Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിഎസ് സി എന്ന ഭരണഘടന സ്ഥാപനത്തിന്റെ വിശ്വാസ്യതയെ പോലും സംശയിക്കുന്ന തരത്തിലാണ് ഈ ക്രിമിനലുകൾ പിഎസ് സി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചത്; കൊന്നും കൊലവിളിച്ചും നേതാക്കൾക്ക് ഓശാന പാടുന്ന കുട്ടികുരങ്ങന്മാരെ പൊലീസാക്കിയാൽ ഭാവി ശുഭമെന്ന് കരുതുന്നവിധം സിപിഎം എങ്ങനെയാണ് ജനവിരുദ്ധമായത്? പൊലീസ് റാങ്ക് ലിസ്റ്റിലെ ക്രിമിനൽ പുലികളെ ഒഴിപ്പിക്കാൻ പിഎസ് സി മുൻകൈ എടുക്കട്ടെ..

പിഎസ് സി എന്ന ഭരണഘടന സ്ഥാപനത്തിന്റെ വിശ്വാസ്യതയെ പോലും സംശയിക്കുന്ന തരത്തിലാണ് ഈ ക്രിമിനലുകൾ പിഎസ് സി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചത്; കൊന്നും കൊലവിളിച്ചും നേതാക്കൾക്ക് ഓശാന പാടുന്ന കുട്ടികുരങ്ങന്മാരെ പൊലീസാക്കിയാൽ ഭാവി ശുഭമെന്ന് കരുതുന്നവിധം സിപിഎം എങ്ങനെയാണ് ജനവിരുദ്ധമായത്? പൊലീസ് റാങ്ക് ലിസ്റ്റിലെ ക്രിമിനൽ പുലികളെ ഒഴിപ്പിക്കാൻ പിഎസ് സി മുൻകൈ എടുക്കട്ടെ..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ ഒരു എസ്എഫ്‌ഐ വിദ്യാർത്ഥിയുടെ നെഞ്ചിലേക്ക് എസ്എഫ്‌ഐ യൂണിറ്റ് നേതാക്കന്മാർ കത്തികുത്തിയതിന്റെ ഷോക്ക് ഇന്നും മാറിയിട്ടില്ല. ആ നേതാക്കന്മാരെ രക്ഷിക്കുന്നതിന് വേണ്ടി സിപിഎമ്മിന്റെ ജില്ലാ നേതാക്കന്മാർ തന്നെ രംഗത്തിറങ്ങിയിരിക്കുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ സംഭവിച്ചാൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. കാരണം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് മാത്രമല്ല, തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്ന സംസ്ഥാന നേതാക്കൾക്ക് പോലും ഗുണ്ടകളുടെ സംരക്ഷണം ഒരുക്കുന്നത് യൂണിവേഴ്‌സിറ്റി കോളജ് എന്ന അധോലോക കാമ്പസും അതിലെ എസ്എഫ്‌ഐ നേതാക്കന്മാരുമാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളായി ഇങ്ങനെയൊക്കെ തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്.

 യുഡിഎഫ് ഭരിക്കുന്ന കാലത്ത് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ എൽഡിഎഫിന്റെ സമരത്തിലേക്ക് നിമിഷങ്ങൾക്കകം നൂറുകണക്കിന് പ്രവർത്തകർ എത്തുന്നതിന്റെ പിന്നാമ്പുറത്ത് ഈ അധോലോക കാമ്പസ് തന്നെയാണ്. അവിടെ സമരത്തിൽ പങ്കെടുക്കേണ്ടതും സമരം ചെയ്യേമ്ടതും കല്ലെറിയേണ്ടതും ഒക്കെ എസ്എഫ്‌ഐക്കാരുടെ മാത്രം ബാധ്യതയല്ല, ആ കോളജിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും വിദ്യാർത്ഥിനിയുടെയും ബാധ്യതയാണ്. ഇതൊക്കെ ഒടുവിൽ ആ വിദ്യാർത്ഥിനികൾ തന്നെ ക്യാമറയ്ക്ക് മുമ്പിൽ തുറന്നു പറഞ്ഞപ്പോഴാണ് ജനങ്ങൾ അറിഞ്ഞതെന്ന് മാത്രം. ഈ എപിസോഡിലെ ഏറ്റവും ഞെട്ടിക്കുന്ന വിവരം ഇന്ന പുറത്ത് വന്നിരിക്കുന്നതാണ്. മറുനാടൻ തെളിവുകൾ സഹിതം പുറത്ത് വിട്ടിരിക്കുന്നത് കേരള പൊലീസ് റാങ്ക് ലിസ്റ്റിലെ മൂന്നുപേർ ഈ ഗുണ്ടാസംഘത്തിലെ പ്രതിനിധികൾ ആണ് എന്നതാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് ഒന്നാം റാങ്കും രണ്ടാം റാങ്കും നേടിയിരിക്കുന്നത് യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ ഭാരവാഹികൾ ആണ് എന്നതാണ്.

ഒന്നാം റാങ്ക് നേടിയ ശിവരഞ്ജിത്ത എന്നയാൾ, അഖിൽ എന്ന വിദ്യാർത്ഥി നേതാവിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കിയവനാണെങ്കിൽ 28-ാം റാങ്ക് നേടിയിരിക്കുന്നത് നാസിം എന്ന കത്തിയൂരിക്കൊടുത്ത എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ്. രണ്ടാം റാങ്ക് നേടിയ പ്രവീൺ ഇപ്പോൾ ഔദ്യോഗികമായി പ്രതിചേർക്കപ്പെട്ടിട്ടില്ലെങ്കിലും യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐയുടെ ഭാരവാഹി തന്നെയാണ്. ഈ മൂന്ന് പേരുകൾ ഒരാൾ ചൂണ്ടിക്കാണിച്ചതുകൊണ്ട് മാത്രമാണ് വാർത്തയായി പുറം ലോകത്തേക്ക് ഞങ്ങൾ എത്തിച്ചത്. ഇങ്ങനെ ആരും ചൂണ്ടിക്കാണിക്കാത്ത എത്രയോ നാസിമുമാരും ശിവരഞ്ജിത്തുമാരും ഈ റാങ്ക് ലിസ്റ്റിൽ മാത്രമല്ല, ഇതുപോലുള്ള റാങ്ക് ലിസ്റ്റുകളിൽ ഉണ്ടായെന്ന് വരാം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP