Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കന്യാചർമ്മം വച്ച് പിടിപ്പിക്കുന്ന കന്യാസ്ത്രീകൾ വാഴുന്ന കത്തോലിക്ക സഭ; ആ കന്യാചർമ്മത്തിന് വിശ്വാസികൾ എത്ര കാശ് മുടക്കണം?

കന്യാചർമ്മം വച്ച് പിടിപ്പിക്കുന്ന കന്യാസ്ത്രീകൾ വാഴുന്ന കത്തോലിക്ക സഭ; ആ കന്യാചർമ്മത്തിന് വിശ്വാസികൾ എത്ര കാശ് മുടക്കണം?

മറുനാടൻ ഡെസ്‌ക്‌

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 27 വർഷം ആകുന്നു. ഇതുവരെയും സിസ്റ്റർ അഭയയുടെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല. കുടുംബത്തെ പോലും സ്വാധീനിച്ച് കേസിൽ നിന്നും പിന്മാറ്റുന്നതിനുള്ള നീക്കങ്ങൾ പലതവണ നടന്നെങ്കിലും ജോമോൻ പുത്തൻപുരയ്ക്കൽ എന്ന് പേരുള്ള ഒരു പൊതുപ്രവർത്തകൻ കാൽ നൂറ്റാണ്ടിൽ അധികമായി ഈ കേസുമായി കോടതികൾ കയറിയിറങ്ങി നടക്കുന്നതുകൊണ്ട് മാത്രം അതിപ്പോഴും സജീവമായി നിലനിൽക്കുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും മാത്രമല്ല, സിബിഐയും കേസ് അന്വേഷിച്ചു. പലപ്പോഴും കേസ് അന്വേഷണത്തിന്റെ ഫലങ്ങൾ പരസ്പര വൈരുദ്ധ്യമുള്ളതായി തീർന്നു. പല ഉദ്യോഗസ്ഥന്മാരും കേസ് ഒതുക്കിത്തീർക്കുന്നതിനുള്ള നീക്കങ്ങൾ നടത്തി. ഒടുവിൽ ജോമോൻ പുത്തൻപുരയ്ക്കലിന്റെ വിശ്രമമില്ലാത്ത പോരാട്ടത്തിന്റെ ഫലമായി കേസ് സുപ്രീംകോടതിയുടെ വരെ ശ്രദ്ധയിൽ എത്തുകയും അതിന്റെ വിചാരണയുടെ ബാക്കി തടസ്സങ്ങൾ എല്ലാം അവസാനിക്കുകയുമാണ്.

 എത്രയോ കാലങ്ങൾക്ക് മുമ്പ് ഈ കേസ് വിചാരണ നടത്തി അവസാനിപ്പിക്കേണ്ടതാണ്. എന്നാൽ പ്രതികൾ ശക്തിയുള്ളവരും സ്വാധീനമുള്ളവരും ആയത്‌കൊണ്ട് മാത്രം അതിങ്ങനെ നീണ്ടുപോയി. ജോമോനെ പോലെ ഒരാൾ മറുവശത്ത് ഇല്ലായിരുന്നെങ്കിൽ പണ്ടേ ഈ കേസ് തേഞ്ഞ്മാഞ്ഞ് പോകുമായിരുന്നു. ഈ കേസ് ഇത്രയധികം നീട്ടിക്കൊണ്ട് പോയത് പ്രതികളാണ് എന്നത് മാത്രം മതി ഈ കേസിൽ അവർ കുറ്റക്കാരാണ് എന്ന് തെളിയിക്കാൻ. കാൽ നൂറ്റാണ്ടിലധികം കേസ് നീണ്ടതുകൊണ്ടുതന്നെ അതിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്ന കന്യാസ്ത്രീയും വൈദികരും നിരപരാധികൾ ആയിരിക്കും എന്ന് വിശ്വസിക്കുന്ന അനേകം വിശ്വാസികൾ ഉണ്ട്. എന്നാൽ ഒരു കാര്യം ഓർക്കുക, ഒരു നിരപരാധി നമ്മുടെ രാജ്യത്ത് ഒരു കേസിൽ കുടുങ്ങിയാൽ അവൻ ദുരിതം അനുഭവിക്കേണ്ടത് കേസിന്റെ വിചാരണ തുടങ്ങുന്നത് വരെയുള്ള ആദ്യഘട്ടങ്ങളിൽ മാത്രമാണ്. കേസിന്റെ വിചാരണയിൽ അവന്റെ നിരപരാധിത്വം തെളിയിക്കാൻ രാജ്യത്ത് എല്ലാവിധ സന്നാഹങ്ങളും ഉണ്ട്.

ഒരു നിരപരാധിയേയും കോടതികൾ ജയിലിൽ അടയ്ക്കാറില്ല. അതുകൊണ്ട് തന്നെ ഒരു നിരപരാധിക്ക് കോടതിയിൽ തന്റെ നിരപരാധിത്വം തെളിയിക്കുക എളുപ്പമാണ്. പ്രത്യേകിച്ച് കൊലക്കേസിൽ. കേസ് സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ട് പോകുന്നുണ്ടെങ്കിൽ ഒന്നോർക്കുക; പ്രതി കുറ്റക്കാരൻ തന്നെയാണ്. ആ ഒറ്റക്കാരണം കൊണ്ട് തന്നെ സിസ്റ്റർ അഭയ കേസിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്ന ഫാദർ കോട്ടൂരാനും സിസ്റ്റർ സ്‌റ്റെഫിയും പ്രതികളാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പ്രത്യേകിച്ച് ഈ കേസിന്റെ ചാർജ്ജ് ഷീറ്റും സിബിഐ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രവുമൊക്കെ ഓടിച്ച് വായിച്ചപ്പോൾ തെളിവുകൾ നശിപ്പിക്കുന്നതിനും രക്ഷപെടുന്നതിനും നടന്ന കൃത്രിമത്വങ്ങൾ ഏറെ കാണാൻ സാധിച്ചു. പ്രത്യേകിച്ച് സിസ്റ്റർ സ്റ്റെഫി എന്ന ക്രൂരയായ ആ കന്യാസ്ത്രീയുടെ പങ്ക്.

സിസ്റ്റർ സ്റ്റെഫിയെ ചോദ്യം ചെയ്ത ഒരു സിബിഐ ഉദ്യോഗസ്ഥൻ അവരെ പോലെ ഒരു ക്രിമിനലിനെ കണ്ടിട്ടേയില്ല എന്നാണ് എന്നോട് വ്യക്തിപരമായി പറഞ്ഞത്. അതേ സിബിഐ ഉദ്യോഗസ്ഥൻ തന്നെ ഫാദർ പിതൃക്കയിൽ നിരപരാധിയാണ് എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നീട് ഫാദർ പിതൃക്കയിലിന് എതിരെയുള്ള കുറ്റം ഹൈക്കോടതി റദ്ദ് ചെയ്തു എന്നോർക്കുക. ഫാദർ കോട്ടൂരാനും സിസ്റ്റർ സ്റ്റെഫിയും പ്രതികളാണ് എന്ന കാര്യത്തിൽ സുപ്രീംകോടതിക്ക് പോലും സംശയമില്ല. അവർ കുറ്റക്കാരാണോ എന്ന തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണ്. 27 വർഷം കൊണ്ട് എന്ത് തെളിവുകളായിരിക്കും ഇനി ബാക്കിയുണ്ടാകുക. എത്ര സാക്ഷികളാകും ഇനി ബാക്കിയുണ്ടാകുക. സിസ്റ്റർ അഭയയുടെ പിതാവ് പോലും മരിച്ച് പോയി എന്ന മറക്കരുത്. സിസ്റ്റർ സ്‌റ്റെഫിയുടെ കന്യകാത്വ പരിശോധനാ ഫലം ഞാൻ കാണുകയുണ്ടായി. ഈ ഫലം സിബിഐയുടെ കുറ്റപത്രത്തിൽ വൃത്തിയായി എഴുതിവെച്ചിട്ടുണ്ട്. ബോധപൂർവം ആലപ്പുഴ മെഡിക്കൽ കോളജിൽ പോയി സിസ്റ്റർ സ്‌റ്റെഫി കന്യാചർമ്മം വെച്ച് പിടിപ്പിച്ചെന്നും സിസ്റ്റർ സ്റ്റെഫിക്ക് ഒന്നിലധികം ആളുകളുമായി ലൈംഗിക ബന്ധം ഉണ്ട് എന്ന് തെളിവുകൾ സൂചിപ്പിക്കുന്നു എന്നുമാണ് മെഡിക്കൽ റിപ്പോർട്ട്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP