Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഭക്തി ലവലേശം ഇല്ലാതെ ഭഗവാനെ കാണാൻ ഇറങ്ങിയ തമ്പുരാട്ടിമാരെ ഭക്തർ കണ്ടം വഴി ഓടിച്ചിട്ടും എന്തേ അൽപ്പം പോലും ലജ്ജയില്ലാത്തത്? ഭക്തർ മാത്രം പോവേണ്ടിടത്ത് ഫെമിനിസ്റ്റുകളും ആവേശകമ്മിറ്റിക്കാരും കയറി ചെല്ലാൻ ശ്രമിക്കുമ്പോൾ മുളക്‌പൊടി എറിഞ്ഞ് പ്രതികരിക്കുന്നവരെ എങ്ങനെ കുറ്റം പറയാൻ കഴിയും? മതവും ഭക്തിയും വിശ്വാസികൾക്ക് മാത്രം ഉള്ളതെന്നെങ്കിലും മനസ്സിലാക്കാൻ ഇവരെന്ന് പഠിക്കും?

ഭക്തി ലവലേശം ഇല്ലാതെ ഭഗവാനെ കാണാൻ ഇറങ്ങിയ തമ്പുരാട്ടിമാരെ ഭക്തർ കണ്ടം വഴി ഓടിച്ചിട്ടും എന്തേ അൽപ്പം പോലും ലജ്ജയില്ലാത്തത്? ഭക്തർ മാത്രം പോവേണ്ടിടത്ത് ഫെമിനിസ്റ്റുകളും ആവേശകമ്മിറ്റിക്കാരും കയറി ചെല്ലാൻ ശ്രമിക്കുമ്പോൾ മുളക്‌പൊടി എറിഞ്ഞ് പ്രതികരിക്കുന്നവരെ എങ്ങനെ കുറ്റം പറയാൻ കഴിയും? മതവും ഭക്തിയും വിശ്വാസികൾക്ക് മാത്രം ഉള്ളതെന്നെങ്കിലും മനസ്സിലാക്കാൻ ഇവരെന്ന് പഠിക്കും?

മറുനാടൻ ഡെസ്‌ക്‌

തൃപ്തി ദേശായി ഒരു ജഡ്ജ്‌മെന്റ് ക്രെഡിറ്ററാണ്. അതായത്, ഒരു ആവശ്യം ഉന്നയിച്ചുകൊണ്ട് കേസ് കൊടുക്കുകയും ആ കേസ് പരമോന്നത നീതിപീഠത്തിന്റെ അടുത്ത് ചെല്ലുകയും നീതിപീഠം അത് അനുവദിക്കുകയും ചെയ്തിട്ടും ആ ആവശ്യം സാധിക്കാതെ വരുന്നവരെ വിളിക്കുന്നതാണ് ഇങ്ങനെ. ആ ആവശ്യം നിറവേറ്റുന്നതിന് വേണ്ടി രണ്ടാം തവണയാണ് തൃപ്തി ദേശായി കേരളത്തിൽ എത്തുന്നത്. രണ്ടു തവണയും അവർക്ക് ആ ആവശ്യം സാധിക്കാൻ കഴിഞ്ഞില്ല. കാരണം, അവരുടെ വ്യക്തിപരമായ ആ ആവശ്യത്തിൽ ആത്മാർത്ഥത ലവലേശം ഇല്ലായിരുന്നു. സുപ്രീംകോടതിയുടെ മുമ്പിൽ പോയി അവർ പറഞ്ഞത് ഭക്തയായ എനിക്ക് ശബരിമല അയ്യപ്പനെ കാണാൻ അവസരം നൽകണം. ഞാനൊരു സ്ത്രീയായതുകൊണ്ട് എനിക്ക് ആ അവസരം ലഭിക്കുന്നില്ല എന്നാണ്.

Stories you may Like

എന്നാൽ അവർക്ക് അയ്യപ്പന്റെ ചരിത്രമോ അയ്യപ്പന്റെ ദൈവശാസ്ത്രമോ തെല്ലും അറിയില്ല എന്ന് അവരുടെ ജീവിതം കൊണ്ടും പ്രവർത്തി കൊണ്ടും അവർ തെളിയിച്ചു. അവർ ഭക്തയായതുകൊണ്ടല്ല, നേരെ മറിച്ച് ആക്ടിവിസ്റ്റ് ആയതുകൊണ്ട് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നതിന് വേണ്ടിയാണ് അവർ ഈ ചെയ്തതൊക്കെയും എന്ന് പുറംലോകം സത്യസന്ധമായി മനസ്സിലാക്കി. ആത്മീയത എന്ന തികച്ചും സ്വകാര്യമായ യാതൊരു അലങ്കാരവും ഇല്ലാത്ത ഒരു വികാരത്തിന് വേണ്ടി ലോകത്തെ ഒരു ഭക്തനും ഇങ്ങനെ ചെയ്യാൻ കഴിയുകയില്ല എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് ഒരു നിയോഗം പോലെ കേരളത്തിലെ അയ്യപ്പ ഭക്തർ ശബരിമലയിലെ ആചാര സംരക്ഷണത്തിന്റെ ഭാഗമായി അവരെ പോകാൻ അനുവദിക്കാത്തത്.

അവർ ഒരു യഥാർത്ഥ ഭക്ത ആയിരുന്നെങ്കിൽ അവരെ ഒരിക്കലും വഴിയിൽ തടയേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ല. കാരണം, അയ്യപ്പനെ ഇഷ്ടപ്പെടുന്ന ഒരാൾക്ക് അയ്യപ്പന്റെ ആചാരങ്ങളെയും ഇഷ്ടപ്പെടാനും ബഹുമാനിക്കാനും കഴിയണം. ഇന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷർ ഓഫീസിന് മുന്നിൽ നാമജപം നടത്തിക്കൊണ്ട് പ്രതിഷേധിക്കാൻ ഇരുന്നവരിൽ പകുതിയിൽ അധികവും യുവതികളായിരുന്നു. അവർക്കാർക്കും ശബരിമലയിൽ പോകാനോ അയ്യപ്പനെ തൊഴാനോ സാധിക്കുകയില്ല. പക്ഷേ, ആ അവകാശം നേടിയെടുക്കുന്നതിന് വേണ്ടിയല്ല അവർ നാമജപം നടത്തിയതും കമ്മീഷണർ ഓഫീസിന് മുമ്പിൽ കുത്തിയിരുന്നതും. നേരെമറിച്ച് ആ ആചാരം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. കാരണം വളരെ സിംപിളാണ് അവർ യഥാർത്ഥ അയ്യപ്പ ഭക്തരാണ്.

40 കൊല്ലം കാത്തിരുന്ന ശേഷം അയ്യപ്പനെ കാണുമ്പോൾ ലഭിക്കുന്ന അനുഭൂതിയാണ് അവരുടെ ഭക്തിയുടെ വിശിഷ്ടത. ഇതില്ലാത്ത ആക്ടിവിസ്റ്റുകൾ പേരെടുക്കുന്നതിന് വേണ്ടി മാത്രം ശബരിമല കയറാൻ ഇറങ്ങുമ്പോൾ സ്വാഭാവികമായും ഭക്തർ വഴിയിൽ തടയും. അത് മാത്രമാണ് ഇന്ന് കണ്ടതും നേരത്തേ കണ്ടതും ഇനിയും കാണാനിരിക്കുന്നതും. നിയമവും ആചാരങ്ങളും രണ്ടാണ്. നിയമം എന്നത് എഴുതിവെച്ചിരിക്കുന്ന പുസ്തകത്തിലെ വരികളും അവയുടെ വിശദീകരണവും മാത്രമാണ്. ആചാരങ്ങളും ഭക്തിയും ഒരു മനുഷ്യന്റെ ഹൃദയത്തിൽ നിന്നും രൂപപ്പെടുന്നതും.

ഒരു സമുദായത്തിലെ ഒരു വിഭാഗം ആളുകളെ ലിംഗവ്യത്യാസത്തിന്റെ പുറത്തോ പണത്തിന്റെ പുറത്തോ മറ്റെന്തെങ്കിലും ഒരു മാനദണ്ഡത്തിന്റെ പുറത്തോ വിവേചനം നടത്തുന്നു എന്ന് പറയുന്ന പോലെ ലളിതമായ ഒരു കാര്യമല്ല ശബരിമലയിലെ യുവതീപ്രവേശ വിഷയം എന്ന് സുപ്രീംകോടതിക്ക് പോലും മനസ്സിലായിട്ടും നവോത്ഥാനത്തിന്റെ വക്താക്കളായ കേരള സർക്കാരിന് മനസ്സിലായിട്ടും തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും ഫാത്തിമ രഹ്നയെയും പോലെയുള്ളവർക്ക് മനസ്സിലാകാതെ പോകുന്നത് ഒറ്റ കാരണം കൊണ്ട് മാത്രമാണ്. അവർക്ക് ലവലേശം ഭക്തിയില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP