Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

കേരളം അസാധാരണമായി ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ രാഷ്ട്രീയ വ്യത്യാസങ്ങൾ തൽക്കാലത്തേക്കെങ്കിലും മറക്കുക: പിണറായി ക്യാപ്റ്റനായി പ്രഖ്യാപിക്കപ്പെടുമ്പോൾ ചോദ്യം ചെയ്യാതെ അനുസരിക്കുക; ഓരോ ജീവനും കാക്കാൻ ക്ഷേത്രങ്ങളോടും പള്ളികളോടും വിട പറയണമെങ്കിൽ അതും ചെയ്തേ മതിയാവൂ;പിണറായിക്കൊപ്പം നമുക്കും കൈകോർക്കാം...

കേരളം അസാധാരണമായി ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ രാഷ്ട്രീയ വ്യത്യാസങ്ങൾ തൽക്കാലത്തേക്കെങ്കിലും മറക്കുക: പിണറായി ക്യാപ്റ്റനായി പ്രഖ്യാപിക്കപ്പെടുമ്പോൾ ചോദ്യം ചെയ്യാതെ അനുസരിക്കുക; ഓരോ ജീവനും കാക്കാൻ ക്ഷേത്രങ്ങളോടും പള്ളികളോടും വിട പറയണമെങ്കിൽ അതും ചെയ്തേ മതിയാവൂ;പിണറായിക്കൊപ്പം നമുക്കും കൈകോർക്കാം...

മറുനാടൻ ഡെസ്‌ക്‌

വർത്തമാന കേരളത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു 2018ലെ വെള്ളപ്പൊക്കം. അതിനും പത്ത് പന്ത്രണ്ട് വർഷം മുമ്പ് ഇവിടെയൊരു മഹാദുരന്തം അരങ്ങേറിയെങ്കിലും അതൊരു ദുരന്തമാണ് എന്ന പലരും അന്ന് ബോധ്യപ്പെട്ടിരുന്നില്ല. മറ്റൊന്നുമായിരുന്നില്ല, ചിക്കൻ ഗുനിയ എന്നപേരിൽ പി കെ ശ്രീമതിടീച്ചർ ആരോഗ്യമന്ത്രിയായിരുന്നപ്പോൾ കേരളത്തിൽ ഉണ്ടായ മഹാവ്യാധി ആയിരുന്നു അത്. അക്കാലത്ത് ചിക്കൻ ഗുനിയ ബാധിക്കാത്ത ഒരാള് പോലും മലയോര പ്രദേശങ്ങളിൽ ഉണ്ടായിരുന്നില്ല. അന്ന ചിക്കൻഗുനിയ ബാധിച്ചതിനെ തുടർന്ന് ഇന്നും ഒട്ടിയും ചട്ടിയും നടക്കുന്ന അനേകംപേർ നമ്മുടെ നാട്ടിലുണ്ട്. മരണസംഖ്യ ഭയാനകം ആകാതിരുന്നതുകൊണ്ട് മാത്രം അതൊരു ദുരന്തമായി നമ്മൾ അറിഞ്ഞില്ല എന്ന് മാത്രം.

സമാനമായ ഒരു ദുരന്തത്തിന്റെ വക്കിലൂടെ കേരളം ഇപ്പോൾ കടന്നുപോകുകയാണ്. ലോകമെമ്പാടുമായി ഏതാണ്ട് നാലായിരത്തോളം പേരുടെ ജീവൻ എടുക്കുകയും ഒന്നേകാൽ ലക്ഷത്തോളം ആളുകളെ ബാധിക്കുകയും ചെയ്ത കൊറോണ എന്ന രോഗം കേരളത്തിൽ എത്തിയിരിക്കുകയാണ്. ലോകത്തിൽ ഏത് രോഗം പോയാലും അത് രണ്ട് കാരണം കൊണ്ട് കേരളത്തിൽ എത്തുമെന്നത് തീർച്ചയാണ്. ഒന്ന കേരളത്തിന്റെ സവിശേഷമായ ട്രോപ്പിക്കൽ ക്ലൈമറ്റ്. രണ്ട് ലോകത്തിലെ സകല രാജ്യങ്ങളിലുമുള്ള മലയാളികളുടെ സാന്നിധ്യം. ഇക്കുറി കൊറോണ കേരളത്തിൽ എത്തിയതും പ്രവാസികൾ വഴിയാണ്. ആദ്യം രോഗവുമായി എത്തിയവരെ വിമാനത്താവളത്തിൽ വെച്ച് തന്നെ കണ്ടെത്തി പരിശോധിച്ച് ചികിത്സിച്ചതുകൊണ്ട് ആദ്യഘട്ടത്തിൽ നമ്മൾ രക്ഷപെട്ടു.

എന്നാൽ, മൂന്നുപേർ രോഗവാഹകരായി റാന്നിയിൽ എത്തുകയും അവർ എട്ടുപേർക്ക് കൂടി അത് വിതരണം ചെയ്യുകയും ചെയ്തിരിക്കുന്നു. അങ്ങനെ പത്തനംതിട്ട ജില്ലയിൽ ഒമ്പത് പേർക്കും കോട്ടയത്ത് രണ്ട് പേർക്കും കൊച്ചിയിൽ ഒരാൾക്കും രോഗം ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇത് പടരാതിരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സർക്കാർ അത് കൃത്യമായി കൃത്യസമയത്ത ചെയ്തിരിക്കുന്നു എന്ന് പറയാതെ വയ്യ. ഈ ദുരന്തം വ്യാപിക്കുന്നത് തടയാനുള്ള ഏറ്റവും ആദ്യത്തെ കാര്യം ആൾക്കൂട്ടത്തെ ഒഴിവാക്കുക എന്നതാണ്. അതിന്റെ ഭാഗമായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് അടിയന്തിരമായ ഒരുക്കങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു. ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ പരീക്ഷകൾ റദ്ദാക്കി എന്നതാണ് അതിലെ ഏറ്റവും ശ്രദ്ധേയമായ നടപടി.

കുട്ടികൾക്കാണ് രോഗബാധക്കുള്ള സാധ്യത കൂടുതൽ എന്നതുകൊണ്ട് തന്നെ നാളെ മുതൽ ഒരു കുട്ടിക്കും വീട്ടിൽ നിന്നും പുറത്തേക്ക പോകേണ്ട സാഹചര്യം ഇല്ല എന്നത് അഭിനന്ദനാർഹമാണ്. എട്ട് മുതലുള്ള കുട്ടികൾക്കും കോളജ്-ഉന്നത വിദ്യാഭ്യാസ കുട്ടികൾക്കും പരീക്ഷ മാത്രമേ ഇനി ഉണ്ടാകുകയുള്ളൂ. അതായത്, അവരുടെ കരിയറിനെ ഓർത്ത് പരീക്ഷ എഴുതാൻ അനുവദിക്കുമ്പോഴും അവർ തുടർച്ചയായി കൂട്ടംകൂടി സ്‌കൂളിലേക്കും കോളജിലേക്കും എത്തുന്നതിന് സർക്കാർ വിരാമം കുറിച്ചിരിക്കുന്നു. ഈ തീരുമാനം എയ്ഡഡ്- അൺ എയ്ഡഡ് മേഖലകളിലും സർക്കാർ മേഖലകളിലും, സിബിഎസ്ഇ, ഐസിഎസ്ഇ മേഖലകളിലും ഒക്കെ ബാധകമാണ് എന്നത് പ്രത്യേകം പ്രശംസനീയമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP