Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് സുപ്രീംകോടതിക്ക് ചോദിക്കേണ്ടി വരുന്ന സാഹചര്യം എങ്ങനെയാണ് ഉണ്ടായത് ? എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു ജനതക്ക് പരമോന്നത നീതി പീഠം ആശ്വാസമാവുമ്പോൾ ഉള്ള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല..

ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് സുപ്രീംകോടതിക്ക് ചോദിക്കേണ്ടി വരുന്ന സാഹചര്യം എങ്ങനെയാണ് ഉണ്ടായത് ? എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു ജനതക്ക് പരമോന്നത നീതി പീഠം ആശ്വാസമാവുമ്പോൾ ഉള്ള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല..

മറുനാടൻ ഡെസ്‌ക്‌

ഈ രാജ്യത്ത് ഇപ്പോൾ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ക്ഷോഭത്തോടുകൂടി ചോദിച്ചതാണ്. ആ ചോദ്യം 130 കോടി ജനങ്ങളുടെ ഹൃദയത്തിലേക്കുള്ള ഒളിയമ്പായിരുന്നു. എന്താണ് ഈ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ഒരു എംഎൽഎ ബലാത്സംഗം ചെയ്യുന്നു. ആ ബലാത്സംഗ വിവരം പുറത്തുപറയാതിരിക്കാൻ ആ പെൺകുട്ടിയെ തീർത്തുകളയുന്നതിന് വേണ്ടി എംഎൽഎയും കൂട്ടാളികളും രംഗത്തിറങ്ങുന്നു. ബലാത്സംഗത്തിനിരയായ ആ പെൺകുട്ടിയുടെ പിതാവ് ഈ വിവരവുമായി പൊലീസ് സ്റ്റേഷനുകൾ കയറിഇറങ്ങുമ്പോൾ പിതാവിന്റെ പേരിൽ കള്ളക്കേസ് എടുത്ത് ജയിലിലടക്കുന്നു.

 നീതി തേടി മുഖ്യമന്ത്രിയുടെ വസതിയുടെ മുന്നിലേക്ക് പോകുമ്പോൾ അവിടെ വെച്ച് അറസ്റ്റ് ചെയ്ത് തടവിലാക്കുന്നു. ഒടുവിൽ, പൊലീസുകാർ നിഷ്ഠുരം ഇടിച്ചും ചവിട്ടിയും കുത്തിയും കൊന്ന് കളയുന്നു. എന്നിട്ടോ, ആ കേസിന് സാക്ഷി പറയേണ്ട രണ്ട് പേരെ പലപ്പോഴായി ദുരൂഹ സാഹചര്യത്തിൽ കൊന്ന് തള്ളുന്നു. എന്നിട്ടും നീതിക്ക് വേണ്ടി പോരാടുന്ന പെൺകുട്ടിയേയും ആ പെൺകുട്ടിക്കൊപ്പം സർവതും ത്യജിച്ച് നിൽക്കുന്ന അഭിഭാഷകനെയും മറ്റ് ബന്ധുക്കളെയും ഇല്ലാതാക്കുന്നതിന് വേണ്ടി വാഹനാപകടം സൃഷ്ടിക്കുന്നു.

Stories you may Like

ഒരു കൂറ്റൻ ലോറി പാഞ്ഞുവന്ന് പെൺകുട്ടി യാത്ര ചെയ്തിരുന്ന കാറിനെ നിശ്ശേഷം ഇടിച്ച് തെറിപ്പിക്കുമ്പോൾ, ജീവൻ പൊലിഞ്ഞ് പറന്ന് പോകുമ്പോൾ നഷ്ടമാകുന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടും പൊലീസ് സംവിധാനത്തോടും ഭരണകൂടത്തോടുമുള്ള വിശ്വാസമാണ്. ആ ബലാത്സംഗവും ഈ കൊലപാതകങ്ങളും നിഷ്ഠൂരമായ ഈ പ്രവർത്തികളും ഒക്കെ ചെയ്തത് നാടുഭരിക്കുന്ന ബിജെപി എന്ന് പറയുന്ന പാർട്ടിയുടെ ഒരു എംഎൽഎയും ആ എംഎൽഎയുടെ ഗുണ്ടകളുമാണ് എന്നോർക്കണം. ആ എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് പോലും ഇപ്പോൾ, സുപ്രീംകോടതി ഈ നാട്ടിൽ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ച ശേഷം മാത്രമാണ്. എന്തൊരു അനീതിയാണ് ആ പെൺകുട്ടിക്ക് സംഭവിച്ചത്. ഇന്ന ലഖ്‌നൗവിലെ ആശുപത്രിയിലെ വെന്റിലേറ്ററിൽ ജീവന് വേണ്ടി യാചിച്ചുകൊണ്ട് കഴിയുന്ന ആ പെൺകുട്ടിക്ക് ആദ്യമായി ആശ്വാസത്തിന്റെ ഒരു വാക്ക് കിട്ടിയിരിക്കുന്നു. അത് മനസ്സിലാക്കുന്നതിനുള്ള അറിവോ വിവേകമോ ബോധമോ ഇപ്പോൾ ആ കുട്ടിക്ക് ഉണ്ടായി എന്ന് വരില്ല.

എന്നിട്ടും സുപ്രീംകോടതി ആ പെൺകുട്ടിയുടെ കുടുംബത്തിന് 25ലക്ഷം രൂപ നൽകാൻ യുപി സർക്കാരിനോട് കൽപ്പിച്ചിരിക്കുകയാണ്. മാത്രമല്ല, പ്രത്യേക വിമാനത്തിൽ പെൺകുട്ടിയെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നു. ഒപ്പം ലഖ്‌നൗവിൽ നിന്നും കേസ് മാറ്റി ഡൽഹിയിലേക്കാക്കണം. അതിനുള്ള ചെലവുകൾ സർക്കാർ തന്നെ വഹിക്കണം. പെൺകുട്ടിക്ക് ആവശ്യമായ അത്രയും സംരക്ഷണം നൽകണം. അങ്ങനെ ഒരു ലൈംഗിക ആരോപണക്കേസിലെ ഇരക്ക് ലഭിക്കാവുന്ന പരമാവധി ആനുകൂല്യങ്ങൾ സുപ്രീംകോടതി കൽപ്പിച്ചിരിക്കുന്നു. ആ പെൺകുട്ടി ജീവിതത്തിലേക്ക് മടങ്ങിവരട്ടെ, അവൾക്ക് നീതി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ. എന്നാൽ, കൈവിട്ടുപോയി എന്ന് ഉറപ്പുള്ളതുകൊണ്ട് അവളെ വിമാനത്തിൽ കയറ്റി ഡൽഹിക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ ആരെങ്കിലും ആശുപത്രിയിൽ നുഴഞ്ഞ് കയറി കൊന്നു കളഞ്ഞാൽ പോലും അത്ഭുതപ്പെടേണ്ടതില്ല. അത്രമേൽ കരുത്തന്മാരാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP