Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202217Wednesday

സ്വപ്ന സുരേഷ് ഇരുമ്പഴിക്കുള്ളിലാകുമ്പോൾ കേരളം ഉറ്റു നോക്കുന്നത് മലബാർ മാഫിയയുടെ അടിവേരിളകുമോ എന്ന്; കാസർഗോഡ് മുതൽ ചാവക്കാട് വരെ പടർന്ന് കിടക്കുന്ന ശതകോടികളുടെ സമാന്തര സാമ്രാജ്യത്തിനെ രക്ഷിക്കാൻ ഇനിയാർക്ക് കഴിയും..? സ്ത്രീയെന്ന് വിശേഷിപ്പിക്കാനാവാത്ത ഈ ദേശവിരുദ്ധ ജന്മം ഒരിക്കലും വെളിച്ചം കാണാതിരിക്കട്ടെ..

സ്വപ്ന സുരേഷ് ഇരുമ്പഴിക്കുള്ളിലാകുമ്പോൾ കേരളം ഉറ്റു നോക്കുന്നത് മലബാർ മാഫിയയുടെ അടിവേരിളകുമോ എന്ന്; കാസർഗോഡ് മുതൽ ചാവക്കാട് വരെ പടർന്ന് കിടക്കുന്ന ശതകോടികളുടെ സമാന്തര സാമ്രാജ്യത്തിനെ രക്ഷിക്കാൻ ഇനിയാർക്ക് കഴിയും..? സ്ത്രീയെന്ന് വിശേഷിപ്പിക്കാനാവാത്ത ഈ ദേശവിരുദ്ധ ജന്മം ഒരിക്കലും വെളിച്ചം കാണാതിരിക്കട്ടെ..

മറുനാടൻ ഡെസ്‌ക്‌

എൻഐഎ അറസ്റ്റ് ചെയ്തുകൊണ്ട് സ്വപ്‌നയെയും സന്ദീപിനെയും നാട്ടിലേയ്ക്ക് കൊണ്ടുവരുമ്പോൾ ഓൺലൈൻ ചാനലുകൾ തുറന്നുവെച്ച് കേരളീയർ ആഘോഷിക്കുന്നുവെങ്കിൽ അതിനൊരു കാരണമുണ്ട്. ഇതുവരെ പിടികൊടുക്കാത്ത സ്വർണമാഫിയയുടെ അടിവേരറുക്കാൻ എൻഐഎ എന്ന രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള അന്വേഷണ സംഘം എത്തിയത് തന്നെ. പ്രതിചേർക്കപ്പെട്ട് 24 മണിക്കൂർ തികയുന്നതിന് മുൻപ് അറസ്റ്റ് ചെയ്തു എന്നു പറയുന്നത് നിസ്സാര കാര്യമല്ല. സ്വപ്‌ന എവിടെയെന്ന് ഇതുവരെ കേരള പൊലീസിന് അറിയില്ലായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിലെ ട്രിപ്പിൽ ലോക്ക്ഡൗൺ ലംഘിച്ച് വിജനമായ വഴികളിൽ കാത്തുനിൽക്കുന്ന പൊലീസുകാരെ വെട്ടിച്ച് ഒന്നിലേറെ അതിർത്ഥികളും ചെക്ക് പോസ്റ്റുകളും കടന്ന് ക്വാറന്റൈൻ എന്ന അനിവാര്യ ഘടകം പോലും അവസാനിപ്പിച്ച് ബാംഗളൂർ നഗരത്തിൽ എത്തിയ സ്വപ്‌നയെയും സന്ദീപിനെയും പിടികൂടിയതിന് എൻഐഎയ്ക്ക് കേരളം നന്ദി പറയുന്നത് ഈ നാട് നേരിടുന്ന വലിയ ഒരു ദുരന്തത്തിന്റെ അടിവേരറുക്കാൻ ആ കള്ളക്കടത്ത്, സ്വർണ മാഫിയയെ മുച്ചൂടുംമുടിക്കാൻ എൻഐഎയ്ക്കല്ലാതെ മറ്റാർക്കും കഴിയില്ല.

കാരണം കാസർഗോഡ് മുതൽ ഇങ്ങ് ചാവക്കാട് വരെ പടർന്ന് കിടക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥയാണ് ഈ സ്വർണക്കള്ളക്കടത്ത്. അവർ പണ്ട് കുഴൽപ്പണക്കാരായിരുന്നു. കുഴൽപ്പണക്കച്ചവടത്തിന്റെ മൂല്യം കുറഞ്ഞപ്പോൾ അവർ സ്വർണക്കടത്തിലേയ്ക്ക് കടന്നു. അനേകായിരം സ്വർണക്കടകളും, ഉന്നത രാഷ്ട്രീയക്കാരും, ഉന്നത ജ്വലറി ഉടമകളും ഒക്കെയടങ്ങുന്ന വലിയ ഒരു മാഫിയ. ഒരു തവണ മുപ്പത് കിലോ സ്വർണമാണ് എത്തിച്ചത് എന്നോർക്കുക. അതും ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിൽ. അങ്ങനെ നോക്കുമ്പോൾ ഇവർ ഇവിടെ ദിവസവും എത്തിച്ചുകൊണ്ടിരിക്കുന്ന ശതകോടികളുടെ സ്വർണവും അതിന്റെ ലാഭവും എങ്ങോട്ടാണ് പോകുന്നത്? കണക്കിൽ പെടാതെയാണ് ഈ സ്വർണമൊക്കെ നാട്ടിലെത്തുന്നതെന്നോർക്കണം.

അങ്ങനെ വരുന്ന ഈ സ്വർണത്തിന്റെ മുഴുവൻ വിലയും കള്ളപ്പണ രാജ്യവിരുദ്ധ മാഫിയ ഉപയോഗിക്കുകയാണ്. കൊടുവള്ളിപോലെ കോഴിക്കോട് നഗരത്തിലെ ചെറിയ ഒരു നഗരത്തിൽ ഇരുന്നൂറോളം സ്വർണക്കടകൾ ഉണ്ട് എന്നതും സ്വർണക്കള്ളക്കടത്തിനും, മാഫിയ ഇടപാടുകള്ക്കും ചുക്കാൻ പിടിച്ചവർത്തന്നെ സിപിഎമ്മിന്റെ ലേബലിൽ എംഎൽഎമാരായി മാറിയിരിക്കുന്നു, യാതൊരുവിധ അടിത്തറയുമില്ലാത്ത കള്ളക്കടത്ത് മാഫിയകളോട് ചേർന്നുനിൽക്കുന്നവർക്ക് ജനപ്രതിനിധികളായി മത്സരിക്കാനുള്ള സാഹചര്യമുണ്ട് എന്നതുമൊക്കെ ഭയാനകവും, ഞെട്ടിക്കുന്നതുമാണ്.

അതിനെക്കാൾ ഞെട്ടികുന്നത്, തടയന്റവിട നസീറിനോടൊപ്പം പ്രവർത്തിച്ച ഫൈസൽ ഫരീദ് എന്നയാളാണ് സ്വർണത്തിന്റെ ഉറവിടം എന്നതാണ്. അയാൾ അവിടെ നിന്നും സ്വർണം ഇങ്ങോട്ടയക്കുന്നത് ആ സ്വർണം അവിടെ നിന്നും കടത്തുമ്പോൾ കിട്ടുന്ന നക്കാപ്പിച്ച കമ്മിഷന് വേണ്ടിയല്ല. ആ സ്വർണം കണക്കിൽപ്പെടാതെ വിറ്റുകിട്ടുന്ന കാശുകൾ ഭീകര സംഘടനകൾക്ക് എത്തിച്ചുകൊടുക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ടാണ് സ്വർണം എവിടെ നിന്നെത്തിയെന്നും, എവിടേയ്ക്ക് പോകുന്നുവെന്നും കണ്ടെത്തേണ്ടത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP