Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിവി എസ് ആശുപത്രിക്കെതിരെ സമരത്തിനിറങ്ങുമ്പോൾ ഓർക്കണമായിരുന്നു ജാസ്മിൻ അത് മാതൃഭൂമിയെ പിണക്കാൻ കാരണം ആകുമെന്ന്; കെവി എം ആശുപത്രിക്കെതിരെ ശബ്ദം ഉയർത്തിയപ്പോൾ നീ എന്തുകൊണ്ട് ഹൈക്കോടതിയുടെ കാര്യം ഓർത്തില്ല? കിംസിനെതിരെയും അമൃതക്കെതിരെയും സമരം ചെയ്തപ്പോൾ ഓർക്കണമായിരുന്നു അത് സമുദായ വികാരം ഉണർത്തുമെന്ന്; നേഴ്സിങ് കൗൺസിൽ പിടിച്ചെടുത്തപ്പോൾ ഓർത്തില്ലേ ഇവിടം ഭരിക്കുന്നത് പിണറായി ആണെന്ന്; ജാസ്മിൻഷാ നീയാണ് കുഴപ്പക്കാരൻ....

പിവി എസ് ആശുപത്രിക്കെതിരെ സമരത്തിനിറങ്ങുമ്പോൾ ഓർക്കണമായിരുന്നു ജാസ്മിൻ അത് മാതൃഭൂമിയെ പിണക്കാൻ കാരണം ആകുമെന്ന്; കെവി എം ആശുപത്രിക്കെതിരെ ശബ്ദം ഉയർത്തിയപ്പോൾ നീ എന്തുകൊണ്ട് ഹൈക്കോടതിയുടെ കാര്യം ഓർത്തില്ല? കിംസിനെതിരെയും അമൃതക്കെതിരെയും സമരം ചെയ്തപ്പോൾ ഓർക്കണമായിരുന്നു അത് സമുദായ വികാരം ഉണർത്തുമെന്ന്; നേഴ്സിങ് കൗൺസിൽ പിടിച്ചെടുത്തപ്പോൾ ഓർത്തില്ലേ ഇവിടം ഭരിക്കുന്നത് പിണറായി ആണെന്ന്; ജാസ്മിൻഷാ നീയാണ് കുഴപ്പക്കാരൻ....

മറുനാടൻ മലയാളി ബ്യൂറോ

ഇന്ന് രാവിലെ മാതൃഭൂമി പത്രം വായിച്ചപ്പോൾ മുതൽ എന്റെ മനസ്സിൽ ആകെ വേദനയും നിരാശയുമാണ്. മറ്റൊന്നുകൊണ്ടുമല്ല, ഞാൻ ഒന്നോ രണ്ടോ തവണ മാത്രം കണ്ടിട്ടുള്ള, ഞാൻ ഏറെ ആദരിക്കുന്ന നേഴ്‌സുമാരുടെ ജീവിതം പച്ചപിടിപ്പിച്ചതിന്റെ പേരിൽ ഞാൻ ഏറെ സ്‌നേഹിക്കുന്ന ജാസ്മിൻഷാ എന്ന നേഴ്‌സിന്റെ പേരും പടവും ലുക്ക് ഔട്ട് നോട്ടീസിനൊപ്പം പത്രത്തിൽ അച്ചടിച്ച് വന്നിരിക്കുന്നു. എന്നെ അത്ഭുതപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തതിന് കാരണം അനേകം കൊടും ക്രിമിനലുകൾ ലുക്ക് ഔട്ട് നോട്ടീസ് പോലുമില്ലാതെ ഈ നാട്ടിലൂടെ വിലസുമ്പോൾ പൊതുഖജനാവിലെ പണം മോഷ്ടിച്ച് തിന്നുകയും ആഡംബര വസതി പണിഞ്ഞ് ജീവിക്കുകയും ചെയ്യുന്നവരുടെ പേരിൽ പൊതുജനങ്ങളുടെ സമ്മർദ്ദം ഉണ്ടാകുമ്പോൾ ഒരു വിജിലൻസ് കേസെടുക്കുക മാത്രം ചെയ്യുമ്പോൾ, അഴിമതി നടത്തി എന്ന ആരോപണം നേരിടുന്ന ആൾ ലക്ഷങ്ങൾ കൊടുത്ത് സുപ്രീംകോടതിയിൽ നിന്ന് അഭിഭാഷകനെ എത്തിച്ച് കേസ് നടത്തി മുഖ്യമന്ത്രി ആകുകയും ചെയ്യുന്ന നാട്ടിൽ ഒരു സ്വകാര്യ സംഘടനയിൽ ചില സാമ്പത്തിക തിരിമറി ഉണ്ടായിരിക്കുന്നു എന്ന ഏറെ തെളിവുകളൊന്നുമില്ലാത്ത ഒരു ആരോപണത്തിന്റെ പേരിൽ ലുക്ക് ഔട്ട് നോട്ടീസിലൂടെ കേരളം അറിയപ്പെടുന്ന ക്രിമിനലായി മാറിയിരിക്കുന്നു എന്നതും, അതിന് കേരളത്തിലെ ചാനലുകളും പത്രങ്ങളും ഓശാന പാടുന്നു എന്നതും എന്നെ നിരാശപ്പെടുത്തുന്നതിൽ അത്ഭുതമില്ല.

വ്യവസ്ഥാപിത സംവിധാനങ്ങൾക്കൊക്കെ എതിരെ ശബ്ദമുയർത്തുന്നവരുടെ അവസ്ഥ ഇങ്ങനെയാണല്ലോ എന്നോർത്താണ് ഞാൻ ഖിന്നനായിരിക്കുന്നത്. അഴിമതിയുടെ കറപുരളാതെ പരസ്യത്തിന്റെയും പണത്തിന്റെയും സ്ഥാനമാനങ്ങളുടെയും പ്രലോഭനമില്ലാതെ സത്യസന്ധമായി മാധ്യമപ്രവർത്തനം നടത്തണം എന്ന് ഒരു പതിറ്റാണ്ടിലധികമായി വ്യവസ്ഥാപിത സംവിധാനങ്ങളോട് നിരന്തരം കലഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ജാസ്മിൻ ഷായുടെ ദുരന്തം എന്നെ വല്ലാതെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നു. ജാസ്മിൻ ഷാ പ്രസിഡന്റായ നേഴ്‌സിങ് സംഘടന ഏതെങ്കിലും തിരിമറി നടത്തി എന്ന് വിശ്വസിക്കുന്നവരുടെ കൂടെയല്ല ഞാൻ.

ഒരു സംഘടനയുടെ ബാലാരിഷ്ടതകളുടെ ഭാഗമായി കണക്കുകളിൽ ചില പാകപ്പിഴകൾ ഉണ്ടായിരിക്കാം. അത് വ്യവസ്ഥാപിത സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് വളർന്ന് വന്നപ്പോൾ തകർത്ത് കളയുന്നതിന് വേണ്ടിയുണ്ടാക്കിയ ഗൂഢാലോചനയുടെ ഭാഗമായി രൂപപ്പെട്ടതാണ് ഈ കേസും ലുക്ക് ഔട്ട് നോട്ടീസും എന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരന്റെ ഭാഗം കേൾക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തപ്പോൾ എനിക്ക് മനസ്സിലായത് ബോധപൂർവമായ ഒരു തിരിമറിയോ വഞ്ചനയോ പണം തട്ടിപ്പോ ഇവിടെ നടന്നിട്ടില്ല എന്നതാണ്.

ഇത് തന്നെയായിരുന്നു ആദ്യത്തെ അന്വേഷണ സംഘത്തിന്റെയും കണ്ടെത്തൽ. എന്നാൽ, ഒരു സംഘടന നടത്തിക്കൊണ്ടു പോകുമ്പോൾ വേണ്ട കരുതലും ശ്രദ്ധയും ചിലപ്പോഴെങ്കിലും ജാസ്മിൻ ഷാക്കും നേതാക്കന്മാർക്കും ഇല്ലാതെപോയി. അങ്ങനെ വന്നപ്പോൾ ബാലാരിഷ്ടതകളുടെ ഭാഗമായി കൃത്യമായ കണക്ക് സൂക്ഷിക്കുന്നതിനും കണക്ക് ശേഖരിക്കുന്നതിനും അവർക്ക് സാധിച്ചില്ല. പണം പിൻവലിക്കുകയും ചെലവാക്കുകയും ഒക്കെ ചെയ്തപ്പോൾ അത് സംഘടനക്കും സംഘടനയുടെ ലക്ഷ്യത്തിനും വേണ്ടിയാണല്ലോ എന്ന ഉറച്ച വിശ്വാസം കൊണ്ട് ചില പിശകുകൾ സംഭവിച്ചിരിക്കുന്നു. അതിലപ്പുറം ഒരു വലിയ അഴിമതിയോ തിരിമറിയോ ഉണ്ട് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.

എന്റെ അതേ നിഗമനത്തിലാണ് ഈ കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനും എത്തിച്ചേർന്നത്. പക്ഷേ ഏതുവിധേനയും ജാസ്മിൻഷായെ ജയിലിൽ അടയ്ക്കാനും യുഎൻഎയെ തകർക്കാനും ക്വട്ടേഷൻ എടുത്തിരുന്നവരെ സംബന്ധിച്ചിടത്തോളം മറ്റൊരു അന്വേഷണത്തിലൂടെ ജാസ്മിൻ ഷായെ പ്രതിചേർത്തേ മതിയാവുമായിരുന്നുള്ളു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP