Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേവലം അഞ്ച് എംഎൽഎമാരെ അടർത്തിയിട്ടായിരുന്നോ മിസ്റ്റർ അമിത്ഷാ ഗീർവ്വാണമൊക്കെ ? രാഷ്ട്രപതി ഭവനേയും ഗവർണ്ണർ ഓഫീസിനേയും പോലും കരുവാക്കി നടക്കിയ നിശബ്ദ നാടകത്തിൽ പരാജയപ്പെട്ടാൽ നഷ്ടപ്പെടുന്നത് ഇതുവരെ കഷ്ടപ്പെട്ട് നേടിയ ചാണക്യനെന്ന പദവി തന്നെയാകും; അതല്ല ശരദ്പവാർ എല്ലാം അറിഞ്ഞ് കൊണ്ട് നാടകം കളിച്ചതാണെങ്കിൽ അസാധാരണം തന്നെ..

കേവലം അഞ്ച് എംഎൽഎമാരെ അടർത്തിയിട്ടായിരുന്നോ മിസ്റ്റർ അമിത്ഷാ ഗീർവ്വാണമൊക്കെ ? രാഷ്ട്രപതി ഭവനേയും ഗവർണ്ണർ ഓഫീസിനേയും പോലും കരുവാക്കി നടക്കിയ നിശബ്ദ നാടകത്തിൽ പരാജയപ്പെട്ടാൽ നഷ്ടപ്പെടുന്നത് ഇതുവരെ കഷ്ടപ്പെട്ട് നേടിയ ചാണക്യനെന്ന പദവി തന്നെയാകും; അതല്ല ശരദ്പവാർ എല്ലാം അറിഞ്ഞ് കൊണ്ട് നാടകം കളിച്ചതാണെങ്കിൽ അസാധാരണം തന്നെ..

മറുനാടൻ ഡെസ്‌ക്‌

ഇന്നലെ രാവിലെ അത്യാവശ്യമായി ജന്മനാട്ടിലേക്ക് ഒരു യാത്ര പോവാൻ തുനിഞ്ഞിറങ്ങിയപ്പോൾ ആയിരുന്നു അമിത്ഷായുടെ മഹാരാഷ്ട്രയിലെ സർജിക്കൽ സ്‌ട്രൈക്ക് അറിയുന്നതും കാണുന്നതും. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധം അസാധാരണമായ അട്ടിമറിയിലൂടെ ബിജെപി അധികാരം പിടിച്ചെടുത്തപ്പോൾ അതിന്റെ ധാർമ്മികതയെ കുറിച്ചുള്ള ചർച്ചകൾ ഒരുവശത്ത് നിലനിൽക്കുമ്പോഴും ധാർമ്മികത ആർക്കും അവകാശപ്പെടാൻ കഴിയാത്തതുകൊണ്ടുതന്നെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ ഏറ്റവും വലിയ ഉദാഹരണമായി ഞാനതിനെ വാഴ്‌ത്തുകയുണ്ടായി. അമിത് ഷാ ചാണക്യനെക്കാളും വലിയ ചാണക്യനാണ് എന്ന് പറയാൻ ഒരു മടിയും അതുകൊണ്ട് തന്നെ എനിക്ക് ഉണ്ടായില്ല.

ഇന്നലെ രാവിലെ പുറംലോകത്തേക്കെത്തിയ വാർത്തകൾ അങ്ങനെ തന്നെ ശരിയെങ്കിൽ ധാർമ്മികതയെ കുറിച്ചുള്ള ചർച്ചകൾ മാറ്റിവച്ചാൽ രാഷ്ട്രീയ തന്ത്രജ്ഞതയുടെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് എന്ന കാര്യത്തിൽ ഇപ്പോഴും എനിക്ക് തർക്കമില്ല. എന്നാൽ, ഇന്ന് മഹാരാഷ്ട്രയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ വായിക്കുമ്പോൾ അത് ചാണക്യസൂത്രമല്ല, പണ്ട് മലബാറിലെ ബ്രിട്ടീഷ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന സർ ആർതർ ക്ണാപ്പ് എന്നയാളുടെ തലതിരിഞ്ഞ തന്ത്രം പോലെ ആയി എന്ന് പറയേണ്ടിവരും. അർധരാത്രി വരെ സർക്കാർ ഉണ്ടാക്കുന്നതിന് വേണ്ടി കോൺഗ്രസുമായി ചർച്ച നടത്തുകയും അതിരാവിലെ എട്ട് മണിക്ക് ബിജെപിയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കുകയും ചെയ്തു എന്നതാണ് തന്ത്രജ്ഞതയുടെ അങ്ങേയറ്റമായി വ്യാഖ്യാനിക്കപ്പെട്ടത്.

എന്നാൽ, എൻസിപി എന്ന പാർട്ടിയുടെ സർവതുമായ ശരത് പവാർ അത് നിഷേധിക്കുകയും കേവലം അഞ്ച് പേർ മാത്രമാണ് അമിത് ഷായുടെ തന്ത്രത്തിൽ വീണ് മറുവശത്തേക്ക് ചാടിപ്പോയത് എന്ന് വ്യക്തമാകുകയും ചെയ്യുമ്പോൾ ഇത് ചാണക്യന്റെ തന്ത്രമല്ല ക്ണാപ്പന്റെ മണ്ടത്തരമാണ് എന്ന് തന്നെ വിലയിരുത്തേണ്ടി വരും. എന്നാൽ, ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് ഇപ്പോഴും തിരിച്ചെടുക്കാൻ സമയമായിട്ടില്ല എന്ന് മറക്കരുത്. ഇപ്പോഴും ശരത് പവാർ നടത്തിക്കൊണ്ടിരിക്കുന്നത് ഒരു നാടകം മാത്രമാണ് എന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. അങ്ങനെയാണെങ്കിൽ തീർച്ചയായും ഇത് ചാണക്യ തന്ത്രം തന്നെയാണ്. അങ്ങനെയല്ല, ശരത് പവാറിന്റെ മരുമകൻ അജിത് പവാർ സ്വന്തം ഇഷ്ടപ്രകാരം പാർട്ടിയെ പിളർത്തി ബിജെപിക്കൊപ്പം പോയതാണെങ്കിൽ, അജിത് പവാറിനൊപ്പം കേവലം നാലുപേർ മാത്രമേ ഇപ്പോഴും ഉള്ളൂ എങ്കിൽ അത് ബിജെപിയുടെ അതി ഭയാനകമായ പരാജയം തന്നെയാണ്.

ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതിരിക്കവെ ഭൂരിപക്ഷത്തിനുള്ള എംഎൽഎമാരെ അടർത്തി എടുത്തെങ്കിൽ പോലും അതിനൊരു ഘനഗാംഭീര്യം ഉണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രിയായി എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സത്യപ്രതിജ്ഞ ചെയ്ത ഫട്‌നാവിസിന് തന്റെ പാർട്ടിയുടെ 140 എംഎൽഎമാരുടെയും എൻസിപിയിലെ കേവലം അഞ്ച് എംഎൽഎമാരുടെയും പിന്തുണ മാത്രമേ ഉള്ളൂ എന്നാണ് ശരിയെങ്കിൽ ഇത് നാണം കെട്ട ഒരു രാഷ്ട്രീയ തന്ത്രമായി മാറേണ്ടിവരും. കർണാടകയിൽ യദ്യൂരപ്പ കുറച്ച് ദിവസത്തേക്ക് സത്യപ്രതിജ്ഞ ചെയ്തത് പോലെയല്ല ഇത്. അജിത് പവാർ എന്ന എൻസിപി നേതാവിനെ ഉപമുഖ്യമന്ത്രിയാക്കി എൻസിപിയും ബിജെപിയും ചേർന്ന് മന്ത്രിസഭ ഉണ്ടാക്കുന്നു എന്ന് അവകാശപ്പെട്ടിട്ടും കേവലം അഞ്ച് എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ഉള്ളത് എന്നത് ഞെട്ടിക്കുന്നതും ലജ്ജാകരവുമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP