Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഴിയിലേക്ക് കാലെടുത്തുവയ്ക്കുമ്പോഴും ഐ ആം ഒൺലി 93 എന്നു പറയുന്നവരെ കണ്ടുശീലിച്ച നമുക്ക് ഇങ്ങനെ ഒരു നേതാവിനെ ലഭിച്ചത് ആരുടെ പുണ്യം കൊണ്ടാണ്? ജോലി ചെയ്തിടത്തെല്ലാം സുഗന്ധം പരത്തിയ ഈ മഹാനുഭാവ ഒരു വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് മോഹിക്കാത്ത ഒരു ഇന്ത്യാക്കാരൻ എങ്കിലും ഉണ്ടോ? ഒടുവിൽ രോഗത്തിന്റെ പിടിയിലാവുമ്പോൾ എനിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ആ സൗകുമാര്യം ഉണ്ടല്ലോ... മറക്കില്ല സുഷമാജീ ഒരിക്കലും അങ്ങയെ ഈ ജനത മറക്കില്ല, എങ്ങനെയാണ് ഇങ്ങനെയാകാൻ കഴിയുക സുഷമാജീ?

കുഴിയിലേക്ക് കാലെടുത്തുവയ്ക്കുമ്പോഴും ഐ ആം ഒൺലി 93 എന്നു പറയുന്നവരെ കണ്ടുശീലിച്ച നമുക്ക് ഇങ്ങനെ ഒരു നേതാവിനെ ലഭിച്ചത് ആരുടെ പുണ്യം കൊണ്ടാണ്? ജോലി ചെയ്തിടത്തെല്ലാം സുഗന്ധം പരത്തിയ ഈ മഹാനുഭാവ ഒരു വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് മോഹിക്കാത്ത ഒരു ഇന്ത്യാക്കാരൻ എങ്കിലും ഉണ്ടോ? ഒടുവിൽ രോഗത്തിന്റെ പിടിയിലാവുമ്പോൾ എനിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ആ സൗകുമാര്യം ഉണ്ടല്ലോ... മറക്കില്ല സുഷമാജീ ഒരിക്കലും അങ്ങയെ ഈ ജനത മറക്കില്ല, എങ്ങനെയാണ് ഇങ്ങനെയാകാൻ കഴിയുക സുഷമാജീ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; നമ്മൾ പ്രതീക്ഷിച്ചതുപോലെ തന്നെ മികച്ച മന്ത്രിമാരുമായി മോദി രണ്ടാം ഭരണം ആരംഭിച്ചിരിക്കുന്നു. മോദിയുടെ മന്ത്രിമാരെക്കുറിച്ച് ആർക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ല. അമിത്ഷാ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയാകുമെന്ന് നേരത്തെ തന്നെ കണക്കാക്കപ്പെട്ടതുകൊണ്ടുതന്നെ അതിൽ അമിത് ഷാ വിരോധികൾക്കുപോലും ഞെട്ടലില്ല. ഇങ്ങനെയോക്കെ ആണെങ്കിലും എല്ലാ ഇന്ത്യക്കാരും ഞെട്ടലോടെ കാണുന്ന ഒരു കാര്യമുണ്ട്. പ്രത്യേകിച്ച് മലയാളികൾ.

നമ്മൾ അഭിമാനത്തോടുകൂടി ഉറക്കെ വിളിച്ചു പറഞ്ഞിരുന്ന ഒരു മന്ത്രിയുടെ അഭാവം. മറ്റാരുമല്ല സുഷമ്മ സ്വരാജ് എന്ന പ്രവാസി വിദേശകാര്യമന്ത്രിയുടെ അഭാവം. സുഷമ്മ ഇക്കുറി ലോക്‌സഭയിലേക്ക് മത്സരിക്കാതിരുന്നെങ്കിൽകൂടി അവർ മന്ത്രിയുകുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മന്ത്രിമാരുടെ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ അവർ അതിൽ ഇല്ലായിരുന്നു. താൻ സ്വയം മാറിയതാണെന്ന് സുഷമ്മ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുഷമ്മയോട് എതെങ്കിലും തരത്തിലുള്ള അഭിപ്രായ ഭിന്നത മോദിയ്‌ക്കോ ബിജെപിയ്‌ക്കോ ഇല്ലെന്ന കാര്യം വ്യക്തമാണ്.

അനാരോഗ്യംമൂലം ഇനി രാജ്യഭരണം തനിക്ക് വേണ്ട എന്ന ധീരമായ നിലപാടെടുത്ത് സുഷമ്മ മാറി നിൽക്കുന്നു. എതൊരു ഇന്ത്യക്കാരനും ആശങ്കപ്പെടുകയും വേദനിക്കുകയും ചെയ്യുന്ന സംഭവമാണിത്. സുഷമ്മ സ്വരാജിന് അനാരോഗ്യമാണെന്ന് വിശ്വസിക്കാൻ പോലും ഇന്ത്യക്കാർക്ക് കഴിയുകയില്ല. അവർ അത്രമേൽ സുഷമ്മയെ ഇഷ്ടപ്പെട്ടു പോയിരുന്നു. ഒരുപക്ഷേ നെഹ്‌റുവിനെപ്പോലെ ഇന്ദിരയെപ്പോലെ ഇന്ത്യയുടെ അന്തസ് ലോകമെമ്പാടും ഉയർത്തിയ അസാധാരണയായ നേതാവായി ജനങ്ങൾ അവരെ കണ്ടു.

എന്തിനെറേ ഏതു സാധാരണക്കാരനും ഏതു നിമിഷവും ഓടിച്ചെന്ന് അവരുടെ വേദന പങ്കുവയ്ക്കാൻ കഴിയുന്ന ഒരു സാധാരണക്കാരുടെ അമ്മകൂടിയായിരുന്നു സുഷമ്മ സ്വരാജ്. ആരും ഒരിക്കലും സുഷമ്മയുടെ കുറ്റം പറഞ്ഞില്ല. രാഷ്ട്രിയക്കാർപ്പോലും അവരെ ആദരിച്ചുകൊണ്ടിരുന്നു. ആ ആദരവിന്റെ ഏറ്റവും ഒടുവില്ലത്തെ ഉദാഹരണമാണ്. സത്യപ്രതിജ്ഞയുടെ സമയത്ത് വേദിയിലേക്ക് എത്തിയ സുഷമ്മയെ കണ്ട് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് എന്ന് നമുക്ക് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന രാഹുൽ ഗാന്ധി എണീറ്റ് നിന്ന് കൈകൂപ്പിയത്. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP