Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ജനവികാരം തിരിച്ചറിഞ്ഞുകൊണ്ട് ശബരിമലയിൽ ഇക്കുറി യുവതികൾ കയറേണ്ടെന്ന് തീരുമാനിച്ച പിണറായിക്ക് കയ്യടി കൊടുക്കണ്ടേ? ഭൂരിപക്ഷ ബെഞ്ച് തിരുത്തിയിട്ടും സ്വന്തം കാര്യം പോലെ പിടിവാശിയോടെ വിധി നടപ്പാക്കാൻ ആവശ്യപ്പെടുന്ന ജസ്റ്റിസ് നരിമാൻ എന്ത് തരം സന്ദേശമാണ് നൽകുന്നത്? വ്യക്തിപരമായ നിലപാടിനേക്കാൾ നിയമത്തിനാണ് പ്രാധാന്യമെന്ന് മനസിലാക്കുന്നതിൽ എന്തുകൊണ്ടാണ് സുപ്രീം കോടതി ജഡ്ജിമാർ പോലും പരാജയപ്പെടുന്നത്..

ജനവികാരം തിരിച്ചറിഞ്ഞുകൊണ്ട് ശബരിമലയിൽ ഇക്കുറി യുവതികൾ കയറേണ്ടെന്ന് തീരുമാനിച്ച പിണറായിക്ക് കയ്യടി കൊടുക്കണ്ടേ? ഭൂരിപക്ഷ ബെഞ്ച് തിരുത്തിയിട്ടും സ്വന്തം കാര്യം പോലെ പിടിവാശിയോടെ വിധി നടപ്പാക്കാൻ ആവശ്യപ്പെടുന്ന ജസ്റ്റിസ് നരിമാൻ എന്ത് തരം സന്ദേശമാണ് നൽകുന്നത്? വ്യക്തിപരമായ നിലപാടിനേക്കാൾ നിയമത്തിനാണ് പ്രാധാന്യമെന്ന് മനസിലാക്കുന്നതിൽ എന്തുകൊണ്ടാണ് സുപ്രീം കോടതി ജഡ്ജിമാർ പോലും പരാജയപ്പെടുന്നത്..

മറുനാടൻ ഡെസ്‌ക്‌

ശബരിമല സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് പ്രധാനപ്പെട്ട സംഭവങ്ങൾ അരങ്ങേറി. ഒന്ന് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിയും ഇക്കുറി ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കേണ്ട എന്ന് തീരുമാനിച്ചതാണ്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനുള്ള സുപ്രീംകോടതിയുടെ നിർദ്ദേശത്തെ കുറിച്ച് ആ വിധി പ്രഖ്യാപിച്ച സുപ്രീംകോടതിയിലെ ജഡ്ജിമാർക്ക് തന്നെ സംശയം ഉണ്ടായ സാഹചര്യത്തിൽ, വിധിക്ക് സ്‌റ്റേ അനുവദിച്ചിട്ടില്ല എന്ന സാങ്കേതിക ന്യായം ചൂണ്ടിക്കാട്ടി വിധി നടപ്പിലാക്കുന്നതിനുള്ള ഗുഢശ്രമം നടത്താൻ ഈ സർക്കാർ തുനിയരുത് എന്ന നിർദ്ദേശം പലരും ഉയർത്തിയിരുന്നു. ആ നിർദ്ദേശം സ്വീകരിച്ച് കൊണ്ട് ഇന്ന് ചേർന്ന സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് വിധിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ നടപ്പിലാക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നു.

Stories you may Like

വിധിയെ കുറിച്ച് ഒരു വ്യക്തത വരുത്താൻ സർക്കാർ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സർക്കാർ എടുത്തിരിക്കുന്ന തീരുമാനം ശബരിമലയിൽ കയറുന്നതിനുള്ള പ്രത്യേകമായ അനുമതി ആരെങ്കിലും ഏതെങ്കിലും കോടതിയിൽ പോയി വാങ്ങിക്കൊണ്ട് വന്നാൽ ആ കോടതിവിധി നടപ്പിലാക്കേണ്ട ബാധ്യത മാത്രം പൊലീസ് ഏറ്റാൽ മതി എന്നാണ്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം നിലനിൽക്കുന്ന തരത്തിൽ പ്രവർത്തിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റതുകൊണ്ടുതന്നെ സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കുക ഞങ്ങളുടെ ബാധ്യതയാണെന്ന് സർക്കാർ അവകാശപ്പെട്ടപ്പോൾ അതിൽ ശരിയുണ്ട് എന്ന് വിശ്വസിച്ചവർ, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വിധി നടപ്പിലാക്കാതിരിക്കുന്നതിനുള്ള സാധ്യതയും സർക്കാർ പരിഗണിക്കണം എന്ന് ആവശ്യപ്പെടുകയും അതനുസരിച്ച്, കോടതിയുടെ വ്യക്തമായ ഉത്തരവോട് കൂടി വരാതെ ആരെങ്കിലും പേരെടുക്കുന്നതിന് വേണ്ടി ശബരിമലയിലേക്ക് എത്താൻ ശ്രമിച്ചാൽ അവരെ പിന്തുണയ്‌ക്കേണ്ടതില്ല എന്ന തീരുമാനം അഭിനന്ദാർഹമാണ്.

വേണമെങ്കിൽ സർക്കാരിന് നവോത്ഥാനം എന്ന പിടിവാശിയുടെ ഭാഗമായി കഴിഞ്ഞ തവണത്തേപ്പോലെ യുവതികളെ കെട്ടി എഴുന്നള്ളിച്ച് കൊണ്ടുവന്ന് സോപാനത്തിന് മുമ്പിൽ എത്തിക്കുന്നതിനുള്ള നാടകം നടത്താമായിരുന്നു. അത് ജനഹിതത്തിനെതിരാണ്, ഹിന്ദുവിന്റെ വിശ്വാസത്തിന് മാത്രമല്ല, എല്ലാ വിശ്വാസികളുടെയും വിശ്വാസത്തിന് നിരക്കാത്തതാണ് എന്ന് ഇപ്പോഴെങ്കിലും പിണറായി വിജയൻ സർക്കാർ തിരിച്ചറിഞ്ഞതിൽ അഭിനന്ദിക്കുന്നു. മാത്രമല്ല, ശബരിമലയിൽ ഇക്കുറി നിരോധനാജ്ഞയും വേണ്ട എന്ന് സർക്കാർ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ തവണ ബോധപൂർവം നിരോധനാജ്ഞ നടപ്പിലാക്കുകയും ബോധപൂർവം വമ്പൻ പൊലീസ് സന്നാഹത്തെ ഇറക്കി ഭക്തരെ ശല്യം ചെയ്യുകയും ചെയ്തത് ഈ സർക്കാർ ആയിരുന്നു. അനുഭവ പാഠം കൊണ്ട് അവർ തെറ്റ് തിരുത്തുമ്പോൾ അവരെ അഭിനന്ദിക്കേണ്ടതുണ്ട്.

യഥാർത്ഥ അയ്യപ്പ ഭക്തരെ സംബന്ധിച്ചിടത്തോളം അവർക്ക് ആചാരസംരക്ഷണത്തിന് വേണ്ടി തെരുവിലിറങ്ങേണ്ടിവരുന്ന സാഹചര്യം പോലും വേദനാജനകമായിരുന്നു. വർഷത്തിൽ ഒരിക്കൽ അയ്യപ്പന്റെ സന്നിധിയിലെത്തി ആൾത്തിരക്കിനിടയിൽ കൈകൂപ്പി നിന്ന് കണ്ണുതുടച്ചുകൊണ്ട്, കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്നതിനുള്ള അവസരമാണ് പലർക്കും നഷ്ടപ്പെട്ടത്. അയ്യപ്പന്റെ പരിപാവനമായ പൂങ്കാവനത്തിൽ കലാപം അരങ്ങേറിയപ്പോൾ യഥാർത്ഥ അയ്യപ്പഭക്തരുടെ ഹൃദയമാണ് വെന്ത് വെണ്ണീറായി പോയത്. അത്തരം ഒരു സാഹചര്യത്തിൽ നിന്നും സർക്കാർ ഒഴിഞ്ഞ് മാറുമ്പോൾ ആചാര സംരക്ഷകരും മാറിനിൽക്കും എന്നുറപ്പാണ്. അങ്ങനെ വരുമ്പോൾ ഒരു കല്ലേറ് പോലും നടക്കാതെ, ഒരു ലാത്തിച്ചാർജ്ജ് പോലും നടക്കാതെ, ഒരു നാമജപ ഘോഷയാത്ര പോലും നടക്കാതെ ഭഗവാനെ കണ്ട് മടങ്ങാൻ അയ്യപ്പ ഭക്തർക്കാവും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP