Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ശബരിമലയിൽ ആദ്യം സുപ്രീംകോടതി ഭക്തർക്കെതിരെ വിധിച്ചത് സർക്കാരിന്റെ കെണിയാണെന്ന കാര്യത്തിൽ ഇനി ആർക്കെങ്കിലും സംശയം ഉണ്ടോ ? ചോദിച്ച് വാങ്ങിയ വിധി സുപ്രീംകോടതി തന്നെ തിരുത്തിയിട്ടും തെറ്റ് പറ്റിയെന്ന തൊലിക്കട്ടി അപാരം: എന്നും അയ്യപ്പഭക്തർക്കൊപ്പം ഉറച്ച് നിന്ന ഞങ്ങൾ ഒരു ബിരിയാണി വാങ്ങി കഴിക്കട്ടെ..

ശബരിമലയിൽ ആദ്യം സുപ്രീംകോടതി ഭക്തർക്കെതിരെ വിധിച്ചത് സർക്കാരിന്റെ കെണിയാണെന്ന കാര്യത്തിൽ ഇനി ആർക്കെങ്കിലും സംശയം ഉണ്ടോ ? ചോദിച്ച് വാങ്ങിയ വിധി സുപ്രീംകോടതി തന്നെ തിരുത്തിയിട്ടും തെറ്റ് പറ്റിയെന്ന തൊലിക്കട്ടി അപാരം: എന്നും അയ്യപ്പഭക്തർക്കൊപ്പം ഉറച്ച് നിന്ന ഞങ്ങൾ ഒരു ബിരിയാണി വാങ്ങി കഴിക്കട്ടെ..

മറുനാടൻ ഡെസ്‌ക്‌

ഒന്നര കൊല്ലം നീണ്ട പോരാട്ടത്തിന്റെ അന്ത്യമാണ് ഇന്ന് സുപ്രീംകോടതിയിൽ കണ്ടത്. മറുനാടനെ സംബന്ധിച്ചിടത്തോളം മറ്റേത് മാധ്യമത്തേക്കാളും ഈ സുപ്രീംകോടതി വിധിയിൽ അഭിമാനിക്കാനും ആഹ്ലാദിക്കാനും ഒരു പരിധിവരെ അഹങ്കരിക്കാനും ഇത് അവസരം നൽകുന്നു. ശബരിമലയിലെ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വരുമ്പോൾ കേരളത്തിലെ ജന്മഭൂമി അടങ്ങിയ എല്ലാ മാധ്യമങ്ങളും ചരിത്രവിധി എന്ന് പറഞ്ഞ് അതിനെ സ്വാഗതം ചെയ്യുകയായിരുന്നു. എന്നാൽ, വിധിക്ക് മുമ്പ് തന്നെ ഇത്തരം മതപരമായ ആചാരങ്ങളുടെ മേൽ ഇടപെടാൻ കോടതി ശ്രമിക്കുന്നത് അബദ്ധമായി മാറും എന്ന് പറഞ്ഞുകൊണ്ട് ഇൻസ്റ്റന്റ് റെസ്‌പോൺസ് ചെയ്ത വ്യക്തിയാണ് ഞാൻ.

2018 സെപ്റ്റംബർ മാസം 28-ാം തീയതി വിധി വരുന്നതിനും എത്രയോ മുമ്പ് തന്നെ ഈ വിഷയം ചർച്ചയായപ്പോഴൊക്കെ ശബരിമല പോലൊരു വിഷയത്തിൽ ഒരു കാരണവശാലും കോടതി ഇടപെടരുത്, ഇത് മതം തിന്നു ജീവിക്കുന്ന ഒരു നാട്ടിലെ മതവിശ്വാസത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾക്ക് എതിരെയുള്ള വെല്ലുവിളിയാകും എന്ന് ഞങ്ങൾ പറഞ്ഞിരുന്നു. പിന്നീട് സെപ്റ്റംബർ 28ന് സുപ്രീംകോടതി ഇങ്ങനെയൊരു വിധി പ്രഖ്യാപിക്കുമ്പോൾ അന്ന് രാജസ്ഥാനിലെ ജയ്പൂരിൽ ടൂറിന് പോയിരുന്ന ഞാൻ ഹോട്ടൽ മുറിയിൽ വെച്ച് അന്നെടുത്ത ഇൻസ്റ്റന്റ് റെസ്‌പോൺസ് ഈ വിധി നിർഭാഗ്യകരമാണ് എന്ന് പറയുന്നതിനായിരുന്നു. ആ ഇൻസ്റ്റന്റ് റെസ്‌പോൺസിന് ശേഷം മൂന്നോ നാലോ ദിവസം കേരത്തിൽ വിധിയെ സ്വാഗതം ചെയ്യുന്ന ഒരു അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്.

പിന്നീട് പന്തംളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ ശബരിമല യുവതീപ്രവേശന വിഷയത്തിനെതിരേ ഭക്തജനങ്ങളെ സംഘടിപ്പിച്ച്‌കൊണ്ട് ഒരു റാലി നടത്തിയപ്പോൾ അതൊരു വലിയ വാർത്തയാക്കി മാറ്റുകയും അതേക്കുറിച്ച് വീണ്ടും ഇൻസ്റ്റന്റ് റെസ്‌പോൺസ് അടക്കമുള്ള പ്രതികരണങ്ങൾ ഞങ്ങൾ നടത്തുകയും ചെയ്തപ്പോൾ ജനവികാരം ഇങ്ങനെയാണ് എന്ന് തിരിച്ചറിഞ്ഞാണ് ജനംടിവി പോലും നിലപാട് മാറ്റുന്നത്. അന്ന് മുതൽ ഇന്ന് വരെ മറുഭാഗങ്ങൾക്ക് കൃത്യമായ അവസരം കൊടുക്കുമ്പോഴും നിലപാട് എന്ന നിലയിൽ യുവതീപ്രവേശനം ഭരണഘടനയുടെ പേര് പറഞ്ഞുകൊണ്ടുള്ള കബളിപ്പിക്കലാണ് എന്ന് ഉറച്ച് വിസ്വസിക്കുന്ന വ്യക്തിയാണ് ഞ്ാൻ. കോടതിയെ ഒരിക്കലും ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല. പ്രത്യുത, ഇങ്ങനെയൊരു വിധി സ്മ്പാദിച്ച് കൊടുത്ത സർക്കാരിനെ മാത്രമാണ് കുറ്റപ്പെടുത്തിയത്. സാധാരണഗതിക്ക് ഒരു വിഷയം കോടതിയുടെ മുന്നിലെത്തുമ്പോൾ ആ വിഷയത്തിനെ എതിർക്കാനും അനുകൂലിക്കാനും രണ്ട് കൂട്ടരുണ്ടാകും.

അങ്ങനെയാണ് ഒരു കൂട്ടർ പരാതിക്കാരും മറുകൂട്ടർ മറുപടി പറയേണ്ടവരുമായി മാറുന്നത്. നിർഭാഗ്യവശാൽ, ഇവിടെ പരാതിക്കാരും മറുപടി പറയേമ്ടവരും ഒന്നായി തീർന്നു. ഇന്ത്യൻ യംഗ് ലോയേഴ്‌സ് അസോസിയേഷൻ യുവതികളെ പ്രവേശിപ്പിക്കണം എന്ന് പറഞ്ഞ് ഹർജി കൊടുത്തപ്പോൾ അത് പാടില്ല എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല. അങ്ങനെ പറയാൻ ചുമതലപ്പെട്ട ദേവസ്വം ബോർഡും സർക്കാരും പരാതിക്കാരുടെ ആവശ്യം ശരിവെച്ചപ്പോൾ കോടതിയുടെ മുമ്പിൽ മറ്റ് വഴിയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഭക്തജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്നതിന് ഒരു സാഹചര്യം ഒരുക്കണം എന്ന് നിരന്തരമായി ഞാൻ വാദിച്ചുകൊണ്ടിരുന്നത്. ഒടുവിൽ, റിവ്യു ഹർജിയുടെ സമയത്ത് അതിന് അവസരം ലഭിച്ചപ്പോൾ ആ വിധിപ്രഖ്യാപിച്ച ജഡ്ജിമാരിൽ ഭൂരിപക്ഷവും നിലപാട് മാറ്റിയിരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP