Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

മൂന്നുതവണ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികനെതിരെ ഇനിയെങ്കിലും ലൂസി നിങ്ങൾ കേസ് കൊടുക്കുമോ? പള്ളിമേടയിൽ കന്യാസ്ത്രീയെ പ്രസവിക്കാൻ വിട്ടു കൊടുത്ത നരാധമനായ വൈദികന്റെ പേരു എന്തിനാണ് ഇപ്പോഴും മറച്ചു വെക്കുന്നത്? റോബിന്റെ പീഡനകഥ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നെങ്കിൽ ഒരു പതിനാറുകാരിയെങ്കിലും രക്ഷപെടുമായിരുന്നില്ലേ? വെള്ളക്കുപ്പായം ഇട്ടുകൊണ്ടു കർത്താവിന്റെ നാമത്തിൽ തന്തയില്ലായ്മ വിളിച്ചു പറയുന്ന ലൂസി ചേച്ചിയോട് പറയാനുള്ളത്

മൂന്നുതവണ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികനെതിരെ ഇനിയെങ്കിലും ലൂസി നിങ്ങൾ കേസ് കൊടുക്കുമോ? പള്ളിമേടയിൽ കന്യാസ്ത്രീയെ പ്രസവിക്കാൻ വിട്ടു കൊടുത്ത നരാധമനായ വൈദികന്റെ പേരു എന്തിനാണ് ഇപ്പോഴും മറച്ചു വെക്കുന്നത്? റോബിന്റെ പീഡനകഥ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നെങ്കിൽ ഒരു പതിനാറുകാരിയെങ്കിലും രക്ഷപെടുമായിരുന്നില്ലേ? വെള്ളക്കുപ്പായം ഇട്ടുകൊണ്ടു കർത്താവിന്റെ നാമത്തിൽ തന്തയില്ലായ്മ വിളിച്ചു പറയുന്ന ലൂസി ചേച്ചിയോട് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും സിസ്റ്റർ ലൂസി എന്ന മുൻ കന്യാസ്ത്രീയുടെ ആത്മകഥയുടെ വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു.  വിശദാംശങ്ങളിൽ പറയുന്ന കാര്യങ്ങളൊക്കെ തീർച്ചയായും സകല വിശ്വാസികളും ഞെട്ടിവിറയ്‌ക്കേണ്ടതാണ്. കന്യാസ്ത്രീ മഠങ്ങളിൽ മുതിർന്ന കന്യാസ്ത്രീകൾ അവരുടെ ലൈംഗിക തൃഷ്ണ തീർക്കുന്നതിന് വേണ്ടി പുതിയ കന്യാസ്ത്രീകളെ വിനിയോഗിക്കുന്നു എന്നതാണ് അതിൽ ഏറ്റവും ലളിതമായ ആരോപണം.

Stories you may Like

കന്യാസ്ത്രീ മഠങ്ങളിലെ സന്ദർശക മുറിയിൽ വൈദികർക്ക് സന്തോഷം നൽകാൻ യുവതികളായ കന്യാസ്ത്രികളെ മുതിർന്ന കന്യാസ്ത്രികൾ നിയമിക്കുന്നു എന്നും പള്ളിമേടകളിലേക്ക് നിർബന്ധപൂർവം പറഞ്ഞുവിടുന്നു എന്നും നഗ്നയാക്കി നിർത്തി ലൈംഗിക വൈകൃതം കാട്ടി വൈദികർ ആനന്ദിക്കുന്നു എന്നും ഇത്തരത്തിലുള്ള കന്യാസ്ത്രികളെ നിരന്തരമായി ലൈംഗിക മനോരോഗികളായ വൈദികർ ടെലിഫോണിൽ വിളിക്കുന്നു എന്നും പറയുന്നു. മൂന്ന് തരത്തിൽ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സിസ്റ്റർ ലൂസിയുടെ വെളിപ്പെടുത്തൽ. അത്തരത്തിൽ ചെയ്ത വൈദികരും അതിന് കൂട്ടുനിന്ന കന്യാസ്ത്രികളും പൊതു സമൂഹത്തിന് മുൻപിൽ മറുപടി പറയേണ്ടതാണ്. അതിന് ആദ്യം വേണ്ടത് ആരാണ് ഇതൊക്കെ വെളിപ്പെടുത്തേണ്ടത് എന്നതാണ്.

ലക്ഷക്കണക്കിന് വിശ്വാസികളുടെ അഭയകേന്ദ്രമായ ഒരു സഭയിലെ ലൈംഗിക അരാജകത്തിത്തിന്റെ കഥകൾ വിളിച്ചുപറയുമ്പോൾ വ്യക്തമായി അത് പറയുമ്പോൾ വിശ്വാസത്തേയും പൊതു സമൂഹത്തേയും നിയമസംവിധാനങ്ങളേയും വെല്ലുവിളിക്കുന്നവർക്കെതിരെ നടപടിയെടുക്കേണ്ടതാണ്. അതുകൊണ്ട ലൂസി എന്ന മുൻ കന്യാസ്ത്രി ആദ്യം ചെയ്യേണ്ടത് ഈ കഥാപാത്രങ്ങളൊക്കെ ആര് എന്ന് വെളിപ്പെടുത്തേണ്ടതാണ്. രണ്ടാമതായി മൂന്ന് തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ച കന്യാസ്ത്രി ആര് എന്ന് വെളിപ്പടുത്തുക. ആ സംഭവം നടക്കുമ്പോൾ അവർ ദുർബലയും കന്യകയുമായതിനാൽ അവർക്ക് അതിനെക്കുറിച്ച് പറയുവാൻ ഭയമുണ്ടായിരുന്നു എന്ന വാദം അംഗികരിക്കാം.

എന്നാൽ ഇന്ന് ശക്തമായ സഭാ നേതൃത്വത്തിനെതിരെ നിരന്തരമായി യുദ്ധം പ്രഖ്യാപിക്കുകയും അതിന്റെ പേരിൽ പുസ്തക രചന നടത്തുകയും ചെയ്യുമ്പോൾ അവർക്ക് അതിന്റെ പേരിൽ ഭയപ്പെടേണ്ടതായിട്ടൊന്നുമില്ല. പ്രത്യേകിച്ച് ആ കന്യാസ്ത്രിയെ സംരക്ഷിക്കുന്നതിന് വേണ്ടി ഈ നാട്ടിലെ നിയമ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നു. ആദ്യം സിസ്റ്റർ ലൂസി ചെയ്യേണ്ടത് അവർക്കെതിരെ തെളിവുസഹിതം പൊലീസിൽ പരാതി നൽകുകയാണ്. പൂർണഭാഗം ഇൻസ്റ്റന്റ് റെസ്‌പോണ്‌സിൽ കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP