ്പിൽ വീട്ടിൽ അബുവിന്റെ മകൻ കെ എ നിഷാദ് 37 വയസ് എന്നിവരെയാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ സർക്കിൾ ഇൻസ്‌പെക്ടർ എം ജെ അരുൺ അറസ്റ്റ് ചെയ്തത്.

ഒരു വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 11 കാറുകളാണ് സംഘം വാടകയ്‌ക്കെടുത്ത് തമിഴ്‌നാട്ടിലേക്ക് കടത്തിയത്. കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ 14 വർഷത്തോളം തടവ് ശിക്ഷ അനുഭവിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കും എന്ന് 2018ൽ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയുമായ കോയമ്പത്തൂർ കുനിയമുത്തൂർ സ്വദേശി തൊ്പ്പി റഫീഖ് എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് റഫീഖിന് അഥവാ ഭായി റഫീഖിനാണ് സംഘം കാറുകൾ എത്തിച്ച് നൽകിയിരുന്നത്. ഒരു വർഷത്തിനിടെ ഇവർ 11 കാറുകൾ വാടകയ്‌ക്കെടുത്ത് മറിച്ച് വിറ്റിരുന്നു.' ഈ വാർത്തയുടെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. പക്ഷേ ഈ സംഘം മോഷ്ടിച്ചെടുത്ത കാറുകൾ ഒക്കെയും വിറ്റത് മതഭീകരർക്കും മതഭീകര സംഘടനകൾക്കുമാണ്. അതായത്, ഇവർ മോഷ്ടിച്ചെടുത്തത് പണം ഉണ്ടാക്കുന്നതിന് വേണ്ടി മാത്രമല്ല, നേരെ മറിച്ച് മതമൗലിക വാദികൾക്ക് കാറ് കൊടുക്കുന്നതിന് വേണ്ടിയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP