Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ശബരിമല ഏറ്റെടുക്കാൻ കേന്ദ്രത്തിന് ഉണ്ടായിരുന്ന തടസ്സം നീക്കികൊണ്ട് സുപ്രീംകോടതി ഇടപെടൽ നടത്തുമ്പോൾ ഫലത്തിൽ സംഭവിക്കുന്നത് നവോത്ഥാനത്തിന്റെ പേരിൽ കേരളത്തിന് ആകെയുണ്ടായിരുന്ന ക്ഷേത്രം കൈമോശം സംഭവിക്കുക മാത്രമാണ്; അയ്യപ്പന്റെ ആചാരങ്ങൾ ലംഘിച്ച് നവോത്ഥാനം ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ട പിണറായി വിജയൻ കക്ഷത്തിരിക്കുന്നതും ഉത്തരത്തിൽ ഇരുന്നതും ഒരുപോലെ നഷ്ടപ്പെടുന്നത് ഇങ്ങനെ..

ശബരിമല ഏറ്റെടുക്കാൻ കേന്ദ്രത്തിന് ഉണ്ടായിരുന്ന തടസ്സം നീക്കികൊണ്ട് സുപ്രീംകോടതി ഇടപെടൽ നടത്തുമ്പോൾ ഫലത്തിൽ സംഭവിക്കുന്നത് നവോത്ഥാനത്തിന്റെ പേരിൽ കേരളത്തിന് ആകെയുണ്ടായിരുന്ന ക്ഷേത്രം കൈമോശം സംഭവിക്കുക മാത്രമാണ്; അയ്യപ്പന്റെ ആചാരങ്ങൾ ലംഘിച്ച് നവോത്ഥാനം ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ട പിണറായി വിജയൻ കക്ഷത്തിരിക്കുന്നതും ഉത്തരത്തിൽ ഇരുന്നതും ഒരുപോലെ നഷ്ടപ്പെടുന്നത് ഇങ്ങനെ..

മറുനാടൻ ഡെസ്‌ക്‌

ശബരിമല യുവതീപ്രവേശന വിഷയം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ പുറത്തുവന്ന വാർത്തകളിൽ ഒന്ന് ശബരിമല ക്ഷേത്രത്തിന്റെ ഭരണം കേന്ദ്രസർക്കാർ ഏറ്റെടുക്കാൻ പോകുന്നു എന്നതായിരുന്നു. കേന്ദ്രം ശബരിമല ഏറ്റെടുക്കാൻ പോകുന്നു എന്ന് വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ ഇടത് കേന്ദ്രങ്ങൾ വലിയതോതിൽ അതിനെ പരിഹസിച്ചു. പൂർണമായും കേരളത്തിന്റെ അധികാര പരിധിയിലുള്ള ഒരു ക്ഷേത്രം എങ്ങനെയാണ് കേന്ദ്രത്തിന് ഏറ്റെടുക്കാൻ കഴിയുക എന്ന ചോദ്യമായിരുന്നു അവർ ഉയർത്തിയത്. എന്നാൽ ഇന്ന് സുപ്രീംകോടതി ശബരിമലയുടെ ഭരണസംവിധാനത്തെ കുറിച്ച് ചില ചോദ്യങ്ങളും നിരീക്ഷണങ്ങളും നടത്തുമ്പോൾ അന്ന് ചർച്ചയായ ഏറ്റെടുക്കൽ വീണ്ടും ചർച്ചയാകുകയാണ്.

Stories you may Like

സുപ്രീംകോടതിയുടെ ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് ശബരിമലയുടെ ഭരണസംവിധാനത്തിൽ ഒരു മാറ്റം വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കൃത്യമായ സൂചനയാണ് നൽകുന്നത്. ഇപ്പോൾ ശബരിമല തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സമ്പൂർണ അധികാരത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. തന്ത്രിക്ക് ക്ഷേത്രാചാരങ്ങളിൽ അധികാരം ഉണ്ടെങ്കിലും ക്ഷേത്രഭരണത്തിൽ യാതൊരുവിധത്തിലുള്ള അധികാരവും തന്ത്രിക്കില്ല. ക്ഷേത്രത്തിന്റെ യഥാർത്ഥ ഉടമസ്ഥർ എന്ന് ചരിത്രവും ഐതീഹ്യവുമൊക്കെ ഒരുപോലെ പറയുന്ന പന്തളം കൊട്ടാരത്തിന് പോലും തിരുവാഭരണ ഘോഷയാത്ര നടത്തി ക്ഷേത്രത്തിൽ എത്തിച്ച ശേഷം തിരിച്ച് കൊട്ടാരത്തിൽ കൊണ്ടുപോകുന്നതിനുള്ള അനുഷ്ഠാനപരമായ അവകാശം മാത്രമേയുള്ളൂ. ശബരിമല ക്ഷേത്രം ഭരിക്കുന്നത് അതാത് കാലം ഭരിക്കുന്ന സർക്കാരുകൾ നിയമിക്കുന്ന ദേവസ്വം ബോർഡ് എന്ന സമിതിയാണ്.

ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി വരുന്ന ഒരാൾ ഹിന്ദുവാണ് എന്നും ഈശ്വര വിശ്വാസിയാണ് എന്നും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട് എങ്കിലും അവർക്ക് രാഷ്ട്രീയ ബന്ധം ഇല്ലായെന്ന് പ്രഖ്യാപിക്കേണ്ടതുണ്ട് എങ്കിലും അവിടെ വരുന്ന എല്ലാവരും തന്നെ രാഷ്ട്രീയക്കാരാണ് എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ആര് ഭരിക്കുന്നുവോ ആ പാർട്ടിയുടെ താല്പര്യങ്ങളാകും ശബരിമലയിൽ നിഴലിക്കുക. കഴിഞ്ഞ തവണ ആചാരലംഘനത്തിന്റെ പ്രതിസന്ധി ഉണ്ടായതും സിപിഎം ഭരിക്കുന്നതുകൊണ്ട് മാത്രമാണ്. സിപിഎം ഭരിക്കുന്ന ദേവസ്വം ബോർഡ് ശബരിമലയിൽ യുവതികൾ കയറാം എന്ന നിലപാട് എടുത്തപ്പോൾ സുപ്രീംകോടതിക്ക് അങ്ങനെയൊരു വിധി പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായി. ആ വിധി നടപ്പിലാക്കാൻ സർക്കാർ അമിതാവേശം കാട്ടിയതും ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനമായിരുന്നു.

അത്‌കൊണ്ടാണ് സുപ്രീംകോടതി ശബരിമലക്ക് മാത്രമായി ഒരു പ്രത്യേക ഭരണസംവിധാനം ഉണ്ടാക്കാൻ എന്താണ് തടസ്സം എന്ന് ഇന്ന് സർക്കാരിനോട് ചോദിച്ചത്. സർക്കാരാകട്ടെ അത്തരം ഒരു നീക്കം സർക്കാരിന്റെ രാഷ്ട്രീയ താല്പര്യത്തിന് ഹിതകരമാകുകയില്ല എന്ന് കണ്ടുകൊണ്ട് ഒരു വർഷം ഒരു കോടിയിലേറെ ഭക്തർ നിരന്തരം എത്തുന്ന ശബരിമലയിൽ ഒരു വർഷം പത്ത് ലക്ഷം ഭക്തർ മാത്രമേ എത്തുകയുള്ളൂ എന്ന് പോലും കോടതിയോട് പറയുന്നു. എന്നാൽ കോടതി രണ്ടും കല്പിച്ചാണ് എന്ന് ജസ്റ്റിസ് രമണയുടെ വാക്കുകൾ വ്യക്തമാക്കുകയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP